Skip to main content

Posts

Showing posts with the label Daily News

യുവാവിനെ മര്‍ദിച്ചുകൊന്നവരില്‍ തീവ്രവാദ സംഘടനയിലുള്ളവരും

  കോഴിക്കോട്‌: മുക്കത്ത്‌ സദാചാര പോലീസ്‌ ചമഞ്ഞ്‌ ഒരുസംഘം ആളുകള്‍ യുവാവിനെ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചുകൊന്ന സംഭവത്തില്‍ മത-തീവ്രവാദ സംഘടനയിലുള്ളവരുടെ സാന്നിധ്യമുണ്ടെന്നു രഹസ്യാന്വേഷണവിഭാഗം. എന്നാല്‍ മത-തീവ്രവാദ സംഘടന മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുടെ അടിസ്‌ഥാനത്തിലല്ല കൊലപാതകം നടത്തിയതെന്നും ഡി.ജി.പി.ക്കു നല്‍കാന്‍ സംസ്‌ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒമ്പതിനു രാത്രി കൊടിയത്തൂര്‍ വില്ലേജ്‌ ഓഫിസിനു സമീപത്തു ജനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായ മുക്കം ചെറുവാടി സ്വദേശി ഷഹീദ്‌ ബാവ (26) ആശുപത്രിയില്‍ ഞായറാഴ്‌ചയാണു മരിച്ചത്‌. നാട്ടുകാരുടെ വിലക്കു ലംഘിച്ചു കൊടിയത്തൂര്‍ വില്ലേജ്‌ ഓഫിസിനു സമീപത്തെ വീട്ടില്‍ ഷഹീദ്‌ വീണ്ടുമെത്തിയതാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ഭരണപക്ഷ രാഷ്‌ട്രീയകക്ഷിയിലെ അംഗവും ഉള്‍പ്പെട്ടിട്ടുണ്ട്‌. മുക്കത്തും സമീപപ്രദേശങ്ങളിലും സംഘടിത മത- തീവ്രവാദ ശക്‌തികള്‍ വളര്‍ന്നു വരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഇങ്ങനെ: ഒക...

എണ്ണക്കമ്പനികളെ കൊഴുപ്പിക്കുന്നത്‌ 'ഉപദേഷ്‌ടാക്കള്‍'

തൃശൂര്‍: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയ്‌ക്കു പിന്നില്‍ കളിച്ച സ്വകാര്യ എണ്ണക്കമ്പനികള്‍ ആയുധമാക്കിയത്‌ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്‌ടാക്കളെ. അവര്‍ ആദ്യമുപയോഗിച്ചത്‌ പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശകസമിതി അധ്യക്ഷന്‍ സി. രംഗരാജനെ. പെട്രോളിയം മന്ത്രാലയം നിയോഗിച്ച രംഗരാജന്‍ സമിതിയാണു പെട്രോള്‍, ഡീസല്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്കു കൈമാറണമെന്ന്‌ 2006 ല്‍ നിര്‍ദേശിച്ചത്‌. ബി.ജെ.പി. സര്‍ക്കാര്‍ ഏതാനും ദിവസം പരീക്ഷിച്ച്‌ പരാജയപ്പെട്ട ആശയമാണ്‌ ഇങ്ങനെ തിരിച്ചുവന്നത്‌. 2010 ജൂണിലാണ്‌ പെട്രോള്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികളെ ഏല്‍പിച്ചത്‌. തുടര്‍ന്ന്‌ അടിക്കടിയുണ്ടായ പെട്രോള്‍ വിലവര്‍ധന സ്വകാര്യ കമ്പനികള്‍ക്കാണു ഗുണം ചെയ്‌തത്‌. അസംസ്‌കൃത എണ്ണവില കുറയുമ്പോള്‍ പെട്രോള്‍ വില കുറയുമെന്ന്‌ ഉറപ്പുപറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഡീസല്‍ വിലയിന്‍മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം നീക്കാനും അന്ന്‌ തത്വത്തില്‍ തീരുമാനമായെങ്കിലും പണപ്പെരുപ്പം മൂലം നീട്ടിവയ്‌ക്കേണ്ടി വന്നു. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില കൂട്ടണമെന്നായിരുന്നു അടുത്ത നിര്‍ദേശം. ആസൂത്രണ കമ്മിഷന്‍ അ...

ധോണി വെറും ധോണിയല്ല, ലഫ്. കേണല്‍ ധോണി

ന്യൂഡല്‍ഹി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കും ഒളിംപിക്‌സ് മെഡല്‍ ജേതാവായ അഭിനവ് ബിന്ദ്രയും ഇനി ലെഫ്‌നനന്റ് കേണല്‍മാര്‍. ടെറിട്ടോരിയല്‍ ആര്‍മിയാണ് ഇരുവര്‍ക്കും ഈ ബഹുമതി നല്‍കിയത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിങ് ഇരുവര്‍ക്കും സൈനിക മുദ്രകള്‍ ചാര്‍ത്തി. കായികരംഗത്തെ അതുല്യ നേട്ടത്തിന്റെ ആദരസൂചകമായാണ് പദവി. ടി20 ലോകകപ്പും ഏകദിന ലോകകപ്പുമടക്കം രണ്ടു ലോകകപ്പുകള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ക്രിക്കറ്റിനു നിരവധി വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണു ധോണി. അഭിനവ് 2008ലെ ബീജിങ് ഒളിംപിക്‌സ് മെഡലിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി. 2008ല്‍ കപില്‍ദേവിനുശേഷം ലെഫ്. കേണല്‍ പദവിക്ക് അര്‍ഹരാകുന്ന ആദ്യ കായിക താരങ്ങളാണ് ധോണിയും ബിന്ദ്രയും. ഇന്ത്യന്‍ സൈന്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ഇരുവരും ഇനി ജനങ്ങള്‍ക്കും സേനയ്ക്കുമിടയിലെ പാലമായി വര്‍ത്തിക്കും. നിരവധി നേട്ടങ്ങളടങ്ങുന്ന കരിയറില്‍ ഇരുവര്‍ക്കും മറക്കാനാകാത്ത ബഹുമതിയാകും ലഫ്. കേണല്‍ ബഹുമതിയെന്നുറപ്പ്. കായികരംഗത്തിന് നല്‍കിയ സേവനങ്ങള്‍ക്ക് പുറമേ സൈനിക മേഖലയ്ക്കും ഇരുവരും നല്‍കിയ സംഭാവനകള്‍ പരി...

12ാം വയസില്‍ അടിവസ്ത്ര മോഡല്‍, 15ാം വയസില്‍ ഗര്‍ഭിണി മകള്‍ക്ക് അമ്മയുടെ പൂര്‍ണ പിന്തുണയും

സ്വന്തം ലേഖകന്‍  Story Dated:Wed, 17 Aug 2011 08:36:49 BST 15 വയസുകാരിയായ മകള്‍ ഗര്‍ഭിണിയാണെന്നറിയുമ്പോള്‍ ഏതൊരമ്മയും അച്ഛനും ഒന്നു ഞെട്ടും. എന്നാല്‍ സോയ കീവനിയുടെ അമ്മ ഒട്ടും ഞെട്ടിയുമില്ല, മകള്‍ നല്ലൊരമ്മയാകുമെന്ന അഭിനന്ദനവും ചൊരിഞ്ഞു. സോയയും അമ്മ ജാനിസും നേരത്തേയും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. വെറും പന്ത്രണ്ട് വയസ് മാത്രമുള്ളപ്പോള്‍ അടിവസ്ത്രത്തിന്റെ പരസ്യത്തില്‍ സോയയെ മോഡലാക്കുക വഴി. ആ സോയയാണിപ്പോള്‍ 17കാരനായ ബോയ് ഫ്രണ്ട് ജേക് ഗ്രേയില്‍ നിന്ന് ഗര്‍ഭിണിയായിരിക്കുന്നത്. മകള്‍ ഗര്‍ഭിണിയായതിനാല്‍ കുറച്ചുകൂടി വലിയ കൗണ്‍സില്‍ ഹൗസ് ലഭിക്കുമെന്ന ലാഭവും ജാനിസിനുണ്ട്. സോയക്ക് പന്ത്രണ്ട് വയസുള്ളപ്പോഴാണ് അടിവസ്ത്രമണിഞ്ഞ് നില്‍ക്കുന്ന മകളുടെ പടം ജാനിസ് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്. മകള്‍ക്ക് മോഡലിങ് ഓഫറുകള്‍ ലഭിക്കാന്‍ വേണ്ടിയായിരുന്നു ഈ കടുംകൈ. അമ്മയുടെ പൂര്‍ണ്ണ സമ്മതത്തോടെ സോയ ബെല്ലി ബട്ടണും മറ്റുമണിഞ്ഞ് മാഗസിന്‍ കവറിനും പോസ് ചെയ്തു. തന്റെ ആരാധനാ പാത്രമായ ചെറില്‍ കോളിനെ പോലെ ആയിത്തീരാന്‍ ഡയറ്റിങ്ങും കടുത്ത വ്യായാമവും ചെയ്യുന്നതായും ആ മാഗസിനില്‍ സോയ പറഞ്ഞു. ഇതൊന്നും പോരാഞ്...

കേരള ക്യാപ്റ്റന്‍ മോഹന്‍ലാല്‍

സ്വന്തം ലേഖകന്‍  വമ്പന്‍ ഹിറ്റായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (സിസിഎല്‍) കേരളത്തില്‍ നിന്നുള്ള ടീമിനെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നയിക്കും. സിനിമാതാരങ്ങളടങ്ങിയ ക്രിക്കറ്റ് ലീഗ് ഒരു സീസണ്‍ മാത്രമാണ് കഴിഞ്ഞതെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഏറെ ആവേശമുണ്ടാക്കിയിരുന്നു ലീഗ്. ആദ്യ സീസണില്‍ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ സിനിമാ ലോകത്ത് നിന്നുള്ള താരങ്ങളാണ് പങ്കെടുത്തത്. കന്നഡ ടീം ചാംപ്യന്‍മാരായി. കേരള സൂപ്പര്‍ സ്റ്റാര്‍സ് എന്നാണ് ടീമിന്റെ പേര്. സിസിഎല്‍ രണ്ടാം എഡിഷന്‍ 2012 ജനുവരി 27 മുതല്‍ ഫ്രെബ്രുവരി 19 വരെയാണ് നടക്കുക. മോളിവുഡ് ടീമിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയായിരിക്കും. ടീം അംഗങ്ങള്‍, പരിശീലകന്‍ എന്നിവയെല്ലാം വൈകാതെ പ്രഖ്യാപിക്കും. ക്രിക്കറ്റില്‍ നിന്നു തന്നെയുള്ള പരിശീലകനെ നിയോഗിച്ച് തികച്ചും പ്രൊഫഷണല്‍ ആയി ടീമിനെ കളത്തിലിറങ്ങാനാണ് അമ്മയുടെ തീരുമാനം. ലീഗിലെ മറ്റുടീമുകള്‍ ശക്തന്മാരാണ് എന്നതാണ് കാരണം. ടീം ഉടമയായ പ്രിയദര്‍ശന്റെ നിര്‍ദ്ദേശപ്രകാരമാണ് മോളിവുഡ് ടീമിന്റെ സാരഥ്യം അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ മോഹന്‍ലാല്‍ ഏറ്റെടുക്കുന്നത്. പ്രിയനാണ് ടീമിന്റെ മുഖ്യ സംഘാടകന്‍. പ്രിയ...

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട, ഫേസ്ബുക്കും ട്വിറ്ററും മദ്യത്തെ പോലെ നിങ്ങളെ അടിമയാക്കും

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ദിനംപ്രതിയെന്നോണം അംഗങ്ങളുടെ എണ്ണം കൂടിവരികയാണ്. ആശയവിനിമയത്തിനോടുള്ള യുവതലമുറയുടെ ആഗ്രഹം കൂടുന്നു എന്ന് മാത്രമല്ല ഇത് തെളിയിക്കുന്നത്. മറ്റ് ചില പ്രശ്‌നങ്ങളും ഈ വിനിമയത്തിന് പിന്നിലുണ്ടെന്നും സൂചന. വ്യക്തിജീവിതത്തില്‍ ഈ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഫലങ്ങളും ഏറെ. ഒരു പ്രശസ്ത ആരോഗ്യമാസിക മാനസിക ,  ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠനങ്ങള്‍ നടത്താറുണ്ട്. ഇവരുടെ പുതിയൊരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നത് ഫേസ്ബുക്കും ട്വിറ്ററും മദ്യത്തിനോടും മയക്കുമരുന്നിനോടും തോന്നുന്ന തരത്തിലുള്ള അടിമത്തം ആളുകളിലുണ്ടാക്കുമെന്നാണ്. മദ്യവും മയക്കുമരുന്നു കൃത്യ അളവില്‍ വേണ്ട സമയത്ത് കിട്ടാതെ വരുമ്പോള്‍ ഇതിന് അടിമകളായവര്‍ കാണിക്കുന്ന തരത്തിലുള്ള അസ്വാസ്ഥ്യങ്ങളാണ് ഫേസ്ബുക്കിനും ഗൂഗിളിനും അടിമപ്പെട്ടവര്‍ നെറ്റ് വര്‍ക്ക് കിട്ടാതാവുമ്പോള്‍ കാണിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇന്റര്‍നെറ്റിന് അടിപ്പെട്ടുകഴിഞ്ഞവര്‍ക്ക് വെറും എസ്എംഎസ് സന്ദേശങ്ങള്‍ അയയ്ക്കലും മറ്റു ബോറടിയാണത്രേ. അവര്‍ നെറ്റി കിട്ടിയെങ്കില്‍ മാത്രമേ തൃപ്തരാവുകയുള്ളു. ഇന്റര്‍നെറ്റിന്റെ അമിതമായ ഉപയോഗം നിര്‍ത്തു...

സിനിമാറ്റിക് ഡാന്‍സ് കളിച്ചാല്‍ പിഴച്ചുപോകും

നൃത്തം ദൈവികമായ കലയാണ്. എല്ലാക്കാലത്തും നൃത്തം അങ്ങിനെയൊക്കെയായിരുന്നു. ശാസ്ത്രീയനൃത്തം, പാശ്ചാത്യനൃത്തം,നാടോടിനൃത്തം, ബെല്ലി ഡാന്‍സ്,ബ്രേക്ക് ഡാന്‍സ്,ബാലെറ്റ്, ഹിപ്-ഹോപ് എന്നിങ്ങനെ ഒരായിരം ടൈപ്പ് നൃത്തങ്ങളുണ്ടെങ്കിലും നൃത്തം ചെയ്തിട്ട് ആരും പിഴച്ചുപോയതായി ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അത്തരത്തിലൊരു പുതിയ അധ്യായം കേരളപാഠാവലിയില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ് സര്‍ക്കാര്‍. കേരളത്തിലെ സ്കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കിയതോടെ ഒരു വര്‍ഷമായി നിലവിലുണ്ടായിരുന്ന നിരോധനം കര്‍ശനമായി പ്രാബല്യത്തില്‍ വന്നു. നിരോധനം കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാറ്റിക് ഡാന്‍സിന്റെ അവതരണവുമായോ പരിശീലനവുമായോ ഒരുതരത്തിലും സഹകരിക്കരുതെന്നാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.ഔദ്യോഗികമായോ അനൗദ്യോഗികമായോ സിനിമാറ്റിക് ഡാന്‍സ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നും ഉത്തരവില് പറയുന്നു. കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് കളിക്കേണ്ട ക...

ബ്രിട്ടണിലെ ബിനാമി വഴി മമ്മൂട്ടിയ്ക്ക് റിപ്പോര്‍ട്ടര്‍ ചാനലില്‍ നിക്ഷേപം? വായടപ്പിക്കുന്ന നികേഷ് കുമാറും നിശബ്ദനാകുന്നു

സൂപ്പര്‍ താരങ്ങളുടെ വീടുകളില്‍ റെയ്‌ഡ് നടന്നതിനെ തുടര്‍ന്ന് ഇരുവര്‍ക്കും ബിനാമി നിക്ഷേപങ്ങള്‍ ഉണ്ടെന്നും കള്ളപ്പണ ഇടപാടുകള്‍ ഇവര്‍ ധാരാളമായി നടത്താറുണ്ടെന്നുമുള്ളത് ആദായനികുതി വകുപ്പ് കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ഇവരുടെ പല ഇടപാടുകളും വെളിച്ചത്ത് വരുന്നു. സൂപ്പര്‍ താരം മമ്മൂട്ടി പുതുതായി ആരംഭിച്ച റിപ്പോര്‍ട്ടര്‍ ചാനലില്‍, ബ്രിട്ടണിലുള്ള തന്റെ ബിനാമി എന്നു കരുതപ്പെടുന്ന ആള്‍ വഴി നിക്ഷേപം ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. എന്നാല്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയുന്നതിന് വേണ്ടി ചാനലിന്റെ എം.ഡിയും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ എം.വി നികേഷ്‌കുമാറിനെ ബന്ധപ്പെട്ടുവെങ്കിലും അദ്ദേഹം മൗനം പാലിക്കുകയാണുണ്ടായത്. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളിലും സ്‌ഥാപനങ്ങളിലും നടത്തിയ റെയ്‌ഡുകളേത്തുടര്‍ന്ന്‌ ആദായനികുതിവകുപ്പിന്റെ അന്വേഷണം വിദേശരാജ്യങ്ങളിലേക്കും നീളുന്നതായി 'ഡെയ്‌ലി മലയാളം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രവാസി മലയാളി എന്ന ലേബല്‍ ഉപയോഗിച്ച് നാട്ടിലെ കള്ളപ്പണക്കാരുടെ പണം വെളുപ്പിക്കുന്ന റാക്കറ്റിലെ പ്രമാണിമാരാണ് സൂപ്പര്‍ താരങ്ങളുമായി അടുപ്പമുള്ളവരും എന്നു കരുതപ്പെ...

ഇത് സെക്സ് ടൂറിസത്തിന്റെ സ്വന്തം നാടോ? സായിപ്പും മദാമ്മയും തുണിയുരിഞ്ഞതില്‍ മാനംപോയത് കേരളത്തിന്

സ്വന്തം ലേഖകന്‍ കേരളത്തിലെ പ്രശസ്തമായ വിനോസഞ്ചാരകേന്ദ്രങ്ങളിലും ആയുര്‍വേദ ആശുപത്രികളിലും എത്തി സായിപ്പും മദാമ്മയും നീലചിത്രം നിര്‍മിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നു. ലോകപ്രശസ്തമായ കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളേയും ആഗോളതലത്തില്‍ത്തന്നെ അംഗീകരിക്കപ്പെട്ട ആയുര്‍വേദത്തേയും അപമാനിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ സൈറ്റിനെക്കുറിച്ച് കേരള പോലീസോ മറ്റ് അധികാരികളോ അറിഞ്ഞിട്ടില്ല. കേരളത്തിലെ ടൂറിസത്തെ ആഗോളതലത്തില്‍ വിറ്റഴിക്കുന്ന എന്ന ലക്ഷ്യത്തോടെ കര്‍മപരിപാടികള്‍ തയ്യാറാക്കുന്ന സംസ്ഥാന ടൂറിസം വകുപ്പിനും ഇതുസംബന്ധിച്ച വിവരം ലഭ്യമായിട്ടില്ല. സാഷ എന്ന മദാമ്മയും ജോവാന്‍ ...

ബ്രിട്ടിഷ് നടി എമി പിന്മാറി, ദിലീപിന്റെ നായിക ഓസ്‌ട്രേലിയക്കാരി

സ്വന്തം ലേഖകന്‍ ബ്രിട്ടിഷ് നടി എമി പിന്മാറി, ദിലീപിന്റെ നായിക ഓസ്‌ട്രേലിയക്കാരി ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ സ്പാനിഷ് മസാലയില്‍ നിന്ന് ബ്രിട്ടിഷ് മോഡലും നടിയുമായ എമി ജാക്‌സണ്‍ പിന്മാറി. ഈ അവസരം വന്ന ഉടന്‍ തന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ സിനിമക്കെത്തുമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു എമി. എന്നാല്‍ ഇപ്പോള്‍ ഡേറ്റ് പ്രശ്‌നം കാരണം ഈ അവസരം വേണ്ടെന്ന് വയ്‌ക്കേസൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന വിണ്ണൈത്താണ്ടി വരുവായായുടെ ഹിന്ദി റീമേക്കില്‍ നായികയായി അഭിനയിച്ചുവരികയാണ് എമി ജാക്‌സണ്‍. ഈ സിനിമയുടെ തിരക്കില്‍ സ്പ...

വിവരസാങ്കേതിക വിദ്യയിലൂടെ കേരളത്തിലെ പെണ്‍വാണിഭരംഗത്തും വിപ്ലവം

സ്വന്തം ലേഖകന്‍ തൃശ്ശൂര്‍: വിവരസാങ്കേതിക വിദ്യയിലൂടെ ലോകം മുഴുവന്‍ മാറിമറിയുകയാണെന്നു പ്രചരിപ്പിക്കുന്നവര്‍ പലപ്പോഴും ഓര്‍ക്കാറില്ല, ഈ രംഗത്ത് രൂപപ്പെടുന്ന ചതിക്കുഴികള്‍. ഇതാ കൊച്ചുകേരളത്തില്‍ നിന്നൊരു കഥ. ലോകമെമ്പാടുമായി പടര്‍ന്നുപന്തലിച്ച ഒരു പെണ്‍വാണിഭസംഘത്തെയാണ് 25 കാരനായ ഒരു മലയാളി യുവാവ് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ രൂപപ്പെടുത്തിയത്. വിദേശകളിലും പ്രവാസികളും നാട്ടാകാരും ഉള്‍്‌പ്പെടെ രണ്ടായിരം പേരാണ് നെല്‍സണ്‍ എന്ന തൃശൂരൂകാരനായ ഈ യുവാവിന്റെ സെക്‌സ് വലയില്‍ കുരുങ്ങിയത്. ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെയും ഇമെയില്‍ വഴിയും പുറം രാജ്യക്കാര്‍ക്ക് സ്ത്രീകളെയും പുരുഷന്മാരെയും എത്തിച്ചുകൊടുക...

അശ്ലീല സിഡികളുടെ കൂമ്പാരം ഇടുക്കിയിലെ പത്തുവയസുകാരനെ കൊലയാളിയാക്കി

സ്വന്തം ലേഖകന്‍ തൊടുപുഴ: അച്ചുവിനെ എസ്‌റ്റേറ്റ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസി പത്തുവയസ്സുള്ള നാലാം ക്ലാസ് വിദ്യാര്‍ഥിയെ കഴിഞ്ഞദിവസമാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. പീഡനശ്രമത്തെ പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ പ്രതി കുട്ടിയെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് വട്ടപ്പാറ വട്ടക്കുഴി ജോസിന്റെ എസ്‌റ്റേറ്റ്കുളത്തില്‍ പാറയ്ക്കല്‍ റെജിയുടെ മകള്‍ അച്ചു (നിയ)വിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നര മാസമായി അച്ചുവും അയല്‍വാസി വിദ്യാര്‍ഥിയും ഓട്ടോയിലാണ് ചേമ്പളം സെന്റ് മേരീസ് സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയിരുന്നത്. സംഭവദിവസം പ്രതി കുട്ടിയെ മീന്‍ കാണിക്കാമെന്നു പറഞ്ഞ് കുളത്തിനടുത്തേക്ക് കൂട്ടി കൊണ്ടുപോവുകയായിരുന്നു. മൂന്നടി ഉയരമുള്ള ഭിത്തിയുടെ മുകളില്‍ കയറ്റിനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി പ്രത...

തളത്തില്‍ ദിനേശന്‍ ഗള്‍ഫില്‍ നിന്നും രഹസ്യമായെത്തി: ഭാര്യാകാമുകന്‍ പിടിയില്‍

സ്വന്തം ലേഖകന്‍ മലപ്പുറം: ഗള്‍ഫില്‍ ജോലിയുള്ള ഭര്‍ത്താവിന് ബന്ധുക്കള്‍ പലതവണ മുന്നറിയിപ്പു നല്‍കിയിരുന്നു, ഭാര്യയുടെ കാമുകനെക്കുറിച്ച്. വെറുതെ തളത്തില്‍ ദിനേശനാകേണ്ടല്ലോയെന്നോര്‍ത്ത് അയാള്‍ അത് അവഗണിക്കുകയായിരുന്നു. എന്നാല്‍ ബന്ധുക്കളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം രഹസ്യമായി നാട്ടിലെത്തി ഭാര്യാകാമുകനെ കുടുക്കിലാക്കുകയും ചെയ്തു. മലപ്പുറം വള്ളിക്കുന്നിലെ ഒരു പ്രവാസിമലയാളിയാണ് തളത്തില്‍ ദിനേശന്റെ വേഷം അണിഞ്ഞ് വിജയശ്രീലാളിതനായത്. ഏതായാലും ഭാര്യയെ കാമുകന് കല്യാണം ചെയ്തുകൊടുക്കാന്‍ തന്നെയാണ് പാവപ്പെട്ട ഈ പ്രവാസിയുടെ തീരുമാനം. നാലുമാസം മുമ്പാണ് വള്ളിക്കുന്നത്തെ ദിനേശന്‍ പരസ്യമായി നാട്...

ഇറ്റലി മാന്ദ്യത്തില്‍; ബ്രിട്ടന്‌ നഷ്ടം 43 ബില്യണ്‍ പൗണ്ട്‌

സ്വന്തം ലേഖകന്‍ യൂറോപ്പിലെ എറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇറ്റലിയിലേക്ക്‌ സാമ്പത്തിക മാന്ദ്യം കടന്നുകയറാന്‍ ഒരുങ്ങുന്നുവെന്നു സൂചന. ഗ്രീസിനും അയര്‍ലന്‍ഡിനും പോര്‍ചുഗലിനും പിന്നാലെ ഇറ്റലിയും കൂടി തകരുന്നതോടെ യൂറോസോണിന്റെ സാമ്പത്തികാവസ്ഥ ആകെ തകിടംമറിയുമെന്നാണു ഭീതി. അങ്ങനെയെങ്കില്‍ ബ്രിട്ടന്‌ അത്‌ വലിയ തലവേദനയാകും. കുറഞ്ഞത്‌ 43 ബില്യണ്‍ പൗണ്ടിന്റെ ആഘാതം ഇതു മൂലം ബ്രിട്ടനുണ്ടാകുമെന്ന്‌ ബാങ്ക്‌ ഓഫ്‌ ഇംഗ്‌ളണ്ട്‌ കണക്കുകൂട്ടുന്നു. ഇറ്റാലിയന്‍ സര്‍ക്കാര്‍ പണം അടയ്‌ക്കുന്നതില്‍ വീഴ്‌ച്ച വരുത്തിയാല്‍ ബ്രിട്ടീഷ്‌ ബാങ്കുകള്‍ക്കും നിക്ഷേപസ്ഥാപനങ്ങള്‍ക്കും 7.9 ബില്യണ്‍ പൗണ്ട്‌ ...

അധ്യാപികയ്ക്കു ഗുരുദക്ഷിണ അശ്ലീല എസ്.എം.എസ്‌; മലയാളിയുടെ മൊബൈല്‍ മാനിയ

സ്വന്തം ലേഖകന്‍ കോട്ടയം: വര്‍ഷങ്ങള്‍ക്കു മുമ്പ് പഠിപ്പിച്ച അധ്യാപികയ്ക്കു ശിഷ്യന്റെ വക എസ്.എം.എസ് ഗുരുദക്ഷിണ. കോട്ടയത്തെ ഒരു റിട്ടയേഡ് അധ്യാപികയാണ് ശിക്ഷ്യന്റെ സൈബര്‍പ്രണയത്തില്‍ വശംകെട്ടത്. ആളറിയാതെയാണ് അധ്യാപിക പരാതി നല്കിയത്. പോലീസ് സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ കണ്ടപ്പോള്‍ അധ്യാപിക വിതുമ്പി. തന്റെ ക്ലാസിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ഥികളിലൊരാളായ അവന്‍ കൂടുതല്‍ വഴിതെറ്റിപ്പോകേണ്ടെന്നോര്‍ത്ത് കേസും കൂട്ടവും വേണ്ടെന്നു തീരുമാനിച്ച് ഉപദേശം മാത്രം നല്‍കി ടീച്ചര്‍ അവനെ പറഞ്ഞയക്കുകയായിരുന്നു. രണ്ടാഴ്ച മുന്‍പാണ് കോട്ടയം സൈബര്‍ സെല്‍ ഓഫീസില്‍ നാടകീയമായ രംഗങ...