Skip to main content

എണ്ണക്കമ്പനികളെ കൊഴുപ്പിക്കുന്നത്‌ 'ഉപദേഷ്‌ടാക്കള്‍'

തൃശൂര്‍: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയ്‌ക്കു പിന്നില്‍ കളിച്ച സ്വകാര്യ എണ്ണക്കമ്പനികള്‍ ആയുധമാക്കിയത്‌ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്‌ടാക്കളെ. അവര്‍ ആദ്യമുപയോഗിച്ചത്‌ പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശകസമിതി അധ്യക്ഷന്‍ സി. രംഗരാജനെ. പെട്രോളിയം മന്ത്രാലയം നിയോഗിച്ച രംഗരാജന്‍ സമിതിയാണു പെട്രോള്‍, ഡീസല്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്കു കൈമാറണമെന്ന്‌ 2006 ല്‍ നിര്‍ദേശിച്ചത്‌. ബി.ജെ.പി. സര്‍ക്കാര്‍ ഏതാനും ദിവസം പരീക്ഷിച്ച്‌ പരാജയപ്പെട്ട ആശയമാണ്‌ ഇങ്ങനെ തിരിച്ചുവന്നത്‌.


2010 ജൂണിലാണ്‌ പെട്രോള്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികളെ ഏല്‍പിച്ചത്‌. തുടര്‍ന്ന്‌ അടിക്കടിയുണ്ടായ പെട്രോള്‍ വിലവര്‍ധന സ്വകാര്യ കമ്പനികള്‍ക്കാണു ഗുണം ചെയ്‌തത്‌. അസംസ്‌കൃത എണ്ണവില കുറയുമ്പോള്‍ പെട്രോള്‍ വില കുറയുമെന്ന്‌ ഉറപ്പുപറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഡീസല്‍ വിലയിന്‍മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം നീക്കാനും അന്ന്‌ തത്വത്തില്‍ തീരുമാനമായെങ്കിലും പണപ്പെരുപ്പം മൂലം നീട്ടിവയ്‌ക്കേണ്ടി വന്നു.


പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില കൂട്ടണമെന്നായിരുന്നു അടുത്ത നിര്‍ദേശം. ആസൂത്രണ കമ്മിഷന്‍ അംഗം ഡോ. കിരിത്‌ പരീഖിന്റെ നേതൃത്വത്തിലുള്ള സമിതിയാണ്‌ ഇതു 'പഠിച്ചത്‌'. മുമ്പ്‌ രംഗരാജന്‍ സമിതിയിലും പരീഖ്‌ അംഗമായിരുന്നു. പാചകവാതക സിലിണ്ടറിന്‌ കുറഞ്ഞത്‌ നൂറു രൂപയും മണ്ണെണ്ണ ലിറ്ററിന്‌ ആറു രൂപയും കൂട്ടണമെന്നായിരുന്നു ശിപാര്‍ശ.


ഇതിന്റെ ചുവടുപിടിച്ചാണ്‌ നന്ദന്‍ നിലേകാനിയുടെ കര്‍മസമിതി അടുത്തിടെ സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്താനും മണ്ണെണ്ണ സബ്‌സിഡി വെട്ടിക്കുറയ്‌ക്കാനും നിര്‍ദേശിച്ചത്‌.


ഇതിനിടെയാണ്‌ ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ സബ്‌സിഡി വെട്ടിക്കുറയ്‌ക്കുമെന്ന്‌ പ്രധാനമന്ത്രി ആവര്‍ത്തിച്ചു പറയുന്നത്‌. കേന്ദ്ര ധനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്‌ കൗശിക്‌ ബസു കഴിഞ്ഞദിവസം സ്വകാര്യ എണ്ണക്കമ്പനികള്‍ക്കു വേണ്ടി പച്ചയ്‌ക്കുതന്നെ രംഗത്തുവന്നു. പൊതുമേഖലാ എണ്ണക്കമ്പനികളുടെ പോക്കു ശരിയല്ലെന്നും എണ്ണശുദ്ധീകരണത്തിനടക്കം എല്ലാ രംഗത്തും സ്വകാര്യ കമ്പനികള്‍ കടന്നുവന്നാലേ കാര്യങ്ങള്‍ നേരെയാകൂ എന്നുമാണ്‌ കൗശിക്‌ ബസു പറഞ്ഞത്‌. 

Comments

MYBLOG said…
Ennakkambanikale pinakkoola

Popular posts from this blog

ഇറ്റലി മാന്ദ്യത്തില്‍; ബ്രിട്ടന്‌ നഷ്ടം 43 ബില്യണ്‍ പൗണ്ട്‌

സ്വന്തം ലേഖകന്‍ യൂറോപ്പിലെ എറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇറ്റലിയിലേക്ക്‌ സാമ്പത്തിക മാന്ദ്യം കടന്നുകയറാന്‍ ഒരുങ്ങുന്നുവെന്നു സൂചന. ഗ്രീസിനും അയര്‍ലന്‍ഡിനും പോര്‍ചുഗലിനും പിന്നാലെ ഇറ്റലിയും കൂടി തകരുന്നതോടെ യൂറോസോണിന്റെ സാമ്പത്തികാവസ്ഥ ആകെ തകിടംമറിയുമെന്നാണു ഭീതി. അങ്ങനെയെങ്കില്‍ ബ്രിട്ടന്‌ അത്‌ വലിയ തലവേദനയാകും. കുറഞ്ഞത്‌ 43 ബില്യണ്‍ പൗണ്ടിന്റെ ആഘാതം ഇതു മൂലം ബ്രിട്ടനുണ്ടാകുമെന്ന്‌ ബാങ്ക്‌ ഓഫ്‌ ഇംഗ്‌ളണ്ട്‌ കണക്കുകൂട്ടുന്നു. ഇറ്റാലിയന്‍ സര്‍ക്കാര്‍ പണം അടയ്‌ക്കുന്നതില്‍ വീഴ്‌ച്ച വരുത്തിയാല്‍ ബ്രിട്ടീഷ്‌ ബാങ്കുകള്‍ക്കും നിക്ഷേപസ്ഥാപനങ്ങള്‍ക്കും 7.9 ബില്യണ്‍ പൗണ്ട്‌ ...

ബജാജ് ഡ്യൂക്ക് ഡിസംബറില്‍

മുംബൈ: ഓസ്ട്രിയന്‍ സ്‌പോര്‍ട്‌സ് ബൈക്കായ ഡ്യൂക്ക് ഈവര്‍ഷം ഡിസംബറില്‍ ബജാജ് ഇന്ത്യന്‍ വിപണിയിലിറക്കും. ഓസ്ട്രിയന്‍ നിര്‍മ്മാതാവായ കെ.ടി.എമ്മുമായി സഹകരിച്ചാണ് 125 സി.സി എന്‍ജിനുള്ള ഡ്യൂക്കുകള്‍ ബജാജ് നിര്‍മ്മിക്കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാനുള്ള ഡ്യൂക്കുകള്‍ ഇപ്പോള്‍തന്നെ ബജാജ് ചകനിലെ പ്ലാന്റില്‍ നിര്‍മ്മിക്കുന്നുണ്ട്. ഓസ്ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെ.ടി.എമ്മില്‍ 36 ശതമാനം ഓഹരി നിക്ഷേപം ബജാജിനുണ്ട്. വിദേശ ബൈക്കുകളായ ഹാര്‍ലി ഡേവിഡ്‌ലണ്‍, ഹ്യോസങ്, അപ്രീലിയ തുടങ്ങിയവയ്ക്ക് പിന്നാലെയാണ് കെ.ടി.എം ഡ്യൂക്കും ഇന്ത്യയിലെത്തുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുംവിധം പരിഷ്‌കരിച്ച ഡ്യൂക്കുകളാവും ബജാജ് വിപണിയില്‍ എത്തിക്കുക. പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ചാവും നിര്‍മ്മാണം. നിലവില്‍ 1700 മുതല്‍ 1800 വരെ ഡ്യൂക്കുകള്‍ ബജാജ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. 15 ബി.എച്ച്.പി കരുത്ത് പകരുന്ന 125 സി.സി നാലുസ്‌ട്രോക്ക് എന്‍ജിന്‍ ഘടിപ്പിച്ചവയാണ് ബജാജ് കയറ്റുമതി ചെയയ്യുന്ന ഡ്യൂക്കുകള്‍. ഈ എന്‍ജിന്‍ തന്നെയാവുമോ ഇന്ത്യന്‍ വിപണിയിലെ ഡ്യൂക്കില്‍ ഉ...

Get away from the city – enjoy a houseboat cruise to Alleppey!

1. Idea of enjoying a houseboat cruise to Alleppey, a city located in south-west India. The houseboats offered by various firms are really well designed. You may spend quality time with your family and friends while lounging on the boat's upper deck. Because the weather in Kerala is hot, you may wish to cool yourself with the sea breeze. You do not need to be concerned about this situation. All you have to do is relax and enjoy the journey.   2. Why houseboat cruises make for a unique and memorable travel experience.   1. Houseboat sailing allows you to travel wherever you desire. You are not bound by a predefined path; instead, you can choose the location that best matches your mood at any given time. 2. By selecting just locations that interest you, you avoid having to consider what others think of them.   3. As a consequence, people who would never visit areas they had heard about find themselves visiting those destinations.   4. Living on a houseboat allows you t...