സ്വന്തം ലേഖകന്‍ ഒളികാമറകളുടെയും ഒളിഞ്ഞുനോട്ടത്തിന്റെയും കാലമാണിത്. എവിടെയും കയറുന്നതിനു മുമ്പ് കാമറകളുണ്ടോ എന്നു നോക്കേണ്ടി വരുന്ന അവസ്ഥ. സ്വന്തം കൂട്ടുകാരെ പോലും വിശ്വസിക്കാനാകാത്ത അവസ്ഥ. സ്വസ്ഥമായി കുളിക്കാന്‍ കയറിയ രണ്ടു വനിതാ ഡോക്ടര്‍മാരുടെ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തിയത് കൂടെ ജോലി ചെയ്യുന്ന യുവ കാര്‍ഡിയോളജിസ്‌റ്റാണ്. വിവേക് ബാലിഗ എന്ന 33-കാരനായ ഡോക്ടറെ ഇതിന്റെ പേരില്‍ പിടികൂടി. ഇയാളെ പത്തുവര്‍ഷം സെക്‌സ് ഒഫന്‍ഡര്‍ ട്രീറ്റ്‌മെന്റ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ലീഡ്‌സ് ക്രൗണ്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ചിത്രങ്ങള്‍ പകര്‍ത്തുന്ന യാതൊരു ഉപകരണങ്ങളും ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒപ്പം കേസിലെ പരാതിക്കാരായ വനിതാ ഡോക്ടര്‍മാരെ കാണുവാന്‍ ശ്രമിക്കരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്. വെസ്‌റ്റ് യോര്‍ക്ക്‌ഷയറിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പിഎച്ച്‌ഡിക്കു പഠിക്കുകയാണ് വിവേക്. മൂന്ന് കൗണ്ട് കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. 2007-നും 2009-നുമിടയില്‍ ഇയാള്‍ കാമറകള്‍ കുളിമുറിയില്‍ ഒളിപ്പിച്ചുവച്ചിരുന്നുവെന്ന് പ...