മോസ്‌കോ: ആപ്പിള്‍ കംപ്യൂട്ടേഴ്‌സ് ചീഫ് എക്‌സിക്യുട്ടിവ് ഓഫിസര്‍(സി.ഇഒ.) സ്‌റ്റീവ് ജോബ്‌സ് രാജിവച്ചു. ആരോഗ്യകാരങ്ങളാലാണ് രാജി. ആക്‌ടിംഗ് സി.ഇ.ഒയും തന്റെ ദീര്‍ഘകാല സുഹൃത്തുമായ തിമോത്തി കുക്ക് പുതിയ സി.ഇ.ഒ ആകുമെന്ന് അദ്ദേഹം അറിയിച്ചു. ജോബ്‌സിന്റെ രാജിവാര്‍ത്ത പുറത്തുവന്നതാടെ ആളിപ്പിന്റെ ഓഹരിവിലയില്‍ കാര്യമായ ഇടിവുണ്ടായി. ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള ഐ.ടി കമ്പനിയായ ആപ്പിളിന്റെ സഹ സ്‌ഥാപകന്‍ കൂടിയായ സ്‌റ്റീവ് ജോബ്‌സ്14 വര്‍ഷമായി ഈ സ്‌ഥാനത്തു തുടരുകയായിരുന്നു. പാന്‍ക്രിയാസ് ഗ്രന്ഥിയെ ബാധിക്കുന്ന ന്യൂറോ എന്‍ഡോട്രൈകന്‍ എന്ന രോഗമാണ് ജോബ്‌സിന്. 2004 ലാണ് ഇത് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ജനുവരി മുതല്‍ അദ്ദേഹം അനിശ്‌ചിതകാല അവധിയിലായിരുന്നു. അന്‍പത്തിയാറുകാരനായ സ്‌റ്റീവ്‌സ് 2009ല്‍ കരള്‍ മാറ്റിവയ്‌ക്കലിനും വിധേയനായിരുന്നു. സി.ഇഒ. എന്ന നിലയിലെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയാതെ വരുന്ന വേളയില്‍ സ്‌ഥാനമൊഴിയുമെന്നു താന്‍ പറയാറുണ്ട്. ഇപ്പോള്‍ ആ അവസ്‌ഥയിലെത്തിയിരിക്കുന്നുവെന്ന് അദ്ദേഹം രാജിക്കത്തില്‍ വ്യക്‌തമാക്കി.