Skip to main content

Posts

Showing posts with the label Gold

സ്വര്‍ണവില പവന്‌ 800 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവിലയില്‍ കാര്യമായ കുറവ്‌. പവന്‌ 800 രൂപ കുറഞ്ഞ്‌ 20,000 രൂപയ്‌ക്കാണ്‌ ഇന്ന്‌ വ്യാപാരം ആരംഭിച്ചത്‌. ഗ്രാമിന്‌ 100 രൂപകുറഞ്ഞു 2500 രൂപയായി. 21,200 എന്ന റെക്കോര്‍ഡ്‌ വിലയില്‍ എത്തിയ ശേഷമാണ്‌ തിരിച്ചിറക്കം. ഇന്നലെ പവന്‌ 400 രൂപ കുറഞ്ഞ്‌ 20,800 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു തുടങ്ങിയതോടെ ആഭ്യന്തര വിപണിയിലും വില കുറയുമെന്ന്‌ സൂചനയുണ്ടായിരുന്നു.