| കൊച്ചി: സ്വര്‍ണവിലയില്‍ കാര്യമായ കുറവ്. പവന് 800 രൂപ കുറഞ്ഞ് 20,000 രൂപയ്‌ക്കാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഗ്രാമിന് 100 രൂപകുറഞ്ഞു 2500 രൂപയായി. 21,200 എന്ന റെക്കോര്‍ഡ് വിലയില്‍ എത്തിയ ശേഷമാണ് തിരിച്ചിറക്കം. ഇന്നലെ പവന് 400 രൂപ കുറഞ്ഞ് 20,800 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു തുടങ്ങിയതോടെ ആഭ്യന്തര വിപണിയിലും വില കുറയുമെന്ന് സൂചനയുണ്ടായിരുന്നു. |
സ്വന്തം ലേഖകന്‍ യൂറോപ്പിലെ എറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇറ്റലിയിലേക്ക് സാമ്പത്തിക മാന്ദ്യം കടന്നുകയറാന്‍ ഒരുങ്ങുന്നുവെന്നു സൂചന. ഗ്രീസിനും അയര്‍ലന്‍ഡിനും പോര്‍ചുഗലിനും പിന്നാലെ ഇറ്റലിയും കൂടി തകരുന്നതോടെ യൂറോസോണിന്റെ സാമ്പത്തികാവസ്ഥ ആകെ തകിടംമറിയുമെന്നാണു ഭീതി. അങ്ങനെയെങ്കില്‍ ബ്രിട്ടന് അത് വലിയ തലവേദനയാകും. കുറഞ്ഞത് 43 ബില്യണ്‍ പൗണ്ടിന്റെ ആഘാതം ഇതു മൂലം ബ്രിട്ടനുണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്‌ളണ്ട് കണക്കുകൂട്ടുന്നു. ഇറ്റാലിയന്‍ സര്‍ക്കാര്‍ പണം അടയ്‌ക്കുന്നതില്‍ വീഴ്‌ച്ച വരുത്തിയാല്‍ ബ്രിട്ടീഷ് ബാങ്കുകള്‍ക്കും നിക്ഷേപസ്ഥാപനങ്ങള്‍ക്കും 7.9 ബില്യണ്‍ പൗണ്ട് ...
Comments