സിന്‍ ഫാബെര്‍ അടുത്തു വന്നാല്‍ ആരും കൊതിയോടെ നോക്കിപ്പോകും. സ്‌നേഹം കൂടുമ്പോള്‍ ചിലര്‍ പറയാറുള്ളതുപോലെ കടിച്ചു തിന്നാന്‍ തോന്നും. അങ്ങനെ തോന്നാന്‍ സിന്‍ഡിയെന്താ വല്ല ചോക്കലെറ്റുമാണോ. അതെ, സിന്‍ഡിയല്ല, അവള്‍ ധരിച്ചിരിക്കുന്ന ബിക്കിനിയാണ് താരം. മുന്‍ മിസ് ഫ്രാന്‍സ് സിന്‍ഡി അണിഞ്ഞിരിക്കുന്നത് കൊതിയൂറും ചോക്കലേറ്റ് കഷണങ്ങള്‍ കൊണ്ട് ഡിസൈന്‍ ചെയ്ത ഗ്ലാഡിയേറ്റര്‍ സ്‌റ്റൈല്‍ ബിക്കിനി. ഇത്തരം അതിശയിപ്പിക്കുന്ന ഡ്രസുകളുടെ മോഡലാവാന്‍ എപ്പോഴും തയാറുള്ള സിന്‍ഡി ഇപ്പോള്‍ അണിഞ്ഞിരിക്കുന്ന ബിക്കിനിക്കായി മുന്നൂറു ചോക്കലെറ്റ് കഷണങ്ങള്‍ വേണ്ടിവന്നിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ബിക്കിനി ഇതാദ്യം എന്നു വേണമെങ്കില്‍ പറയാം. സുന്ദരമെങ്കിലും ഒട്ടും പ്രാക്റ്റിക്കലല്ലാത്ത ഡിസൈന്‍ ഇത്തരത്തില്‍ പൂര്‍ത്തിയാക്കാന്‍ മണിക്കൂറുകളാണ് വേണ്ടിവന്നത്. എ്ന്നാല്‍ നിമിഷങ്ങള്‍ കൊണ്ട് അലിഞ്ഞു തീരുകയും ചെയ്യും. ഉറുമ്പെങ്ങാന്‍ അടുത്തുണ്ടെങ്കില്‍ സിന്‍ഡിയുടെ കാര്യം പോക്കായെന്നു പറഞ്ഞാല്‍ മതിയല്ലോ. പുരുഷന്റെ ഹൃദയമിടിപ്പ് കൂട്ടാനും സ്ത്രീയുടെ വായില്‍ വെള്ളം നിറയ്ക്കാന്‍ കഴിയുന്നത്ര സെക്‌സി ആന്‍ഡ് സ്വീറ്റാണ് ബിക്കിനിയെന്ന കാര്യത്തില...