Skip to main content

Posts

Showing posts with the label മലയളം ന്യൂസ്

യുവാവിനെ മര്‍ദിച്ചുകൊന്നവരില്‍ തീവ്രവാദ സംഘടനയിലുള്ളവരും

  കോഴിക്കോട്‌: മുക്കത്ത്‌ സദാചാര പോലീസ്‌ ചമഞ്ഞ്‌ ഒരുസംഘം ആളുകള്‍ യുവാവിനെ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചുകൊന്ന സംഭവത്തില്‍ മത-തീവ്രവാദ സംഘടനയിലുള്ളവരുടെ സാന്നിധ്യമുണ്ടെന്നു രഹസ്യാന്വേഷണവിഭാഗം. എന്നാല്‍ മത-തീവ്രവാദ സംഘടന മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുടെ അടിസ്‌ഥാനത്തിലല്ല കൊലപാതകം നടത്തിയതെന്നും ഡി.ജി.പി.ക്കു നല്‍കാന്‍ സംസ്‌ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒമ്പതിനു രാത്രി കൊടിയത്തൂര്‍ വില്ലേജ്‌ ഓഫിസിനു സമീപത്തു ജനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായ മുക്കം ചെറുവാടി സ്വദേശി ഷഹീദ്‌ ബാവ (26) ആശുപത്രിയില്‍ ഞായറാഴ്‌ചയാണു മരിച്ചത്‌. നാട്ടുകാരുടെ വിലക്കു ലംഘിച്ചു കൊടിയത്തൂര്‍ വില്ലേജ്‌ ഓഫിസിനു സമീപത്തെ വീട്ടില്‍ ഷഹീദ്‌ വീണ്ടുമെത്തിയതാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ഭരണപക്ഷ രാഷ്‌ട്രീയകക്ഷിയിലെ അംഗവും ഉള്‍പ്പെട്ടിട്ടുണ്ട്‌. മുക്കത്തും സമീപപ്രദേശങ്ങളിലും സംഘടിത മത- തീവ്രവാദ ശക്‌തികള്‍ വളര്‍ന്നു വരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഇങ്ങനെ: ഒക...

എണ്ണക്കമ്പനികളെ കൊഴുപ്പിക്കുന്നത്‌ 'ഉപദേഷ്‌ടാക്കള്‍'

തൃശൂര്‍: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയ്‌ക്കു പിന്നില്‍ കളിച്ച സ്വകാര്യ എണ്ണക്കമ്പനികള്‍ ആയുധമാക്കിയത്‌ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്‌ടാക്കളെ. അവര്‍ ആദ്യമുപയോഗിച്ചത്‌ പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശകസമിതി അധ്യക്ഷന്‍ സി. രംഗരാജനെ. പെട്രോളിയം മന്ത്രാലയം നിയോഗിച്ച രംഗരാജന്‍ സമിതിയാണു പെട്രോള്‍, ഡീസല്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്കു കൈമാറണമെന്ന്‌ 2006 ല്‍ നിര്‍ദേശിച്ചത്‌. ബി.ജെ.പി. സര്‍ക്കാര്‍ ഏതാനും ദിവസം പരീക്ഷിച്ച്‌ പരാജയപ്പെട്ട ആശയമാണ്‌ ഇങ്ങനെ തിരിച്ചുവന്നത്‌. 2010 ജൂണിലാണ്‌ പെട്രോള്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികളെ ഏല്‍പിച്ചത്‌. തുടര്‍ന്ന്‌ അടിക്കടിയുണ്ടായ പെട്രോള്‍ വിലവര്‍ധന സ്വകാര്യ കമ്പനികള്‍ക്കാണു ഗുണം ചെയ്‌തത്‌. അസംസ്‌കൃത എണ്ണവില കുറയുമ്പോള്‍ പെട്രോള്‍ വില കുറയുമെന്ന്‌ ഉറപ്പുപറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഡീസല്‍ വിലയിന്‍മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം നീക്കാനും അന്ന്‌ തത്വത്തില്‍ തീരുമാനമായെങ്കിലും പണപ്പെരുപ്പം മൂലം നീട്ടിവയ്‌ക്കേണ്ടി വന്നു. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില കൂട്ടണമെന്നായിരുന്നു അടുത്ത നിര്‍ദേശം. ആസൂത്രണ കമ്മിഷന്‍ അ...