Skip to main content

യുവാവിനെ മര്‍ദിച്ചുകൊന്നവരില്‍ തീവ്രവാദ സംഘടനയിലുള്ളവരും

 
കോഴിക്കോട്‌: മുക്കത്ത്‌ സദാചാര പോലീസ്‌ ചമഞ്ഞ്‌ ഒരുസംഘം ആളുകള്‍ യുവാവിനെ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചുകൊന്ന സംഭവത്തില്‍ മത-തീവ്രവാദ സംഘടനയിലുള്ളവരുടെ സാന്നിധ്യമുണ്ടെന്നു രഹസ്യാന്വേഷണവിഭാഗം. എന്നാല്‍ മത-തീവ്രവാദ സംഘടന മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുടെ അടിസ്‌ഥാനത്തിലല്ല കൊലപാതകം നടത്തിയതെന്നും ഡി.ജി.പി.ക്കു നല്‍കാന്‍ സംസ്‌ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒമ്പതിനു രാത്രി കൊടിയത്തൂര്‍ വില്ലേജ്‌ ഓഫിസിനു സമീപത്തു ജനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായ മുക്കം ചെറുവാടി സ്വദേശി ഷഹീദ്‌ ബാവ (26) ആശുപത്രിയില്‍ ഞായറാഴ്‌ചയാണു മരിച്ചത്‌. നാട്ടുകാരുടെ വിലക്കു ലംഘിച്ചു കൊടിയത്തൂര്‍ വില്ലേജ്‌ ഓഫിസിനു സമീപത്തെ വീട്ടില്‍ ഷഹീദ്‌ വീണ്ടുമെത്തിയതാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ഭരണപക്ഷ രാഷ്‌ട്രീയകക്ഷിയിലെ അംഗവും ഉള്‍പ്പെട്ടിട്ടുണ്ട്‌. മുക്കത്തും സമീപപ്രദേശങ്ങളിലും സംഘടിത മത- തീവ്രവാദ ശക്‌തികള്‍ വളര്‍ന്നു വരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഇങ്ങനെ: ഒക്‌ടോബര്‍ 22നു രാത്രി ഷഹീദ്‌ കാമുകിയുടെ വീട്ടിലെത്തിയിരുന്നു. ഇതുകണ്ട ഒരു സംഘം ആളുകള്‍ ഷഹീദ്‌ വീട്ടില്‍ നിന്നിറങ്ങുന്നതു കാത്തിരുന്നു. രാത്രിയില്‍ കാമുകിയുടെ വീട്ടില്‍നിന്നു കാറുമായി ഇറങ്ങിയ ഷഹിദിനെ വഴിയില്‍ മൂന്നംഗ സംഘം തടയാന്‍ ശ്രമിച്ചു. ഇവര്‍ക്കുനേരേ അതിവേഗത്തില്‍ കാറോടിച്ചു ഷഹീദ്‌ രക്ഷപ്പെട്ടു. കാര്‍ പിന്തുടര്‍ന്നു മൂന്നു ബൈക്കുകളിലായെത്തിയ സംഘം ഷഹീദിന്റെ വീട്ടില്‍ കയറി. ഇവരെ ഷഹീദിന്റെ ബന്ധുക്കള്‍ മര്‍ദിച്ചു തിരിച്ചയച്ചു. അന്ന്‌ താന്‍ ഇനിയും വരുമെന്നും കാത്തിരുന്നോളുവെന്നും ഷഹീദ്‌ ഇവരോടു പറഞ്ഞിരുന്നു.

സംഭവശേഷം പ്രദേശത്ത്‌ ഒരുസംഘം ആളുകള്‍ നിരീക്ഷണത്തിനുണ്ടായിരുന്നു. ഒമ്പതിനു രാത്രി പത്തോടെ ഓട്ടോറിക്ഷയില്‍ ഷഹീദ്‌ കാമുകിയുടെ വീടിന്റെ പരിസരത്തെത്തി. ഓട്ടോ തിരിച്ചയച്ചശേഷം മതില്‍ ചാടി കാമുകിയുടെ വീട്ടിലെത്തി.

അവിടെയുണ്ടായിരുന്ന ഗോവണി വഴി മുകളിലേക്കു കയറി. ഈ സമയം പ്രദേശത്തു നിരീക്ഷണം നടത്തിയിരുന്ന സംഘം വീട്ടു വളപ്പിലെത്തുകയും ഗോവണി മാറ്റുകയും ചെയ്‌തു. ഷഹീദ്‌ തിരിച്ചു വരുമ്പോള്‍ ഗോവണി മാറ്റിയതിനാല്‍ ടെറസില്‍നിന്നു ചാടി. സംഘം ഷഹീദിനെ വളയുകയും പിടികൂടി മര്‍ദിക്കുകയും ചെയ്‌തു.

തുടര്‍ന്ന്‌, അടുത്തുള്ള വൈദ്യുതി പോസ്‌റ്റില്‍ കെട്ടിയിട്ടു. അപ്പോഴേക്കും ജനങ്ങള്‍ കൂടിയിരുന്നു. ജനപ്രതിനിധി ഉള്‍പ്പെടെയുള്ളവര്‍ സ്‌ഥലത്തെത്തി. ഷഹീദിനെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടില്‍വച്ചു തങ്ങളെ മര്‍ദിച്ചവര്‍ വന്ന ശേഷമേ വിട്ടയയ്‌ക്കുകയുള്ളുവെന്ന്‌ അക്രമിസംഘം പറഞ്ഞു. എ.എസ്‌.ഐ. ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.

തുടര്‍ന്ന്‌ എസ്‌.ഐയും സംഘവും സ്‌ഥലത്തെത്തി ഷഹീദിനെ മോചിപ്പിച്ചു മുക്കത്തിനടുത്തു മണാശേരിയിലെ കെ.എം.സി.ടി. മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

Comments

Popular posts from this blog

ധോണി വെറും ധോണിയല്ല, ലഫ്. കേണല്‍ ധോണി

ന്യൂഡല്‍ഹി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കും ഒളിംപിക്‌സ് മെഡല്‍ ജേതാവായ അഭിനവ് ബിന്ദ്രയും ഇനി ലെഫ്‌നനന്റ് കേണല്‍മാര്‍. ടെറിട്ടോരിയല്‍ ആര്‍മിയാണ് ഇരുവര്‍ക്കും ഈ ബഹുമതി നല്‍കിയത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിങ് ഇരുവര്‍ക്കും സൈനിക മുദ്രകള്‍ ചാര്‍ത്തി. കായികരംഗത്തെ അതുല്യ നേട്ടത്തിന്റെ ആദരസൂചകമായാണ് പദവി. ടി20 ലോകകപ്പും ഏകദിന ലോകകപ്പുമടക്കം രണ്ടു ലോകകപ്പുകള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ക്രിക്കറ്റിനു നിരവധി വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണു ധോണി. അഭിനവ് 2008ലെ ബീജിങ് ഒളിംപിക്‌സ് മെഡലിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി. 2008ല്‍ കപില്‍ദേവിനുശേഷം ലെഫ്. കേണല്‍ പദവിക്ക് അര്‍ഹരാകുന്ന ആദ്യ കായിക താരങ്ങളാണ് ധോണിയും ബിന്ദ്രയും. ഇന്ത്യന്‍ സൈന്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ഇരുവരും ഇനി ജനങ്ങള്‍ക്കും സേനയ്ക്കുമിടയിലെ പാലമായി വര്‍ത്തിക്കും. നിരവധി നേട്ടങ്ങളടങ്ങുന്ന കരിയറില്‍ ഇരുവര്‍ക്കും മറക്കാനാകാത്ത ബഹുമതിയാകും ലഫ്. കേണല്‍ ബഹുമതിയെന്നുറപ്പ്. കായികരംഗത്തിന് നല്‍കിയ സേവനങ്ങള്‍ക്ക് പുറമേ സൈനിക മേഖലയ്ക്കും ഇരുവരും നല്‍കിയ സംഭാവനകള്‍ പരി...

വനിതാ ഡോക്ടര്‍മാരുടെ കുളിമുറി രംഗങ്ങള്‍ പകര്‍ത്തിയ യുവകാര്‍ഡിയോളജിസ്‌റ്റ്‌ പിടിയില്‍

സ്വന്തം ലേഖകന്‍  ഒളികാമറകളുടെയും ഒളിഞ്ഞുനോട്ടത്തിന്റെയും കാലമാണിത്‌. എവിടെയും കയറുന്നതിനു മുമ്പ്‌ കാമറകളുണ്ടോ എന്നു നോക്കേണ്ടി വരുന്ന അവസ്ഥ. സ്വന്തം കൂട്ടുകാരെ പോലും വിശ്വസിക്കാനാകാത്ത അവസ്ഥ. സ്വസ്ഥമായി കുളിക്കാന്‍ കയറിയ രണ്ടു വനിതാ ഡോക്ടര്‍മാരുടെ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്‌ കൂടെ ജോലി ചെയ്യുന്ന യുവ കാര്‍ഡിയോളജിസ്‌റ്റാണ്‌. വിവേക്‌ ബാലിഗ എന്ന 33-കാരനായ ഡോക്ടറെ ഇതിന്റെ പേരില്‍ പിടികൂടി. ഇയാളെ പത്തുവര്‍ഷം സെക്‌സ്‌ ഒഫന്‍ഡര്‍ ട്രീറ്റ്‌മെന്റ്‌ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ലീഡ്‌സ്‌ ക്രൗണ്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്‌. ചിത്രങ്ങള്‍ പകര്‍ത്തുന്ന യാതൊരു ഉപകരണങ്ങളും ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഒപ്പം കേസിലെ പരാതിക്കാരായ വനിതാ ഡോക്ടര്‍മാരെ കാണുവാന്‍ ശ്രമിക്കരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്. വെസ്‌റ്റ്‌ യോര്‍ക്ക്‌ഷയറിലെ ‍ ലീഡ്‌സ്‌ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ‍ പിഎച്ച്‌ഡിക്കു പഠിക്കുകയാണ്‌ വിവേക്‌. മൂന്ന്‌ കൗണ്ട്‌ കുറ്റമാണ്‌ ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്‌. 2007-നും 2009-നുമിടയില്‍ ഇയാള്‍ കാമറകള്‍ കുളിമുറിയില്‍ ഒളിപ്പിച്ചുവച്ചിരുന്നുവെന്ന്‌ പ...

കടിച്ചു തിന്നരുതേ; ഇതാണ് ചോക്ക്‌ളേറ്റ് ബിക്കിനി

സിന്‍ ഫാബെര്‍ അടുത്തു വന്നാല്‍ ആരും കൊതിയോടെ നോക്കിപ്പോകും. സ്‌നേഹം കൂടുമ്പോള്‍ ചിലര്‍ പറയാറുള്ളതുപോലെ കടിച്ചു തിന്നാന്‍ തോന്നും. അങ്ങനെ തോന്നാന്‍ സിന്‍ഡിയെന്താ വല്ല ചോക്കലെറ്റുമാണോ. അതെ, സിന്‍ഡിയല്ല, അവള്‍ ധരിച്ചിരിക്കുന്ന ബിക്കിനിയാണ് താരം. മുന്‍ മിസ് ഫ്രാന്‍സ് സിന്‍ഡി അണിഞ്ഞിരിക്കുന്നത് കൊതിയൂറും ചോക്കലേറ്റ് കഷണങ്ങള്‍ കൊണ്ട് ഡിസൈന്‍ ചെയ്ത ഗ്ലാഡിയേറ്റര്‍ സ്‌റ്റൈല്‍ ബിക്കിനി. ഇത്തരം അതിശയിപ്പിക്കുന്ന ഡ്രസുകളുടെ മോഡലാവാന്‍ എപ്പോഴും തയാറുള്ള സിന്‍ഡി ഇപ്പോള്‍ അണിഞ്ഞിരിക്കുന്ന ബിക്കിനിക്കായി മുന്നൂറു ചോക്കലെറ്റ് കഷണങ്ങള്‍ വേണ്ടിവന്നിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ബിക്കിനി ഇതാദ്യം എന്നു വേണമെങ്കില്‍ പറയാം. സുന്ദരമെങ്കിലും ഒട്ടും പ്രാക്റ്റിക്കലല്ലാത്ത ഡിസൈന്‍ ഇത്തരത്തില്‍ പൂര്‍ത്തിയാക്കാന്‍ മണിക്കൂറുകളാണ് വേണ്ടിവന്നത്. എ്ന്നാല്‍ നിമിഷങ്ങള്‍ കൊണ്ട് അലിഞ്ഞു തീരുകയും ചെയ്യും. ഉറുമ്പെങ്ങാന്‍ അടുത്തുണ്ടെങ്കില്‍ സിന്‍ഡിയുടെ കാര്യം പോക്കായെന്നു പറഞ്ഞാല്‍ മതിയല്ലോ. പുരുഷന്റെ ഹൃദയമിടിപ്പ് കൂട്ടാനും സ്ത്രീയുടെ വായില്‍ വെള്ളം നിറയ്ക്കാന്‍ കഴിയുന്നത്ര സെക്‌സി ആന്‍ഡ് സ്വീറ്റാണ് ബിക്കിനിയെന്ന കാര്യത്തില...