ഹോട്ട്‌ലേഡീസ് ഫ്രം കേരള: പണമുണ്ടാക്കാന്‍ വീട്ടില്‍ നിന്നും അമ്മയുടെ ചിത്രങ്ങളുമായി വിദ്യാര്‍ഥിയുടെ ലൈവ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പണമുണ്ടാക്കാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവരായിരിക്കുന്നു മലയാളി സമൂഹം. ഓണ്‍ലൈനിലെ അശ്ലീലസൈറ്റുകള്‍ പരതുന്നവരെ സ്വന്തം മാതാവിന്റെ നഗ്നത വിറ്റുപണം നേടാന്‍ ശ്രമിച്ച തിരുവനന്തപുരത്തെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ഉദാഹരണം. തിരുവനന്തപുരം സ്വദേശിയായ 21 വയസ്സുള്ള മറൈന്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ഇപ്പോള്‍ സെബര്‍ സെല്ലിന്റെ പിടിയിലാണ്. 'ഹോട്ട് ലേഡീസ് ഫ്രം കേരള' എന്ന ബാനറിലായിരുന്നു കക്ഷി നഗ്‌നതാ പ്രദര്‍ശനം വാഗ്ദാനം ചെയ്യ്തത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഇയാള്‍ സ്വന്തം മാതാവിന്റെ പേരിലുള്ള അക്കൌണ്ട് മുഖേന രണ്ട് ലക്ഷത്തിലധികം രൂപ സമ്പാദിച്ചു എന്ന് സെബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
ഒരു അജ്ഞാത ഫോണ്‍ സന്ദേശമാണ് അന്വേഷണത്തിന് കാരണമായത്. ചാറ്റ് റൂമുകളില്‍ കയറുന്ന ഇയാള്‍ തന്റെ അമ്മയുടെ സാധാരണ വീഡിയോ ഫൂട്ടേജ് കാട്ടി ലൈവ് നഗ്‌നതാപ്രദര്‍ശനം വാഗ്ദാനം ചെയ്യുകയാണ് പതിവ്. മലയാളികള്‍ അധികമില്ലാത്ത ചാറ്റ് റൂം നോക്കിയാണ് 'ഹോട്ട് ലേഡീസ് ഫ്രം കേരള' എന്ന ബാനറില്‍ നഗ്‌നതാ പ്രദര്‍ശനം വാഗ്ദാനം ചെയ്യുന്നത്. സ്വന്തം ലാപ്‌ടോപ്പ് ഉപയോഗിച്ചായിരിക്കും ഇയാള്‍ അമ്മയുടെ സ്വാഭാവിക വീഡിയോ പകര്‍ത്തിയതെന്ന് പൊലീസ് കരുതുന്നു. പ്രദര്‍ശനം ആവശ്യപ്പെടുന്നവരോട് അക്കൌണ്ടിലേക്ക് ആദ്യ ഗഡു വരിസംഖ്യ നല്‍കാന്‍ ആവശ്യപ്പെടും. ആദ്യം സ്വന്തം അക്കൌണ്ട് നമ്പറാണ് നല്‍കിയിരുന്നത്.
എന്നാല്‍, കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടി മാതാവിനെ കൊണ്ട് യഥാര്‍ത്ഥ ആവശ്യമറിയിക്കാതെ ഒരു പുതിയ അക്കൌണ്ട് തുടങ്ങിക്കുകയായിരുന്നു. ആദ്യ ഗഡു അക്കൌണ്ടില്‍ വരുന്നതോടെ ഇയാള്‍ ചാറ്റ് റൂമില്‍ നിന്ന് മുങ്ങും. യുവാവിന്റെ തട്ടിപ്പിന് ഇരയായവരില്‍ കൂടുതല്‍ പേരും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ശരിയായ രീതിയിലുള്ള ഇടപാട് അല്ലാത്തതിനാല്‍ പറ്റിപ്പിന് ഇരയായവര്‍ ആരും പരാതിപ്പെട്ടിട്ടുമില്ല. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൗമാരക്കാര്‍ക്കിടയിലും വ്യാപകമാകുന്ന സൈബര്‍ തട്ടിപ്പിന്റെയും അശ്ലീലവ്യാപാരത്തിന്റെയും നേര്‍ചിത്രം കൂടിയാണ് തിരുവനന്തപുരത്തെ ഈ വിദ്യാര്‍ഥി. സ്‌കൂളില്‍ നിന്നും കോളേജില്‍ നിന്നും പലപ്പോഴും ഒരു തമാശയായി തുടങ്ങിവെക്കുന്ന ഇത്തരം പ്രവണതകള്‍ ക്രമേണ വളര്‍ന്ന് ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണിലൂടെയും ഒടുവില്‍ അശ്ലീലതകളുടെ ആഭാസത്തരങ്ങളിലൂടെ ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ടിവരുന്ന കൗമാരക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
ഫേസ് ബുക്ക്, ഓര്‍കൂട്ട് പോലുള്ള സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളില്‍ നിന്ന് വെറും ഒരു ഹായ്ബായ് ഫ്രണ്ട്ഷിപ്പിലൂടെ നേരംപോക്കിന് തുടങ്ങുന്ന കൂട്ടുകെട്ട് ക്രമേണ വളര്‍ന്ന് പരസ്പരം ഇ മെയില്‍ ഐ.ഡി കൈമാറി പിന്നീട് മെസ്സഞ്ചര്‍ വഴി പതിവായി ചാറ്റിംഗിലൂടെ സല്ലപിക്കുന്ന കൗമാരക്കാര്‍ അറിയുന്നില്ല തങ്ങളാണ് അടുത്ത വാര്‍ത്ത സൃഷ്ടിക്കാന്‍ പോകുന്നതെന്ന്. ഇന്റര്‍നെറ്റിലൂടെയുള്ള ഫ്രണ്ട്ഷിപ്പ് ഒരു 'സേഫ് മെത്തേഡാ'യിട്ടാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. കമ്പ്യൂട്ടറിന് മുമ്പില്‍ പഠിക്കാനെന്ന വ്യാജേന മണിക്കൂറുകള്‍ ചെലവഴിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ മനസ്സിലാക്കണം പ്ലസ് ടൂ വരെയുള്ള കുട്ടിക്ക് മാസത്തില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ കമ്പ്യൂട്ടറിലോ ഇന്റര്‍നെറ്റിലോ ഒുന്നം ചെയ്യാനില്ലെന്ന്. വസ്തുത ഇതാണെന്നിരിക്കെ ദിവസവും നാലും അഞ്ചും മണിക്കൂറില്‍ കൂടുതല്‍ കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഈ കുട്ടികള്‍ എന്ത് ചെയ്യുന്നു എന്നറിയാന്‍ രക്ഷിതാക്കള്‍ തയ്യാറാവേണ്ടതുണ്ട്. ഇഷ്ടപ്പെടുന്ന കൂട്ടുകാരോടോ അല്ലെങ്കില്‍ കൂട്ടുകാരിയോടോ മെസ്സെഞ്ചര്‍ പ്രോഗ്രാമുകള്‍ വഴിയും വെബ്ചാറ്റിംഗ് വഴിയും സല്ലപിച്ചിരിക്കുമ്പോള്‍ ആരും കാണുന്നില്ല, അറിയുന്നില്ല എന്ന തെറ്റിദ്ധാരണയാണ് കുട്ടികളെ ഇവ്വിധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
ലൌ ലെറ്ററുകള്‍ കൈമാറുമ്പോള്‍ ആരെങ്കിലും കാണുമെന്നോ പിടിക്കുമെന്നോ പേടിക്കാനുള്ളത് പോലെ, അല്ലെങ്കില്‍ പുറത്ത് കൂട്ടുകാരനൊത്തോ കൂട്ടുകാരിയൊത്തോ കറങ്ങി നടക്കുമ്പോള്‍ ആരെങ്കിലും കാണുമെന്ന് പേടിക്കാനുള്ളത് പോലെ നെറ്റിലാവുമ്പോള്‍ തങ്ങള്‍ക്ക് യാതൊന്നും പേടിക്കാനില്ലെന്ന് ഇവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം കുറഞ്ഞവര്‍ പോലും ഈ രംഗത്ത് വളരെ മുന്നേറിക്കഴിഞ്ഞു. അതിനായി മംഗ്ലീഷ് എന്നൊരു പ്രത്യേക ഭാഷതന്നെ രൂപപ്പെട്ടിരിക്കയാണ്. വ്യാജ ഐ.ഡി ഉപയോഗിച്ചായിരിക്കും നെറ്റില്‍ മിക്കവാറും ആളുകള്‍ ചാറ്റിംഗിന് തയ്യാറാകുക. വളരെ ലളിതമായ നടപടി ക്രമത്തിലൂടെ പണച്ചിലവില്ലാതെ കൊച്ചു കുട്ടികള്‍ക്ക് പോലും വേണങ്കില്‍ ഇഷ്ടം പോലെ ഇഫമെയില്‍ ഐ.ഡികള്‍ ഉണ്ടാക്കിയെടുക്കാനാവുമെന്നതിനാല്‍ വ്യത്യസ്ത ഐ.ഡികളുപുയാഗിച്ചാണ് മിക്കവരും ചാറ്റിംഗിനെത്തുന്നത്. സൗഹൃദത്തിന്റെ പേരില്‍ തുറന്നിടുന്ന സൈറ്റുകള്‍ തരുന്ന പ്രലോഭനത്തില്‍ വീണാലുണ്ടാവുന്ന നഷ്ടങ്ങള്‍ സ്വയം സഹിക്കുകയേ നിവൃത്തിയുള്ളൂ.
കേരളത്തില്‍ ഇത്തരം ബ്ലോഗ് റിക്വസ്റ്റുകള്‍ ഏറെയാണെങ്കിലും ചതിയില്‍പ്പെട്ടവരുടെ എണ്ണം ഇതുവരെ കുറവാണ്. ചാറ്റ് ബ്ലോഗുകള്‍ വഴി തട്ടിപ്പ് നടത്തുന്ന പ്രധാന ഇടം ഗള്‍ഫ് രാജ്യങ്ങളാണ്. അവിടെയുള്ള സ്ത്രീകളാണ് ബ്ലോഗര്‍മാരുടെ ഇര. വീടിനുള്ളില്‍ ഇരിക്കുന്ന ഇവര്‍ പലപ്പോഴും ഇങ്ങനെയൊരു മെയിലുകള്‍ വന്നാല്‍ അതിന് മറുപടി അയയ്ക്കാനുള്ള സാധ്യത ഇരട്ടിയാണ്. കാരണം റിക്വസ്റ്റ് വരുന്നത് നിങ്ങളുടെ അടുത്ത സുഹൃത്തിന്റെ മെയില്‍ ഐഡി റഫര്‍ ചെയ്തുകൊണ്ടാവും.
സംശയത്തിന് ഇടം കൊടുക്കാത്ത വിധം അയയ്ക്കുന്ന മെയ്‌ലില്‍ വിശ്വസിക്കുന്ന ഇവര്‍, ഗ്രൂപ്പില്‍ ചേരാന്‍ തയാറെടുക്കുകയായി. പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യാന്‍ ഇമെയില്‍ ഐഡിയും പാസ്സ്‌വേഡുമാണ് ഇവര്‍ ചോദിക്കുന്നത്. വിശ്വാസത്തിന് യാതൊരു കുറവുമില്ലാത്തതുകൊണ്ട് ആര് ക്രിയേറ്റ് ചെയ്ത ബ്ലോഗാണെന്നു പോലും അറിയാതെ അതിലേക്കു മെയില്‍ ഐഡിയും പാസ്സ്‌വേഡും കൊടുക്കും. എന്റര്‍ ചെയ്താലും കുറച്ചു സമയം വെയ്റ്റ് ചെയ്യേണ്ടി വരും. സെര്‍വര്‍ ലോഡ് ചെയ്യുന്നു എന്നാവും മെസെജ്. എന്നാല്‍ ഇതിനകം തന്നെ നിങ്ങളുടെ മെയില്‍ ഐഡിയും പാസ്സ്‌വേഡും അത് ആഗ്രഹിച്ചവര്‍ക്ക് കിട്ടിക്കഴിഞ്ഞു എന്നതാണ് വാസ്തവം. ഇനി ബ്ലോഗില്‍ കടന്നുകിട്ടിയാലും പ്രശ്‌നം തീരുന്നില്ല. അവിടെ പലതും നിങ്ങളെ കാത്തിരിക്കുന്നു. ഇമ്മോറല്‍ ആക്റ്റിവിറ്റികള്‍ക്കു മുതിരാനാണ് ഭാവമെങ്കിലും അവിടെയും വീഴും കുരുക്ക്. ആരും കാണുന്നില്ലെന്ന ധൈര്യത്തിലാവും ബ്ലോഗ് വഴിയുള്ള കലാപരിപാടികള്‍. എന്നാല്‍ ബ്ലാക്ക്‌മെയ്‌ലിങ് ഭീഷണിയുമായി ബ്ലോഗില്‍ നിന്നൊരാള്‍ എത്തിയിരിക്കും. ഇത് സ്ഥിരമായി സംഭവിക്കുന്ന കാര്യമാണ്. ഇത്തരം ദുരന്തം കേരളത്തിലെ കലാലയ അന്തരീക്ഷത്തിലേയും കടന്നുകഴിഞ്ഞുവെന്നാണ് സൂചനകള്‍.
Comments