കൊച്ചി ടസ്‌ക്കേഴ്‌സിന്റെ ഓഹരികള്‍ വില്പനയ്ക്ക് കൊച്ചി ഐപിഎല്‍ ടീമിന്റെ ഓഹരികള്‍ വില്പനയ്ക്ക് വെയ്ക്കുന്നു. ദുബായിലെ ഒരു പത്രത്തിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നത്. ടീമിന്റെ 31.4 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിട്ടുള്ള ആങ്കര്‍ എര്‍ത്ത് ഗ്രൂപ്പാണ് ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയിടുന്നത്. കൊച്ചി ടീമില്‍ ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തം ആങ്കര്‍ എര്‍ത്ത് ഗ്രൂപ്പിനാണ്. 30.6 ശതമാനം ഓഹരിപങ്കാളിത്തമുള്ള പരീനി ഡെവലപ്പേഴ്‌സാണ് രണ്ടാമത്. 13.5 ശതമാനം ഓഹരികള്‍ ഹര്‍ഷദ് മേത്തയുടെ ഫിലിം വേവ്‌സ് കംമ്പെയ്‌ന്‍ എന്ന നിക്ഷേപസ്ഥാപനത്തിന്റെയും 10 ശതമാനം ഓഹരികള്‍ റൊണ്‍ടേവൂസ് സ്‌പോര്‍ട്‌സ് വേള്‍ഡിന്റെയും പേരിലാണ്.
ആനന്ദ് ശ്യാമിന് 9.5 ശതമാനവും മലയാളിയായ വിവേക് വേണുഗോപാലിന് 5 ശതമാനവും ഓഹരിപങ്കാളിത്തമുണ്ട്. 1533.32 കോടി രൂപയ്‌ക്കാണ് കൊച്ചി ടീമിനെ ലേലത്തില്‍ പിടിച്ചത്. ടീം നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിലുള്ള സാമ്പത്തീക നഷ്‌ടവും സ്വന്തമായി സ്റ്റേഡിയം ഇല്ലാത്തതും കൊച്ചി കോര്‍പ്പറേഷനുമായുള്ള അഭിപ്രായവ്യത്യാസവും തീരുമാനത്തിന് കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments