സ്വന്തം ലേഖകന്‍

ചെന്നൈ: ഭാരതീയസന്യാസിമാര്‍ രൂപപ്പെടുത്തിയ യോഗയുടെ പേരില്‍ ചെന്നൈ നഗരത്തില്‍ നടക്കുന്ന അഴിഞ്ഞാട്ടം ഇന്ത്യയിലെ വന്‍നഗരങ്ങളിലേക്ക് ചേക്കാറാനൊരുങ്ങുന്നു. അശ്‌ളീല സാഹിത്യവും, സെക്‌സും സമന്വയിപ്പിച്ച യൂറോപ്യന്‍ യോഗ ഗ്രൂപ്പ് ചെന്നൈയില്‍ പിടിമുറുക്കിക്കഴിഞ്ഞതായും ടൈംസ്ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്യുന്നു. യോഗക്ലാസ് പരിശീലിപ്പിക്കാനെത്തുന്നത് നിരവധി അശ്ലീലചിത്രങ്ങളില്‍ മറയില്ലാതെ അഭിനയിച്ചിട്ടുള്ള താരങ്ങളാണെന്ന പ്രത്യേകതയും ക്ലാസിനുണ്ട്. ചെന്നൈയിലെ ചൊക്കലിംഗം നഗറിലാണ് മിസ (മൂവ്‌മെന്റ് ഫൊര്‍ സ്പിരിച്വല്‍ ഇന്റഗ്രേഷന്‍ ഇന്‍ അബസ്‌ല്യൂട്ട്) എന്നറിയപ്പെടുന്ന ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്. 'തന്ത്ര- ദി പാത് ഒഫ് ലവ് (സ്‌നേഹത്തിലേക്കുള്ള വഴി) എന്ന പേരിലുള്ള ഈ 'സെക്‌സ്-യോഗ' കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്നുവരികയാണ്.100ഓളം യുവതീ-യുവാക്കള്‍ പങ്കെടുക്കുന്നുവെന്നാണ് ടൈംസ് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടത്.
ഡെന്മാര്‍ക്ക്, റൊമാനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മിസ അദ്ധ്യാപകരും ഇപ്പോള്‍ ചെന്നൈയിലുണ്ട്. ക്‌ളാസുകള്‍ക്ക് നേതൃത്വം നല്‍കുന്ന മിഹായ് സ്‌റ്റോയിന്‍- അഡിന സ്‌റ്റോയിന്‍ എന്നിവര്‍ അശ്‌ളീല ചിത്രങ്ങളിലെ താരങ്ങളാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. കോപ്പന്‍ഹേഗന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സബൈ്‌ളം ഈറോട്ടിക്ക എന്ന ബാനറിലാണ് ഇവര്‍ അഭിനയിച്ചു വരുന്നത്. സബൈ്‌ളം ഈറോട്ടിക്കയുമായി മിസയ്ക്ക് അടുത ബന്ധമാണുള്ളതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പല രാജ്യങ്ങളിലും മിസ പല പേരുകളിലാണ് അറിയപ്പെടുന്നത്, ഡെന്മാര്‍ക്കില്‍ നത, അമേരിക്കയില്‍ റ്റാറ, ഇന്ത്യയില്‍ സത്യ എന്നിങ്ങനെ. അശ്‌ളീല സാഹിത്യ കുറ്റകൃത്യത്തിന് പല തവണ ജയില്‍ ശിക്ഷ അനുഭവിച്ച റൊമാനിയന്‍ വംശജനായ ഗ്രിഗോറിയന്‍ ബിവലൊറു എന്നയാളാണ് മിസയുടെ പ്രധാന ഗുരുവായി അറിയപ്പെടുന്നത്. ഇയാളിപ്പോള്‍ സ്വീഡനില്‍ രാഷ്ട്രീയ അഭയം തേടിയതയാണ് റിപ്പോര്‍ട്ട്.
ഇപ്പോള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തിവരുന്ന മിസ, യോഗ ക്‌ളാസുകളില്‍ സെക്‌സ് ഉള്‍പ്പെടുത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളും തങ്ങളുടെ കൈവശമുണ്ടെന്ന് ടൈംസ് ഒഫ് ഇന്ത്യ അവകാശപ്പെടുന്നു. ഈ വീഡിയോകളെ കുറിച്ച് ചോദിച്ചപ്പോള്‍ മിഹായിയുടെ പ്രതികരണം ഇങ്ങനെ 'ഞങ്ങളുടെ ഗ്രൂപ്പിന്റെ ചിന്തകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണിത്. ആഗ്രഹങ്ങളില്‍ നിന്നാണ് പല ലൈംഗിക ചിന്തകളും ഉണരുന്നത്. പുരുഷനും, സ്ത്രീയും തമ്മിലുള്ള ദൈവികമായ കൂടിച്ചേരലിലൂടെ ആത്മീയത കൈവരിക്കുകയാണ്'. അശ്‌ളീല സിനിമകളില്‍ അഭിനയിച്ച മറ്റു മിസ അദ്ധ്യാപകര്‍ ഉള്‍റിക് ലിഷോജ് (ഡെന്മാര്‍ക്ക്), സിമോണ കോളസ്‌നിക് (റൊമാനിയ), നികോള്‍ മാര്‍കസ് (റൊമാനിയ) എന്നിവരാണ്. ഇന്ത്യാക്കാര്‍ പ്രതിനിധീകരിക്കുന്ന ഒരു ട്രസ്റ്റിന് കീഴിലാണ് ചെന്നൈയിലെ സത്യ ഇസ്‌റ്റോറിക് ഇന്റഗ്രല്‍ യോഗ എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് മാനേജറും ഡച്ച് സ്വദേശിയുമായ ആഞ്ജല ഓസ്റ്റര്‍ഗാര്‍ഡ് പറയുന്നു. 30 രാജ്യങ്ങളിലായി 40,000 ശിഷ്യര്‍ തങ്ങള്‍ക്കുണ്ടെന്നാണ് മിസയുടെ അവകാശവാദം.
Comments