ന്യൂഡല്‍ഹി
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കും ഒളിംപിക്‌സ് മെഡല്‍ ജേതാവായ അഭിനവ് ബിന്ദ്രയും ഇനി ലെഫ്‌നനന്റ് കേണല്‍മാര്‍. ടെറിട്ടോരിയല്‍ ആര്‍മിയാണ് ഇരുവര്‍ക്കും ഈ ബഹുമതി നല്‍കിയത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിങ് ഇരുവര്‍ക്കും സൈനിക മുദ്രകള്‍ ചാര്‍ത്തി. കായികരംഗത്തെ അതുല്യ നേട്ടത്തിന്റെ ആദരസൂചകമായാണ് പദവി.
ടി20 ലോകകപ്പും ഏകദിന ലോകകപ്പുമടക്കം രണ്ടു ലോകകപ്പുകള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ക്രിക്കറ്റിനു നിരവധി വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണു ധോണി. അഭിനവ് 2008ലെ ബീജിങ് ഒളിംപിക്‌സ് മെഡലിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി. 2008ല്‍ കപില്‍ദേവിനുശേഷം ലെഫ്. കേണല്‍ പദവിക്ക് അര്‍ഹരാകുന്ന ആദ്യ കായിക താരങ്ങളാണ് ധോണിയും ബിന്ദ്രയും. ഇന്ത്യന്‍ സൈന്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ഇരുവരും ഇനി ജനങ്ങള്‍ക്കും സേനയ്ക്കുമിടയിലെ പാലമായി വര്‍ത്തിക്കും.
നിരവധി നേട്ടങ്ങളടങ്ങുന്ന കരിയറില്‍ ഇരുവര്‍ക്കും മറക്കാനാകാത്ത ബഹുമതിയാകും ലഫ്. കേണല്‍ ബഹുമതിയെന്നുറപ്പ്. കായികരംഗത്തിന് നല്‍കിയ സേവനങ്ങള്‍ക്ക് പുറമേ സൈനിക മേഖലയ്ക്കും ഇരുവരും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ലെഫ്റ്റനറ് കേണല്‍ പദവി നല്‍കുന്നത്. ടീം ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ ദേവ്, നടന്‍ മോഹന്‍ലാല്‍ എന്നിവര്‍ നേരത്തേ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ചവരാണ്.
Comments