സിന്‍ ഫാബെര്‍ അടുത്തു വന്നാല്‍ ആരും കൊതിയോടെ നോക്കിപ്പോകും. സ്‌നേഹം കൂടുമ്പോള്‍ ചിലര്‍ പറയാറുള്ളതുപോലെ കടിച്ചു തിന്നാന്‍ തോന്നും. അങ്ങനെ തോന്നാന്‍ സിന്‍ഡിയെന്താ വല്ല ചോക്കലെറ്റുമാണോ. അതെ, സിന്‍ഡിയല്ല, അവള്‍ ധരിച്ചിരിക്കുന്ന ബിക്കിനിയാണ് താരം. മുന്‍ മിസ് ഫ്രാന്‍സ് സിന്‍ഡി അണിഞ്ഞിരിക്കുന്നത് കൊതിയൂറും ചോക്കലേറ്റ് കഷണങ്ങള്‍ കൊണ്ട് ഡിസൈന്‍ ചെയ്ത ഗ്ലാഡിയേറ്റര്‍ സ്‌റ്റൈല്‍ ബിക്കിനി.
ഉറുമ്പെങ്ങാന്‍ അടുത്തുണ്ടെങ്കില്‍ സിന്‍ഡിയുടെ കാര്യം പോക്കായെന്നു പറഞ്ഞാല്‍ മതിയല്ലോ. പുരുഷന്റെ ഹൃദയമിടിപ്പ് കൂട്ടാനും സ്ത്രീയുടെ വായില്‍ വെള്ളം നിറയ്ക്കാന്‍ കഴിയുന്നത്ര സെക്‌സി ആന്‍ഡ് സ്വീറ്റാണ് ബിക്കിനിയെന്ന കാര്യത്തില്‍ സംശയിക്കുകയേ വേണ്ട. 2005ല്‍ ഫ്രാന്‍സിന്റെ അന്‍പത്തൊന്നാം മിസ് ഫ്രാന്‍സായി തെരഞ്ഞെടുക്കപ്പെട്ട സിന്‍ഡി, സലൂണ്‍ ഡു ചോക്കലാറ്റിന്റെ ഭാഗമായാണ് ഇത്തരമൊരു വസ്ത്രം ധരിക്കാന്‍ തയാറായത്. ഇക്കൊല്ലം എയ്ക്‌സ് എന്‍ പ്രൊവെന്‍സില്‍ ആഘോഷിക്കുന്ന ഇന്റര്‍നാഷല്‍ ചോക്കലെറ്റ് ഇന്‍ഡസ്ട്രിയുടെ ട്രെയ്ഡ് ഫെയറാണത്.
സാധാരണ ശരീര ഊഷ്മാവില്‍ ചോക്കലെറ്റ് അലിയുന്നതു കൊണ്ട് ഷൂട്ടിങ് നടന്ന മുറിയിലെ ഊഷ്മാവ് നന്നെ കുറച്ചിരുന്നു. പറയത്തക്ക വസ്ത്രമൊന്നുമില്ലാതിരുന്നതുകൊണ്ട് സിന്‍ഡിക്ക് തണുപ്പ് സഹിക്കാന്‍ ഇത്തിരി കഷ്ടപ്പെടേണ്ടി വന്നു. പിന്നെ ചോക്കലേറ്റിനോടുള്ള കൊതിയും... എന്തായാലും തണുപ്പിനേക്കാള്‍ സിന്‍ഡി പേടിച്ചത് ഉറുമ്പിനെത്തന്നെയാവുമെന്നു തീര്‍ച്ച..
Comments