Skip to main content

വനിതാ ഡോക്ടര്‍മാരുടെ കുളിമുറി രംഗങ്ങള്‍ പകര്‍ത്തിയ യുവകാര്‍ഡിയോളജിസ്‌റ്റ്‌ പിടിയില്‍

സ്വന്തം ലേഖകന്‍ 


ഒളികാമറകളുടെയും ഒളിഞ്ഞുനോട്ടത്തിന്റെയും കാലമാണിത്‌. എവിടെയും കയറുന്നതിനു മുമ്പ്‌ കാമറകളുണ്ടോ എന്നു നോക്കേണ്ടി വരുന്ന അവസ്ഥ. സ്വന്തം കൂട്ടുകാരെ പോലും വിശ്വസിക്കാനാകാത്ത അവസ്ഥ. സ്വസ്ഥമായി കുളിക്കാന്‍ കയറിയ രണ്ടു വനിതാ ഡോക്ടര്‍മാരുടെ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്‌ കൂടെ ജോലി ചെയ്യുന്ന യുവ കാര്‍ഡിയോളജിസ്‌റ്റാണ്‌. വിവേക്‌ ബാലിഗ എന്ന 33-കാരനായ ഡോക്ടറെ ഇതിന്റെ പേരില്‍ പിടികൂടി. ഇയാളെ പത്തുവര്‍ഷം സെക്‌സ്‌ ഒഫന്‍ഡര്‍ ട്രീറ്റ്‌മെന്റ്‌ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ലീഡ്‌സ്‌ ക്രൗണ്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്‌. ചിത്രങ്ങള്‍ പകര്‍ത്തുന്ന യാതൊരു ഉപകരണങ്ങളും ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഒപ്പം കേസിലെ പരാതിക്കാരായ വനിതാ ഡോക്ടര്‍മാരെ കാണുവാന്‍ ശ്രമിക്കരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്.

വെസ്‌റ്റ്‌ യോര്‍ക്ക്‌ഷയറിലെ ‍ ലീഡ്‌സ്‌ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ‍ പിഎച്ച്‌ഡിക്കു പഠിക്കുകയാണ്‌ വിവേക്‌. മൂന്ന്‌ കൗണ്ട്‌ കുറ്റമാണ്‌ ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്‌. 2007-നും 2009-നുമിടയില്‍ ഇയാള്‍ കാമറകള്‍ കുളിമുറിയില്‍ ഒളിപ്പിച്ചുവച്ചിരുന്നുവെന്ന്‌ പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. വനിതാ ഡോക്ടര്‍മാരുമായി അടുത്ത സൗഹൃദത്തിലായിരിക്കുമ്പോള്‍തന്നെ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തി ലാപ്‌ടോപ്പില്‍ സൂക്ഷിക്കാന്‍ ഇയാള്‍ തന്ത്രങ്ങളൊരുക്കിയിരുന്നു. ഇവര്‍ പരസ്‌പരം വീടുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ഒരിക്കല്‍ വനിതാ ഡോക്ടര്‍മാരില്‍ ഒരാള്‍ വിവേകിന്റെ വീട്ടില്‍ ബോയ്‌ഫ്രണ്ടുമൊത്ത്‌ സന്ദര്‍ശനം നടത്തിയപ്പോള്‍ ഇയാളുടെ എന്‍സ്യൂട്ട് കുളിമുറി ഉപയോഗിക്കുന്നതിന് കുഴപ്പമില്ല എന്നു പറയുകയായിരുന്നു. എന്നാല്‍ കുളിച്ചുകൊണ്ടിരുന്ന വനിതാ ഡോക്ടര്‍, റിക്കോര്‍ഡ്‌ ചെയ്‌തുകൊണ്ടിരുന്ന നിലയിലുള്ള കാമറ കണ്ടെത്തുകയായിരുന്നു. ഭയന്നു പോയ വനിതാ ഡോക്ടര്‍  റെക്കോര്‍ഡ്‌ ചെയ്‌ത ഭാഗങ്ങള്‍ ഡിലീറ്റ്‌ ചെയ്യുന്നതിന് നോക്കുകയുമായിരുന്നു. പിന്നീട് ഇവര്‍ വിവേകിനോട്‌ പറയാതെ ബോയ്‌ഫ്രണ്ടുമൊത്ത്‌ ഉടനടി സ്ഥലം വിട്ടു. അപകടം മണത്ത വിവേക് ഇവരുടെ പിന്നാലെ ഓടി ചെന്നെങ്കിലും അവര്‍ ഡ്രൈവ് ചെയ്ത് സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. ‌

പോലീസിനോട്‌ പറയരുതെന്നും ജീവിതം നശിപ്പിക്കരുതെന്നും തുടര്‍ച്ചയായി വിവേക് അഭ്യര്‍ത്ഥിച്ചിരുന്നു. "എനിക്കു തെറ്റുപറ്റിപ്പോയി, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിപ്പോയി,എന്റെ ഏറ്റവും വലിയ സുഹൃത്തിനെ ഞാന്‍ നഷ്ടപ്പെടുത്തി, ഞാനൊരു വിഡ്‌ഢിയാണ്‌" എന്ന്‌ ഒരു ടെക്‌സ്‌റ്റ്‌ മെസേജില്‍ വിവേക്‌ പറഞ്ഞിരുന്നു. വിവേകിന്റെ അഭ്യര്‍ത്ഥനയെ കാര്യമായി പരിഗണിച്ചുവെങ്കിലും ഒടുവില്‍ വനിതാ ഡോക്ടര്‍ പോലീസില്‍ പരാതിപ്പെടുകതന്നെ ചെയ്‌തു.

പോലീസ്‌ വിവേകിന്റെ കംപ്യൂട്ടര്‍ പിടിച്ചെടുത്തപ്പോള്‍ ഇയാള്‍ മറ്റൊരു യുവവനിതാ ഡോക്ടറുടെ വീട്ടിലെ ഷവറിലും ടോയ്‌ലറ്റിലും കാമറ ഘടിപ്പിച്ചിരുന്നുവെന്ന്‌ വ്യക്തമായി. വൊവേകിനെ അടുത്ത സുഹൃത്തായി കണ്ടിരുന്ന ആ ഡോക്ടറും ഇയാള്‍ക്ക് വീട്ടില്‍ എപ്പോള്‍ വേണമെങ്കിലും വരാമെന്ന സ്വാതന്ത്രം അനുവദിച്ചിരുന്നതാണ്. 2007 സെപ്തംബര്‍ മുതല്‍ 2009 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തിലാണ് വിവേക് തന്റെ ഒളികാമറ പ്രയോഗം നടത്തിയത്.

''ഇയാളുടെ കാമറ ഉപയോഗത്തിന് ഇരകളായവര്‍ അടുത്ത സുഹൃത്തായിട്ടാണ് വിവേകിനെ കണ്ടിരുന്നത്. വിവേകിന് സ്വന്തം വീടുകളില്‍ പോലും സ്വതന്ത്രമായ പ്രവേശനം അനുവദിച്ചിരുന്ന ഇവരുമായുള്ള സൗഹൃദം അയാള്‍ ദുരുപയോഗപ്പെടുത്തി'' കോടതിയില്‍ പ്രോസിക്യൂഷന്‍ വിവേകിനെതിരേ ഉന്നയിച്ചു. ‍

Comments

Popular posts from this blog

സിനിമാറ്റിക് ഡാന്‍സ് കളിച്ചാല്‍ പിഴച്ചുപോകും

നൃത്തം ദൈവികമായ കലയാണ്. എല്ലാക്കാലത്തും നൃത്തം അങ്ങിനെയൊക്കെയായിരുന്നു. ശാസ്ത്രീയനൃത്തം, പാശ്ചാത്യനൃത്തം,നാടോടിനൃത്തം, ബെല്ലി ഡാന്‍സ്,ബ്രേക്ക് ഡാന്‍സ്,ബാലെറ്റ്, ഹിപ്-ഹോപ് എന്നിങ്ങനെ ഒരായിരം ടൈപ്പ് നൃത്തങ്ങളുണ്ടെങ്കിലും നൃത്തം ചെയ്തിട്ട് ആരും പിഴച്ചുപോയതായി ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അത്തരത്തിലൊരു പുതിയ അധ്യായം കേരളപാഠാവലിയില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ് സര്‍ക്കാര്‍. കേരളത്തിലെ സ്കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കിയതോടെ ഒരു വര്‍ഷമായി നിലവിലുണ്ടായിരുന്ന നിരോധനം കര്‍ശനമായി പ്രാബല്യത്തില്‍ വന്നു. നിരോധനം കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാറ്റിക് ഡാന്‍സിന്റെ അവതരണവുമായോ പരിശീലനവുമായോ ഒരുതരത്തിലും സഹകരിക്കരുതെന്നാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.ഔദ്യോഗികമായോ അനൗദ്യോഗികമായോ സിനിമാറ്റിക് ഡാന്‍സ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നും ഉത്തരവില് പറയുന്നു. കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് കളിക്കേണ്ട ക...

എണ്ണക്കമ്പനികളെ കൊഴുപ്പിക്കുന്നത്‌ 'ഉപദേഷ്‌ടാക്കള്‍'

തൃശൂര്‍: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയ്‌ക്കു പിന്നില്‍ കളിച്ച സ്വകാര്യ എണ്ണക്കമ്പനികള്‍ ആയുധമാക്കിയത്‌ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്‌ടാക്കളെ. അവര്‍ ആദ്യമുപയോഗിച്ചത്‌ പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശകസമിതി അധ്യക്ഷന്‍ സി. രംഗരാജനെ. പെട്രോളിയം മന്ത്രാലയം നിയോഗിച്ച രംഗരാജന്‍ സമിതിയാണു പെട്രോള്‍, ഡീസല്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്കു കൈമാറണമെന്ന്‌ 2006 ല്‍ നിര്‍ദേശിച്ചത്‌. ബി.ജെ.പി. സര്‍ക്കാര്‍ ഏതാനും ദിവസം പരീക്ഷിച്ച്‌ പരാജയപ്പെട്ട ആശയമാണ്‌ ഇങ്ങനെ തിരിച്ചുവന്നത്‌. 2010 ജൂണിലാണ്‌ പെട്രോള്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികളെ ഏല്‍പിച്ചത്‌. തുടര്‍ന്ന്‌ അടിക്കടിയുണ്ടായ പെട്രോള്‍ വിലവര്‍ധന സ്വകാര്യ കമ്പനികള്‍ക്കാണു ഗുണം ചെയ്‌തത്‌. അസംസ്‌കൃത എണ്ണവില കുറയുമ്പോള്‍ പെട്രോള്‍ വില കുറയുമെന്ന്‌ ഉറപ്പുപറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഡീസല്‍ വിലയിന്‍മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം നീക്കാനും അന്ന്‌ തത്വത്തില്‍ തീരുമാനമായെങ്കിലും പണപ്പെരുപ്പം മൂലം നീട്ടിവയ്‌ക്കേണ്ടി വന്നു. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില കൂട്ടണമെന്നായിരുന്നു അടുത്ത നിര്‍ദേശം. ആസൂത്രണ കമ്മിഷന്‍ അ...

A Foodie's Guide to Alappuzha: Must-Try Local Dishes and Where to Find Them

Discover the best local dishes in Alappuzha with this ultimate foodie guide. From delicious seafood to vegetarian delights, learn where to find the best local cuisine in this charming Kerala town. If you're a foodie visiting Alappuzha, you're in for a treat! This beautiful town in Kerala, also known as Alleppey, is famous for its delicious local cuisine that is sure to tantalize your taste buds. From fresh seafood to spicy vegetarian dishes, there's something for everyone in this charming town. In this ultimate foodie guide, we'll take you through the must-try local dishes in Alappuzha and where to find them. Whether you're a fan of spicy curries or love indulging in sweet treats, this guide has got you covered. So, put on your foodie hat and get ready for a culinary adventure through Alappuzha! Must-Try Local Dishes in Alappuzha Alappuzha has a rich culinary history, and the local cuisine is a blend of traditional Kerala dishes with influences from the region's...