ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള ഐ.ടി കമ്പനിയായ ആപ്പിളിന്റെ സഹ സ്‌ഥാപകന്‍ കൂടിയായ സ്‌റ്റീവ് ജോബ്‌സ്14 വര്‍ഷമായി ഈ സ്‌ഥാനത്തു തുടരുകയായിരുന്നു. പാന്‍ക്രിയാസ് ഗ്രന്ഥിയെ ബാധിക്കുന്ന ന്യൂറോ എന്‍ഡോട്രൈകന്‍ എന്ന രോഗമാണ് ജോബ്‌സിന്. 2004 ലാണ് ഇത് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ജനുവരി മുതല്‍ അദ്ദേഹം അനിശ്‌ചിതകാല അവധിയിലായിരുന്നു. അന്‍പത്തിയാറുകാരനായ സ്‌റ്റീവ്‌സ് 2009ല്‍ കരള്‍ മാറ്റിവയ്‌ക്കലിനും വിധേയനായിരുന്നു. സി.ഇഒ. എന്ന നിലയിലെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയാതെ വരുന്ന വേളയില്‍ സ്‌ഥാനമൊഴിയുമെന്നു താന്‍ പറയാറുണ്ട്. ഇപ്പോള്‍ ആ അവസ്‌ഥയിലെത്തിയിരിക്കുന്നുവെന്ന് അദ്ദേഹം രാജിക്കത്തില്‍ വ്യക്‌തമാക്കി. |
കതിര്മണ്ഡപത്തില് നിന്നും ഇറങ്ങിയോടിയ വധുവിനെ കാമുകനും കയ്യൊഴിഞ്ഞു: മൊബൈല് പ്രണയത്തിനു വീണ്ടും ഇരകള്
സ്വന്തം ലേഖകന്‍ കോട്ടയം:മൊബൈല് ഫോണിലൂടെ പുരോഗമിച്ച പ്രണയത്തിനിടെ കല്യാണം നിശ്ചയിക്കപ്പെട്ട യുവതി അവസാനശ്രമമെന്ന നിലയില് കതിര്മണ്ഡപത്തില് നിന്നും ഇറങ്ങിയോടി. പ്രശ്നപരിഹാരത്തിനായി പോലീസും നാട്ടുകാരും ബന്ധുക്കളും ചേര്ന്ന് കാമുകനെ മൊബൈല് ഫോണില് ബന്ധപ്പെട്ടെങ്കിലും നായകന് അപ്പോള് പരിധിക്കുപുറത്തായിരുന്നു. കോട്ടയം നഗരത്തില് ഇന്നലെയാണ് നാടകീയ സംഭവവികാസങ്ങള് അരങ്ങേറിയത്. ഇവിടെ ബലിയാടായതാകട്ടെ ഗള്ഫില് നിന്നും ഒരുപാടു സ്വപ്നങ്ങളുമായി വിവാഹപന്തലിലെത്തിയ ഒരു യുവ എന്ജിനീയറും. വരനെ ഇഷ്ടമല്ലെന്നും വര്ഷങ്ങളായി പ്രണയിക്കുന്ന യുവാവുമായി കഴിയാനാണ് താത്പര്യമെന്നും പറഞ്ഞാണ് യുവതി കതിര...
Comments