സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ദിനംപ്രതിയെന്നോണം അംഗങ്ങളുടെ എണ്ണം കൂടിവരികയാണ്. ആശയവിനിമയത്തിനോടുള്ള യുവതലമുറയുടെ ആഗ്രഹം കൂടുന്നു എന്ന് മാത്രമല്ല ഇത് തെളിയിക്കുന്നത്. മറ്റ് ചില പ്രശ്‌നങ്ങളും ഈ വിനിമയത്തിന് പിന്നിലുണ്ടെന്നും സൂചന. വ്യക്തിജീവിതത്തില്‍ ഈ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഫലങ്ങളും ഏറെ.
ഒരു പ്രശസ്ത ആരോഗ്യമാസിക മാനസിക, ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠനങ്ങള്‍ നടത്താറുണ്ട്. ഇവരുടെ പുതിയൊരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നത് ഫേസ്ബുക്കും ട്വിറ്ററും മദ്യത്തിനോടും മയക്കുമരുന്നിനോടും തോന്നുന്ന തരത്തിലുള്ള അടിമത്തം ആളുകളിലുണ്ടാക്കുമെന്നാണ്. മദ്യവും മയക്കുമരുന്നു കൃത്യ അളവില്‍ വേണ്ട സമയത്ത് കിട്ടാതെ വരുമ്പോള്‍ ഇതിന് അടിമകളായവര്‍ കാണിക്കുന്ന തരത്തിലുള്ള അസ്വാസ്ഥ്യങ്ങളാണ് ഫേസ്ബുക്കിനും ഗൂഗിളിനും അടിമപ്പെട്ടവര്‍ നെറ്റ് വര്‍ക്ക് കിട്ടാതാവുമ്പോള്‍ കാണിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇന്റര്‍നെറ്റിന് അടിപ്പെട്ടുകഴിഞ്ഞവര്‍ക്ക് വെറും എസ്എംഎസ് സന്ദേശങ്ങള്‍ അയയ്ക്കലും മറ്റു ബോറടിയാണത്രേ. അവര്‍ നെറ്റി കിട്ടിയെങ്കില്‍ മാത്രമേ തൃപ്തരാവുകയുള്ളു. ഇന്റര്‍നെറ്റിന്റെ അമിതമായ ഉപയോഗം നിര്‍ത്തുകയെന്നത് വ്യക്തികള്‍ക്ക് പുകവലിയും മദ്യപാനവും നിര്‍ത്തുകയെന്നതുപോലെതന്നെ ബുദ്ധിമുട്ടുള്ളകാര്യമാണ് ഗവേഷകര്‍പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു സര്‍വ്വേയില്‍ പങ്കെടുത്ത 1000 പേരില്‍ 53ശതമാനം പേരും ഇത്തരത്തില്‍ ഇന്റര്‍നെറ്റിന് അടിമപ്പെട്ടവരാണ്.
ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കപ്പെടുമ്പോള്‍ ഇവര്‍ അസാധാരണമായ അസ്വസ്ഥതയാണത്രേ പ്രകടിപ്പിക്കുന്നത്.40ശതമാനം പേര്‍ക്ക് നെറ്റ് കിട്ടാതാവുമ്പോള്‍ ഒരു തരം ഒറ്റപ്പെടലും ആകാംഷയുമാണുണ്ടാകുന്നത്. എന്തായാലും ഇത്തരമൊര അഡിക്ഷനിലേയക്കെത്താതെ കാര്യങ്ങള്‍ നിയന്ത്രിക്കുകയാവും നല്ലത്. ഇപ്പോള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരെ ചികിത്സിക്കുന്നതായി പ്രവര്‍ത്തിക്കുന്ന ഡിഅഡിക്ഷന്‍ സെന്ററുകള്‍ പോലെ സമീപഭാവിയില്‍ ഇന്റര്‍നെറ്റ് ഡിഅഡിക്ഷന്‍ സെന്ററുകളും നാട്ടില്‍ സാധാരണമാകാനാണ് സാധ്യത.
Comments