സ്വന്തം ലേഖകന്‍
Story Dated:Wed, 17 Aug 2011 08:36:49 BST
15 വയസുകാരിയായ മകള്‍ ഗര്‍ഭിണിയാണെന്നറിയുമ്പോള്‍ ഏതൊരമ്മയും അച്ഛനും ഒന്നു ഞെട്ടും. എന്നാല്‍ സോയ കീവനിയുടെ അമ്മ ഒട്ടും ഞെട്ടിയുമില്ല, മകള്‍ നല്ലൊരമ്മയാകുമെന്ന അഭിനന്ദനവും ചൊരിഞ്ഞു. സോയയും അമ്മ ജാനിസും നേരത്തേയും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. വെറും പന്ത്രണ്ട് വയസ് മാത്രമുള്ളപ്പോള്‍ അടിവസ്ത്രത്തിന്റെ പരസ്യത്തില്‍ സോയയെ മോഡലാക്കുക വഴി.
ആ സോയയാണിപ്പോള്‍ 17കാരനായ ബോയ് ഫ്രണ്ട് ജേക് ഗ്രേയില്‍ നിന്ന് ഗര്‍ഭിണിയായിരിക്കുന്നത്. മകള്‍ ഗര്‍ഭിണിയായതിനാല്‍ കുറച്ചുകൂടി വലിയ കൗണ്‍സില്‍ ഹൗസ് ലഭിക്കുമെന്ന ലാഭവും ജാനിസിനുണ്ട്. സോയക്ക് പന്ത്രണ്ട് വയസുള്ളപ്പോഴാണ് അടിവസ്ത്രമണിഞ്ഞ് നില്‍ക്കുന്ന മകളുടെ പടം ജാനിസ് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്. മകള്‍ക്ക് മോഡലിങ് ഓഫറുകള്‍ ലഭിക്കാന്‍ വേണ്ടിയായിരുന്നു ഈ കടുംകൈ. അമ്മയുടെ പൂര്‍ണ്ണ സമ്മതത്തോടെ സോയ ബെല്ലി ബട്ടണും മറ്റുമണിഞ്ഞ് മാഗസിന്‍ കവറിനും പോസ് ചെയ്തു.
തന്റെ ആരാധനാ പാത്രമായ ചെറില്‍ കോളിനെ പോലെ ആയിത്തീരാന്‍ ഡയറ്റിങ്ങും കടുത്ത വ്യായാമവും ചെയ്യുന്നതായും ആ മാഗസിനില്‍ സോയ പറഞ്ഞു. ഇതൊന്നും പോരാഞ്ഞാണ് ഫേസ്ബുക്ക് അക്കൗണ്ടില്‍ താന്‍ ഗര്‍ഭിണിയാണെന്ന വിവരം സോയ പോസ്റ്റ് ചെയ്ത്. ഈ വിവാദങ്ങളെന്തിനാണെന്നറിയില്ല, ഗര്‍ഭിണിയാകുന്നത് തെറ്റൊന്നുമല്ല, മാത്രവുമല്ല ഞാനൊരു വേശ്യയുമല്ല, ദീര്‍ഘകാലമായി എന്റെയൊപ്പമുള്ള ബോയ് ഫ്രണ്ടില്‍ നിന്നാണ് ഞാന്‍ ഗര്‍ഭിണിയായിരിക്കുന്നതെന്ന വിവരണവും ഫേസ്ബുക്കില്‍ കുട്ടിയുടെ സ്‌കാന്‍ ചിത്രത്തിനൊപ്പം സോയ ചേര്‍ത്തിരിക്കുന്നു.
ഏറെ സന്തോഷമെന്നായിരുന്നു സോയയുടെ അമ്മയുടെ പ്രതികരണം. മയോര്‍ക്കയിലെ സ്പാനിഷ് റിസോര്‍ട്ടില്‍ ബോയ്ഫ്രണ്ടിനും രക്ഷിതാക്കള്‍ക്കുമൊപ്പം ഹോളിഡേ ചെലവഴിക്കുകയാണ് സോയയെന്നും മാധ്യമ ഇന്റര്‍വ്യൂകള്‍ സോയ തിരികെയെത്തിയ ശേഷം നടത്താന്‍ അനുവദിക്കുമെന്നും ജാനിസ്. അബോര്‍ട്ട് ചെയ്യാന്‍ വിസമ്മതിച്ച് ജീവിതതത്തില്‍ ഉയര്‍ന്ന മൂല്യം കാത്ത് സൂക്ഷിക്കുന്ന തന്റെ മകള്‍ പേരക്കുട്ടിയെയും ആ ജീവിത മൂല്യങ്ങള്‍ പഠിപ്പിക്കുമെന്നുറപ്പാണെന്ന സര്‍ട്ടിഫിക്കറ്റും ജാനിസ് നല്‍കുന്നു.
ഒരിക്കലും സോയയെയും കൂട്ടുകാരനെയും തന്റെ വീട്ടിനുള്ളില്‍ ഒരുമിച്ചുറങ്ങാന്‍ അനുവദിച്ചിരുന്നില്ലെന്നും ഈ അമ്മ. ജനുവരിയില്‍ 16 വയസ് പൂര്‍ത്തിയായ ശേഷം നിയന്ത്രണങ്ങളൊക്കെ എടുത്തു മാറ്റി. സോയയെക്കൂടാതെ 20 വയസുകാരിയായ കൊക്കൊയും 18കാരിയായ റിറ്റ്‌സിയും ട്വിന്‍ സഹോദരന്‍ ടാരൊറ്റും ഉള്‍പ്പെട്ട കുടുംബമാണിവരുടേത്. പുതിയ ആളുടെ വരവോടെ കുറച്ചുകൂടി വലിയ വീട്ടിലേക്ക് മാറാനുള്ള തയാറെടുപ്പിലുമാണിവര്‍. വീട്ടിലേക്ക് ഒരു കുട്ടികൂടി വരുന്നതോടെ അഞ്ച് ബെഡ്‌റൂം ഉള്ള വീട് കണ്ടെത്തിത്തരേണ്ട ചുമതല കൗണ്‍സിലിനുണ്ടെന്നും പാക്കിങ് തുടങ്ങിക്കഴിഞ്ഞെന്നും ജാനിസ്.
എന്റെ കുട്ടിക്ക് പന്ത്രണ്ട് വയസേ ആയിട്ടുള്ളു പക്ഷേ അവള്‍ ഡയറ്റിങ് തുടങ്ങിക്കഴിഞ്ഞു എന്ന അടിക്കുറിപ്പോടെ 2008ലാണ് അണ്ടര്‍വെയറും ബിക്കിനിയുമണിഞ്ഞുള്ള സോയയുടെ ചിത്രങ്ങള്‍ ജാനിസ് നെറ്റിലിട്ടത്. ക്ലോസര്‍ മാഗസിനില്‍ ചിത്രം അച്ചടിച്ചു വന്നു. ഏഴ് വയസു മുതല്‍ ഡിസ്‌കോകളില്‍ പോയിത്തുടങ്ങിയ സോയ മേക്ക് അപ്പും ഇട്ട് തുടങ്ങിയിരുന്നു. കൂടാതെ മിനി ഡ്രസ്സുകളും മറ്റും ധരിക്കും. എട്ട് വയസായപ്പോഴെ എങ്ങനെയും പ്രശസ്തയാകുക എന്നതായിരുന്നു സോയയുടെ മനസ് നിറയെ.
പാഡഡ് ബ്രാകളും ഷോര്‍ട്ട് സ്‌കര്‍ട്ടും ക്രോപ്പ്ഡ് ടോപ്‌സും ഹൈ ഹീല്‍സും ഫിഷ്‌നെറ്റ് ടൈറ്റ്‌സുമെല്ലാം പന്ത്രണ്ട് വയസായപ്പോഴേക്കും സോയയ്ക്ക് ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളായി. താന്‍ നെറ്റിലിട്ട മകളുടെ ചിത്രങ്ങള്‍ സഭ്യമായിരുന്നുവെന്നും കടല്‍ത്തീരത്ത് ചെലവഴിക്കുമ്പോള്‍ ഇടുന്ന ഡ്രസ്സുകളെല്ലാം സോയ ഇട്ടിരുന്നുവെന്നും ജാനിസ്.
Comments