സ്വന്തം ലേഖകന്‍
`തന്മാത്ര', `ഭ്രമരം' തുടങ്ങിയ മികച്ച ചിത്രങ്ങള്‍ക്കുശേഷം മോഹന്‍ലാലും ബ്ലെസിയും ഒത്തുചേരുന്ന `പ്രണയ'ത്തിന്റെ വര്‍ക്കുകള്‍ കാശ്‌മീരില്‍ പുരോഗമിക്കുന്നു. ചിത്രത്തിന്റെ കഥയും ബ്ലെസിയുടേതുതന്നെയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ തന്റെ മനസിലെത്തിയ ഒരു കഥ ബ്ലെസി കരുതലോടെ അവതരിപ്പിക്കുകയാണ്. വളരെ ഹൃദയസ്‌പര്‍ശിയായ രീതിയിലാണ് ബ്ലെസി ചിത്രം ഒരുക്കുന്നത്.
മോഹന്‍ലാലിന്റെ ഓണചിത്രമായി `പ്രണയം' തീയറ്ററിലെത്തും. ചിത്രത്തിലെ ഒരു ഗാനരംഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്. മോഹന്‍ലാലിനുപുറമേ ഹിന്ദി നടന്‍ അനുപം ഖേര്‍, ജയപ്രദ, അനൂപ് മേനോന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്ന ചിത്രം മധ്യവയസിലെത്തിയവരുടെ പ്രണയമാണ് പറയുന്നത്. മ്യുസിക്കിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് സംഗീതമൊരുക്കുന്നത് എം. ജയചന്ദ്രനാണ്.
ഒരാഴ്‌ച നീളുന്ന കാശ്‌മീര്‍ ഷൂട്ടിംഗ് ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടുന്നില്ല. ലാല്‍ സത്യന്‍ അന്തിക്കാട് ചിത്രമായ ``അമ്മുക്കുട്ടിയമ്മയുടെ അജയ'ന്റെ വര്‍ക്കുകളിലാണിപ്പോള്‍.
Comments