സ്വന്തം ലേഖകന്‍
കൊച്ചി: സര്‍വത്ര വ്യാജന്മാര്‍ വാണരുളുന്ന കാലത്ത് സ്വര്‍ണത്തില്‍ മാത്രം എങ്ങനെ മായം കലരാതിരിക്കും. രാജ്യത്ത് വിറ്റഴിക്കുന്ന സ്വര്‍ണത്തില്‍ മായം ഏറെയുണ്ടെന്നു മാത്രമല്ല, നിരവധി രോഗങ്ങള്‍ക്കു കാരണമാകുന്ന രാസവസ്തുക്കളും ഉണ്ടെന്നാണ് കണ്ടെത്തല്‍. കേരള ഹൈക്കോടതി കഴിഞ്ഞദിവസം ഒരു വിധിയിലൂടെ ഈ ആശങ്ക സ്ഥിരീകരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ആഭരണങ്ങളില്‍ കാന്‍സറിന് കാരണമായ മൂലകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഗൗരവത്തോടെ പരിഗണിക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചിരിക്കുകയാണ്. വന്‍തോതില്‍ ഇറിഡിയം, റുഥേനിയം എന്നീ മൂലകങ്ങള്‍ ചേര്‍ക്കുന്നെന്നാണ് ലഭ്യമായ രേഖകളില്‍നിന്ന് വ്യക്തമാകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.കെ. ബഷീര്‍, ജസ്റ്റിസ് പി.ക്യു. ബര്‍ക്കത്തലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
ഇറിഡിയം, റുഥേനിയം മൂലകങ്ങളുടെ ചില ഐസോടോപ്പുകള്‍ കാന്‍സറിന് കാരണമാണെന്നും ഇവ ചേര്‍ക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ എന്‍. ശങ്കര മേനോന്‍ അയച്ച കത്ത് സ്വമേധയാ ഹരജിയായി പരിഗണിച്ചാണ് നടപടി. വിഷയത്തിന്റെ ഗൗരവവും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിസ്) ഡയറക്ടറുടെ സത്യവാങ്മൂലവും പരിഗണിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളെ ഈ വന്‍വിപത്ത് അറിയിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.ബിസ് ആക്ടില്‍ ഭേദഗതി കൊണ്ടുവന്നാല്‍ മാത്രമേ സ്വര്‍ണാഭരണങ്ങളില്‍ മറ്റ് മൂലകങ്ങള്‍ ചേര്‍ക്കുന്നത് നിയന്ത്രിക്കാനാവൂ. എന്നാല്‍,വാണിജ്യ മന്ത്രാലയവും ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതുമൂലം ഭേദഗതിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഭിന്നത പരിഹരിക്കാന്‍ ഉപസമിതിയെ നിയമിക്കാനാണ് ആലോചന. ഭേദഗതിയുടെ കാര്യത്തില്‍ ധാരണ ഉണ്ടായശേഷം മാത്രമേ മന്ത്രിസഭയുടെ പരിഗണനക്ക് ഇത് വെക്കാനാവൂവെന്നും ബിസ് ഡയറക്ടര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തിന് മുന്തിയ പരിഗണന നല്‍കാത്തത് ഖേദകരമാണെന്ന് കോടതി പറഞ്ഞു.
പൊതുജനങ്ങളെ വിപത്തില്‍നിന്ന് രക്ഷിക്കാന്‍ കേന്ദ്രത്തില്‍ സംസ്ഥാന സര്‍ക്കാറും സമ്മര്‍ദം ചെലുത്തണം. ആഭരണങ്ങള്‍ ഉണ്ടാക്കാനുള്ള സ്വര്‍ണ മിശ്രിതവും അവ വിളക്കി ചേര്‍ക്കാനുപയോഗിക്കുന്ന വസ്തുക്കളും ഇറിഡിയം,റുഥേനിയം മുക്തമാകണമെന്നാണ് നിര്‍ദിഷ്ട ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നത്. 1951 ലെ ഷെഡ്യൂള്‍ ഓഫ് ഇന്‍ഡസ്ട്രീസ് (ഡെവലപ്‌മെന്റ് ആന്‍ഡ് റഗുലേഷന്‍) നിയമത്തില്‍ ഭേദഗതി കൊണ്ടുവരാതെ നിലവിലെ ബിസ് നിയമപ്രകാരം നടപടി സാധ്യമല്ലെന്നാണ് ബിസ് ഡയറക്ടര്‍ കോടതിയെ അറിയിച്ചത്. എതായാലും മലയാളികള്‍ അഭിമാനത്തോടെ സ്വന്തംശരീരത്തില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടു നടന്ന ഈ എടുത്താല്‍പ്പൊങ്ങാത്ത വിലയുള്ള ലോഹം ആരോഗ്യത്തിനും അപകടകാരിയാണെന്നു പുതിയൊരു തിരിച്ചറിവാണ്.
സ്വര്‍ണവും കേരള പെണ്ണുങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഏറെപ്പറയേണ്ടതില്ലല്ലോ? സ്വര്‍ണത്തിന്റെ വില റോക്കറ്റ് പോലെ കുതിച്ചു കയറുകയാണ് ദിനം പ്രതി. പാവപെട്ട രക്ഷിതാക്കള്‍ മകളുടെ സന്തോഷത്തിനു വേണ്ടി കിടക്കാടം പണയം വെച്ചും വട്ടി പലിശ എടുത്തും കല്യാണം നടത്തി അവസാനം ഒരു മുഴം കയറിലോ കീടനാശിനിയിലോ ജീവിതം അവസ്സനിപ്പികുന്നു. ഉള്ള കിടപ്പാടം വട്ടിപലിശക്കാര്‍ കൊണ്ടുപോകുകയും ചെയ്യും. സ്വര്‍ണത്തിന്റെ വില താമസിയാതെ 16,000 കടക്കുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ്ണം വാങ്ങുന്നതുകൊണ്ട് ആരാണ് എന്താണ് നേടുന്നത്.
ഒരു പെണ്‍കുട്ടിയുടെ കല്യാണത്തിന് 50 പവന്റെ സ്വര്‍ണ്ണം എടുക്കുമ്പോള്‍ ആറു ലക്ഷം രൂപ ആകുമ്പോള്‍, കല്യാണം കഴിഞ്ഞു പത്തു ദിവസ്സവോ ഒരു മാസ്സം കഴിഞ്ഞോ വാങ്ങിയ കടയില്‍ കൊടുക്കുമ്പോള്‍ അവര്‍ തരുന്നത് അഞ്ചു ലക്ഷത്തി അമ്പതിനായിരം രൂപ മാത്രമാണ്. അതായത് കടക്കാരന് കിട്ടിയത് 50, 000 രൂപ. ഈ ആറു ലക്ഷം രൂപ സ്വര്‍ണ്ണം വാങ്ങുന്നതിന് പകരം ബാങ്കില്‍ നിക്ഷേപിച്ചിരുന്നു എങ്കില്‍ കുറഞ്ഞത് ആറായിരം രൂപ പലിശ കിട്ടിയേനെ. അതായതു 56,000 രൂപ ലാഭം. സ്വര്‍ണകടകള്‍ തടിച്ചു കൊഴുക്കുന്നു. ഒരു കട തുടങ്ങുന്നവന്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒന്‍പതു കടകള്‍ തുടങ്ങുന്നു. ജാതിമതദേശവ്യത്യാസമില്ലാതെയാണ് കേരളത്തില്‍ സ്വര്‍ണത്തോടുള്ള ആര്‍ത്തി. ഏകദേശം പവന് 16,280 രൂപയാണ് കേരളത്തില്‍ ഇപ്പോള്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 2,035 രൂപ.രാജ്യാന്തര രംഗത്തെ ചലനങ്ങളും ആഭ്യന്തര വിപണിയിലെ വര്‍ധിച്ച ആവശ്യവുമാണ് വിലവര്‍ധനക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
പശ്ചിമേഷ്യയിലെ ആഭ്യന്തര കലഹം മുതല്‍ യൂറോപ്യന്‍ യൂനിയനിലെയും അമേരിക്കയിലെയും സാമ്പത്തിക പ്രശ്‌നങ്ങളും ചൈനയിലെ പണപ്പെരുപ്പവും സ്വര്‍ണവില ഉയരാന്‍ കാരണമായി. രാഷ്ട്രീയ അനിശ്ചിതത്വം കാരണം വിവിധ രാജ്യക്കാര്‍ നിക്ഷേപം സ്വര്‍ണത്തിലേക്ക് മാറ്റാന്‍ ശ്രമമാരംഭിച്ചതാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 1524.20 ഡോളര്‍ നിരക്കിലെത്തി.1530.50 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം ആഗോള വിപണിയില്‍ വ്യാപാരം തുടരുന്നത്. അതിനിടെ, ഇന്ത്യയിലെ സ്വര്‍ണ ഉപഭോഗം വന്‍തോതില്‍ വര്‍ധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.2020 ആകുമ്പോഴേക്കും ഇന്ത്യയിലെ സ്വര്‍ണ ഉപഭോഗം 1200 ടണ്ണായി ഉയരുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ നിയോഗിച്ച വിദഗ്ധ സമിതിയാണ് പഠനം നടത്തിയത്. 2,50,000 കോടിയാകും ഇത്രയും സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് വില്‍പ്പന നടത്തിയത് 9631 ടണ്‍ സ്വര്‍ണമാണ്.10 വര്‍ഷം കൊണ്ട് സ്വര്‍ണ വില്‍പ്പനയില്‍ 33 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍ സ്വര്‍ണത്തിനുള്ള ആവശ്യകതയില്‍ മൂന്ന് ശതമാനം വീതം വര്‍ധന സമിതി പ്രതീക്ഷിക്കുന്നു.10 വര്‍ഷത്തിനകം ആഗോള സ്വര്‍ണ വില്‍പ്പനയിലുണ്ടാകുന്ന വര്‍ധനയില്‍ മുഖ്യപങ്ക് വഹിക്കുക ഇന്ത്യയായിരിക്കുമെന്നും സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയും (സി.എം.ഐ.ഇ)പ്രമുഖ സാമ്പത്തിക വിദഗ്ധരും നടത്തിയ പഠനം ചൂണ്ടിക്കാട്ടി. സ്വര്‍ണശേഖരത്തില്‍ ഇന്ത്യന്‍ വീടുകളാണ് ആഗോളതലത്തില്‍ ഒന്നാമത്. 18,000 ടണ്‍ സ്വര്‍ണമാണ് ഇന്ത്യക്കാരുടെ കൈയിലുള്ള സമ്പാദ്യം. 2010ല്‍ ആഗോളതലത്തില്‍ വില്‍പ്പന നടത്തിയ മൊത്തം സ്വര്‍ണത്തിന്റെ 32 ശതമാനവും ഇന്ത്യയിലായിരുന്നു.
അതേസമയം, സ്വര്‍ണവില കുതിച്ചുയരുന്നത് ഇടത്തരക്കാരുടെ ഉള്ളില്‍ തീകോരിയിടുന്നു.മൂന്നുവര്‍ഷവും മൂന്നുമാസവും കൊണ്ട് സ്വര്‍ണവില ഇരട്ടിയായി മാറിയത് ഇടത്തരം കുടുംബങ്ങളുടെ വിവാഹ സങ്കല്‍പ്പങ്ങളെ കീഴ്‌മേല്‍ മറിച്ചിട്ടുണ്ട്. 2008 ജനുവരിയില്‍ 8000 രൂപയായിരുന്ന പവന് ഇപ്പോള്‍ ഇരട്ടിയിലധികമായി ഉയര്‍ന്ന് 16,280 രൂപയിലെത്തി നില്‍ക്കുന്നു.
Comments