സ്വന്തം ലേഖകന്‍
ബ്രിട്ടിഷ് നടി എമി പിന്മാറി, ദിലീപിന്റെ നായിക ഓസ്‌ട്രേലിയക്കാരി ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ സ്പാനിഷ് മസാലയില്‍ നിന്ന് ബ്രിട്ടിഷ് മോഡലും നടിയുമായ എമി ജാക്‌സണ്‍ പിന്മാറി. ഈ അവസരം വന്ന ഉടന്‍ തന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ സിനിമക്കെത്തുമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു എമി. എന്നാല്‍ ഇപ്പോള്‍ ഡേറ്റ് പ്രശ്‌നം കാരണം ഈ അവസരം വേണ്ടെന്ന് വയ്‌ക്കേസൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന വിണ്ണൈത്താണ്ടി വരുവായായുടെ ഹിന്ദി റീമേക്കില്‍ നായികയായി അഭിനയിച്ചുവരികയാണ് എമി ജാക്‌സണ്‍.
ഈ സിനിമയുടെ തിരക്കില്‍ സ്പാനിഷ് മസാലയ്ക്ക് നല്‍കാന്‍ ഡേറ്റില്ലാത്തതിനാലാണ് എമി ജാക്‌സണ്‍ മലയാളചിത്രം വേണ്ടെന്നു വച്ചത്. എന്നാല്‍ എമിയില്ലെങ്കിലും സങ്കടപ്പെട്ടിരിക്കാതെ വിദേശ നായികയെ കണ്ടെത്തി ലാല്‍ ജോസും ദിലീപും. ഓസ്‌ട്രേലിയന്‍ മോഡലായ ഡാനിയേല സാഷേള്‍ ആണ് ദിലീപിന്റെ നായികയാകുന്നത്. ഒരു മലയാളി യുവാവും സ്പാനിഷ് യുവതിയുമായുണ്ടാകുന്ന പ്രണയബന്ധമാണ് സ്പാനിഷ് മസാലയുടെ പ്രമേയം. ഒട്ടേറെ സ്പാനിഷ് സുന്ദരിമാരുടെ ഫോട്ടോ സെഷന്‍ നടത്തിയെങ്കിലും ഒടുവില്‍, നായികയായി ബ്രിട്ടീഷ് മോഡല്‍ കൂടിയായ എമി ജാക്‌സണ്‍ മതി എന്ന് ലാല്‍ ജോസ് തീരുമാനിക്കുകയായിരുന്നു.
എമി പിന്‍മാറിയതോടെ ഡാനിയേല മലയാളത്തിലേക്ക് വരികയാണ്. പൂര്‍ണമായും സ്‌പെയിനില്‍ ചിത്രീകരിക്കുന്ന സ്പാനിഷ് മസാലയുടെ ചിത്രീകരണം ഓഗസ്റ്റ് ആദ്യ ആഴ്ച തുടങ്ങും. സ്‌പെയിനിലെ പ്രശസ്തമായ ലാ ടൊമാറ്റിന ഫെസ്റ്റിവല്‍(തക്കാളിയുത്സവം), കാളപ്പോര് എന്നിവ സ്പാനിഷ് മസാലയ്ക്ക് വേണ്ടി ചിത്രീകരിക്കുന്നുണ്ട്. ബെന്നി പി നായരമ്പലം തിരക്കഥയെഴുതുന്ന സ്പാനിഷ് മസാലയില്‍ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബിഗ് സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൌഷാദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം വിദ്യാസാഗര്‍. ലോകനാഥനാണ് ക്യാമറ.
ദിലീപ് ബെന്നി ലാല്‍ ജോസ് ടീമിന്റെ ചാന്തുപൊട്ട് മെഗാഹിറ്റായിരുന്നു. ആ വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് ലാല്‍ ജോസിന്റെ പ്രതീക്ഷ. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, രസികന്‍, ചാന്തുപൊട്ട്, മുല്ല എന്നിവയാണ് ദിലീപും ലാല്‍ജോസും ഒന്നിച്ച സിനിമകള്‍.
Comments