സ്വന്തം ലേഖകന്‍
തൃശ്ശൂര്‍: വിവരസാങ്കേതിക വിദ്യയിലൂടെ ലോകം മുഴുവന്‍ മാറിമറിയുകയാണെന്നു പ്രചരിപ്പിക്കുന്നവര്‍ പലപ്പോഴും ഓര്‍ക്കാറില്ല, ഈ രംഗത്ത് രൂപപ്പെടുന്ന ചതിക്കുഴികള്‍. ഇതാ കൊച്ചുകേരളത്തില്‍ നിന്നൊരു കഥ. ലോകമെമ്പാടുമായി പടര്‍ന്നുപന്തലിച്ച ഒരു പെണ്‍വാണിഭസംഘത്തെയാണ് 25 കാരനായ ഒരു മലയാളി യുവാവ് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ രൂപപ്പെടുത്തിയത്. വിദേശകളിലും പ്രവാസികളും നാട്ടാകാരും ഉള്‍്‌പ്പെടെ രണ്ടായിരം പേരാണ് നെല്‍സണ്‍ എന്ന തൃശൂരൂകാരനായ ഈ യുവാവിന്റെ സെക്‌സ് വലയില്‍ കുരുങ്ങിയത്. ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെയും ഇമെയില്‍ വഴിയും പുറം രാജ്യക്കാര്‍ക്ക് സ്ത്രീകളെയും പുരുഷന്മാരെയും എത്തിച്ചുകൊടുക്കുന്നതാണ് നെല്‍സണിന്റെ ഓപ്പറേഷന്‍. തൃശ്ശൂര്‍ തോട്ടത്തില്‍ ലൈനിലെ മൂലംകുളം വീട്ടിലാണ് നെല്‍സണ്‍ താമസിക്കുന്നത്.
സൈബര്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് നെല്‍സണ്‍ ഇടപെടലുകള്‍ നടത്തിയത്. ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാത്ത പല രാജ്യത്തുള്ളവരുമായി അടുത്ത സൗഹൃദം സൃഷ്ടിച്ചാണ് ഇയാള്‍ കച്ചവടം നടത്തിയത്. സംസാരത്തിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് സമാന താത്പര്യമുള്ളവരെ തമ്മിലൊന്നിപ്പിക്കുന്ന രീതിയാണ് ഇയാള്‍ തുടര്‍ന്നത്. ഇതിനായി ഇരുകൂട്ടരില്‍നിന്നും നെല്‍സണ്‍ വലിയ തുകകള്‍ ഇബാങ്കിങ് വഴി കൈപ്പറ്റിയിരുന്നു. പരിചയപ്പെടുന്ന ഓരോ വ്യക്തിയുടെയും ഫോട്ടോയും സ്വഭാവരീതിയും താത്പര്യങ്ങളുമെല്ലാം പലര്‍ക്കായി അയച്ചുകൊടുത്ത് പണം കൈപ്പറ്റിയശേഷം മാത്രം അവരുടെ ഫോണ്‍ നമ്പറും വിലാസവും നല്‍കി. രണ്ട് വര്‍ഷംമുമ്പ് തൃശ്ശൂര്‍ നഗരത്തില്‍വെച്ച് നെല്‍സണെയും ഒരു സ്ത്രീയെയും കാറില്‍വെച്ച് പോലീസ് ദുരൂഹ സാഹചര്യത്തില്‍ പിടികൂടിയിരുന്നു.
ഇതിനെത്തുടര്‍ന്ന് അന്ന് വന്ന പത്രവാര്‍ത്തകളും കേസിന്റെ വിവരങ്ങളും നെല്‍സണ്‍തന്നെ സൈബര്‍ ലോകത്ത് പ്രസിദ്ധപ്പെടുത്തി. കേസില്‍ അകപ്പെട്ടതിന്റെ പേരില്‍ പിന്നീട് ഇയാളെത്തേടി താത്പര്യക്കാര്‍ ഏറെ എത്തിയെന്നും അതെല്ലാം നെല്‍സണ്‍ പരമാവധി മുതലെടുത്തതായും പോലീസ് പറഞ്ഞു. നെല്‍സണെ ചോദ്യം ചെയ്യുന്ന വേളയിലും ഇയാള്‍ക്ക് വിദേശത്തു നിന്ന് കോളുകള്‍ വന്നുകൊണ്ടിരുന്നു. മൂന്നുവര്‍ഷത്തോളമായി ഈ മേഖലയില്‍ പേരെടുത്ത നെല്‍സണ്‍ പണം തട്ടിപ്പിന്റെ പേരിലാണ് വ്യാഴാഴ്ച പിടിയിലാകുന്നത്. മുംബൈക്കാരി നളിനി നായിഡുവിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ടും യു.എസ്. വിസയും നല്‍കാമെന്ന പേരില്‍ തട്ടിപ്പുനടത്തിയെന്നാണ് പരാതി. കമ്മീഷണര്‍ പി. വിജയന് നളിനി ഇമെയിലായി അയച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ഐ.പി.എസ്. ഓഫീസറാണെന്നു പറഞ്ഞാണ് നെല്‍സണ്‍ നളിനി നായിഡുവിനെ കബളിപ്പിച്ചത്. ഓണ്‍ ലൈന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെടുന്ന വിദേശികള്‍ നാട്ടിലെത്തുമ്പോള്‍ അവരുടെ ഗൈഡായും അവരുടെ മറ്റു താത്പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ആളായും നെല്‍സണ്‍ പ്രവര്‍ത്തിച്ചിരുന്നു.
നെല്‍സന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത കമ്പ്യൂട്ടറില്‍നിന്നാണ് രണ്ടായിരത്തിലധികം വരുന്ന ബന്ധങ്ങള്‍ പോലീസ് കണ്ടെത്തിയത്. ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിളില്‍ 'എസ്‌കോ' (ESCO) എന്ന് അടിക്കുകയേ വേണ്ടൂ. നിങ്ങള്‍ തിരയുന്നത് 'എസ്‌കോര്‍ട്ട് സര്‍വീസ് ഇന്‍ കേരള' എന്നല്ലേ എന്ന് ഗൂഗിള്‍ തിരിച്ചുചോദിക്കും. കാരണം 'എസ്‌കോര്‍ട്ട് സര്‍വീസുകള്‍' കേരളത്തില്‍ പ്രിയങ്കരമാകുകയാണ്. ഗൂഗിളില്‍ എസ്‌കോര്‍ട്ട് സര്‍വീസുകളുടെ പിന്നാലെ പോയാല്‍ ആദ്യം കാണുന്ന സെര്‍ച്ച് റിസള്‍ട്ടില്‍ തന്നെ ഒരു മലയാളിയുടെ പരസ്യംകാണാം.. ആഡൂസ് ഡോട്ട് ഇന്‍ എന്ന ക്ലാസിഫൈഡ് സൈറ്റിലേക്കാണ് ലിങ്ക് പോകുന്നത്. കേരളത്തിലെ നമ്പര്‍ വണ്‍ സ്ത്രീ/പുരുഷ എസ്‌കോര്‍ട്ട് സേവനം നടത്തുന്ന കമ്പനി എന്ന് അവകാശപ്പെടുന്ന അലീന എസ്‌കോര്‍ട്ട്‌സ് െ്രെപവറ്റ് ലിമിറ്റഡ് നല്‍കിയിരിക്കുന്ന ഒരു പരസ്യത്തിലേക്കാണ് ആദ്യ തിരച്ചില്‍ ഫലം കൊണ്ടുപോകുന്നത്.. കൊച്ചിയും ബാംഗ്ലൂരും അടിസ്ഥാനമാക്കി, സ്ത്രീ പുരുഷ എസ്‌കോര്‍ട്ടുകളെ സപ്ലേ ചെയ്യുന്ന ഏജന്‍സിയാണെത്രെ അലീന എസ്‌കോര്‍ട്ട്‌സ്.
ഡയമണ്ട് ക്ലാസ്, ഗോള്‍ഡ് ക്ലാസ് സേവനങ്ങള്‍ ആണ് അവര്‍ നല്‍കുന്നത്. 35,000 രൂപാ തൊട്ട് 3 ലക്ഷം വരെ ചെലവ് വരുന്ന ടോപ്പ് മോഡലുകളും എയര്‍ ഹോസ്റ്റസുമാരും ടിവി/സിനിമാ താരങ്ങളുമാണ് ഡയമണ്ട് ക്ലാസില്‍. ആന്റിമാരും വീട്ടമ്മമ്മാരും കോളജ് പെണ്‍കുട്ടികളും അടങ്ങുന്ന ഗോള്‍ഡ് ക്ലാസ് സേവനത്തിന് രൂപ 20,000 തൊട്ട് 35,000 വരെയും. പുരുഷ എസ്‌കോര്‍ട്ടുകള്‍ക്ക് വിലയല്‍പ്പം കുറവാണ്. രൂപ 15,000 തൊട്ട് തുടങ്ങുന്നു. അലീന എസ്‌കോര്‍ട്ട് സര്‍വീസ് കമ്പനി പോലെയുള്ള അനേകം ഓണ്‍ലൈന്‍ സെറ്റപ്പുകള്‍ നെറ്റിലുണ്ട്. അഞ്ചുലക്ഷത്തോളം യൂസര്‍മാര്‍ കേരളത്തിലെ എസ്‌കോര്‍ട്ട് സേവനങ്ങള്‍ക്കായി തിരഞ്ഞിട്ടുണ്ടെന്ന് ഗൂഗിളിന്റെ കണക്കുകള്‍ പറയുന്നു. ഇതില്‍ മൂന്ന് ലക്ഷത്തോളം പേരും തിരഞ്ഞിരിക്കുന്നത് കൊച്ചിയിലെ എസ്‌കോര്‍ട്ട് സേവനം തേടിയാണ്.
ചുരുക്കത്തില്‍ കേരളത്തില്‍, പ്രത്യേകിച്ച് കൊച്ചിയില്‍ ഓണ്‍ലൈന്‍ മാംസക്കച്ചവടം കൊഴുക്കുകയാണ് എന്ന് സാരം. മാസങ്ങള്‍ക്കുമുമ്പാണ് ഇന്റര്‍നെറ്റിലൂടെ പെണ്‍കുട്ടികളുടെ പരസ്യവും കൂടുതല്‍ വിവരങ്ങളും നല്‍കി പഞ്ചനക്ഷത്രഹോട്ടലുകളിലും ഫഌറ്റുകളിലും പെണ്‍വാണിഭം നടത്തു സംഘം കൊച്ചിയില്‍ പിടിയിലായത്. പിടിയിലായ സംഘത്തെ നയിച്ചിരുന്നത് മുംബൈ സ്വദേശിയായ ജയദീപാണെത്രെ. ഇയാളാണ് ഇന്റര്‍നെറ്റിലൂടെ ഫോട്ടോയും വിവരങ്ങളും നല്‍കിയിരുന്നത്. ഒരു പെണ്‍കുട്ടിക്ക് 35,000 മുതല്‍ 65,000 രൂപവരെയാണെത്രെ ഈ സംഘം ഈടാക്കുന്നത്. ഈ തുകയില്‍ 30 ശതമാനവും നെറ്റിലൂടെ കസ്റ്റമര്‍മാരെ വലവീശിപ്പിടിക്കുന്ന ജയദീപീനാണ്. ബാക്കി തുക കുട്ടികളെ താമസിപ്പിക്കുന്ന ആള്‍ക്കും പെണ്‍കുട്ടികള്‍ക്കും വീതിച്ച് നല്‍കുമെത്രെ. മാധ്യമങ്ങള്‍ ഓണ്‍ലൈന്‍ മാംസക്കച്ചവടത്തെ പറ്റി റിപ്പോര്‍ട്ട് നല്‍കാന്‍ തുടങ്ങിയതോടെ കോടതി ഇടപെടുകയും സര്‍ക്കാരിനോട് തക്ക നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പൊലീസ് അന്വേഷണം നടത്തുകയും സിനിമാസീരിയല്‍ നടികളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അടക്കം പലരെയും പൊക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സെക്‌സ് മാഫിയയിലെ പ്രധാന കണ്ണിയായ ഉദയചന്ദ്രനും പിടിയിലായി. എന്നാല്‍ പൊലീസിന്റെ മെല്ലെപ്പോക്ക് നയത്തിനാല്‍ വീണ്ടും ഓണ്‍ലൈന്‍ മാംസക്കച്ചവടം കൊഴുക്കുകയാണ്. ജയദീപിനെയും ഉദയചന്ദ്രനെയും പോലുള്ള വിരുതന്മാര്‍ വിരിച്ച വലയില്‍ നിരവധി വീട്ടമ്മമ്മാരും കോളജ് പെണ്‍കുട്ടികളും വീണിട്ടുണ്ടെന്നാണ് അറിയുന്നത്. പഞ്ചനക്ഷത്ര ഹോട്ടലിലെ താമസവും ആവശ്യമുള്ളത്ര പണവും സുഖവും തേടിയാണ് പലരും ഇത്തരം മാഫിയകളില്‍ പെട്ടുപോകുന്നത്. എന്നാല്‍ ഒരിക്കല്‍ പെട്ടുപോയാല്‍ പിന്നെ സംഘം പറയുന്നത് അനുസരിക്കുകയേ നിവൃത്തിയുള്ളൂ. കാരണം, 'ബ്ലാക്ക് മെയില്‍' ചെയ്യാന്‍ ആവശ്യമായതെല്ലാം അവര്‍ ഇതിനകം സംഘടിപ്പിച്ച് കഴിഞ്ഞിട്ടുണ്ടാകും.
വീട്ടമ്മാര്‍ ഇതില്‍ ഇരകളാകുന്നതിനു പുതിയ ഉദാഹരണമാണ് കടങ്ങോട് കുന്നത്തുള്ളി ഷാബിജ എന്ന 30 കാരി. ഒന്നരമാസം മുമ്പാണ് വീട്ടമ്മയായ ഷാബിജ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തിന്റെ ചതിയെത്തുടര്‍ന്ന് അറസ്റ്റിലായത്. കേസില്‍ കോതമംഗലം സ്വദേശി പോണക്കുടി വീട്ടില്‍ റഫീക്ക് (26) നെ വ്യാഴാഴ്ച പോലീസ് അറസ്റ്റുചെയ്തു. തൃശൂര്‍ കടങ്ങോട് കുന്നത്തുള്ളി വീട്ടില്‍ ഷാബിജ (30 കഴിഞ്ഞ മെയ് 25 നാണു ആത്മഹത്യ ചെയ്തത്. മരണത്തില്‍ അസ്വാഭാവികതയൊന്നും അന്ന് കണ്ടെത്തിയില്ല. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് അബ്ദുള്‍റഷീദ് നാട്ടിലെത്തിയപ്പോള്‍ മരണത്തില്‍ ദുരൂഹത കാണിച്ച് കഴിഞ്ഞ ജൂണ്‍ 4ന് സിഐ പി.സി. ഹരിദാസിന് പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് റഫീക്ക് കുടുങ്ങിയത്.
പോലീസ് പറയുന്നത് ഇപ്രകാരം: ഇന്റര്‍നെറ്റ് ചാറ്റിങ്ങിലൂടെയാണ് മൂന്ന് മക്കളുള്ള വീട്ടമ്മയുമായി യുവാവ് പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഫോണ്‍ വിളികളിലൂടെ അടുപ്പത്തിലായി. ഇതിനിടയില്‍ രണ്ടുപ്രാവശ്യമായി 10000 രൂപയും 12000 രൂപയും യുവാവ് കൈക്കിലാക്കി. വീണ്ടും യുവാവ് പണം ആവശ്യപ്പെട്ടു. ഇത്തവണ 50,000 രൂപയാണ് ചോദിച്ചത്. ഇതിനായി വീട്ടമ്മയെ വശീകരിച്ച് തൃശ്ശൂര്‍ വടക്കേസ്റ്റാന്‍ഡിലെത്തിച്ചു. താന്‍ ചിലരില്‍ നിന്നു കടം വാങ്ങിയ പണം തിരികെ കൊടുക്കാനായില്ലെങ്കില്‍ തനിക്ക് ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് യുവാവ് വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ചു. കഴുത്തില്‍ കിടന്ന മൂന്നുപവന്റെ മാല വീട്ടമ്മ യുവാവിന് ഊരി നല്‍കി. ഇതിനിടയില്‍ ഷാബിജയുമായി യുവാവ് മഡ്ഗാവില്‍ പോയിരുന്നു. നാലുദിവസം കഴിഞ്ഞ് വീട്ടമ്മയെ കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ ഇറക്കിവിട്ടു.
ഈ സമയം വീട്ടമ്മയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. കയ്യിലുള്ള വളകളും ആഭരണങ്ങളും റഫീക്കിന് കൊടുത്താണ് വീട്ടമ്മ വീട്ടിലെത്തിയത്. അന്നുമുതല്‍ വീട്ടമ്മ ദുഃഖിതയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീടാണ് വീട്ടമ്മയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ചിത്രങ്ങള്‍ കാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തി സുഖലോലുപനായി കഴിയുകയായിരുന്നു റഫീക്ക് എന്ന് പോലീസ് പറഞ്ഞു. സി.ഐ. ഹരിദാസിന്റെ മേല്‍നോട്ടത്തില്‍ എ.എസ്.ഐ. ഗോപാലകൃഷ്ണനാണ് കേസ് അന്വേഷിച്ചത്. തന്ത്രപരമായ നീക്കങ്ങളിലൂടെ തൃശ്ശൂര്‍ റെയില്‍വെസ്‌റ്റേഷനില്‍നിന്നാണ് റഫീക്കിനെ പിടികൂടിയത്.
Comments