Skip to main content

നിധി മ്യൂസിയത്തിലേയ്ക്ക് മാറ്റുമോ അതോ ക്ഷേത്രത്തില്‍ തുടരുമോ? എല്ലാം സുപ്രീംകോടതി തീരുമാനത്തില്‍...

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറരഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാക്കരുതെന്നു സുപ്രീംകോടതി. രഹസ്യഅറകള്‍ തുറന്നപ്പോള്‍ കണ്ട വിസ്‌മയക്കാഴ്‌ച മാധ്യമങ്ങളോടു വിശദീകരിച്ച നിരീക്ഷകന്‍ ജസ്‌റ്റിസ്‌ സി.എസ്‌. രാജന്റെ നടപടിയില്‍ കോടതി അതൃപ്‌തി അറിയിച്ചു. തുടര്‍ന്ന് ജസ്‌റ്റിസ്‌ രാജനെ സമിതിയില്‍നിന്ന്‌ ഒഴിവാക്കണമെന്നു പരാതിക്കാരനായ ടി.പി. സുന്ദര്‍രാജന്റെ അഭിഭാഷകന്‍ വിപിന്‍നായര്‍ ആവശ്യപ്പെട്ടു. സുന്ദര്‍രാജന്റെ അഭ്യര്‍ഥനപ്രകാരമായിരുന്നു മുമ്പു ജസ്‌റ്റിസ്‌ രാജനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്‌. എന്നാല്‍ ക്ഷേത്രത്തിലെ വന്‍നിക്ഷേപത്തെക്കുറിച്ചു സുന്ദര്‍രാജന്റെ അഭിഭാഷകന്‍ അനന്തകൃഷ്‌ണന്‍ ബി.ബി.സിയോട്‌ വിവരിച്ചതിന്റെ തെളിവുകള്‍ തിരുവിതാംകൂര്‍ രാജവംശം കോടതിയില്‍ ഹാജരാക്കിയതോടെ കണക്കെടുപ്പിന്റെ വിവരങ്ങള്‍ പുറത്തുപറയരുതെന്ന നിര്‍ദേശം സുന്ദര്‍രാജനും ബാധകമാണെന്നു കോടതി വ്യക്‌തമാക്കി.

നിധിശേഖരത്തിന്റെ മൂല്യം തിട്ടപ്പെടുത്താനും സംരക്ഷണം ഉറപ്പുവരുത്താനുമായി ചില നിര്‍ദേശങ്ങള്‍ കോടതി മുന്നോട്ടുവച്ചു. കണക്കെടുപ്പിന്റെ ഫോട്ടോയും വീഡിയോയും സൂക്ഷിക്കണം. നിധിശേഖരം നിലവറയില്‍ സൂക്ഷിക്കണോ മ്യൂസിയത്തിലേക്കു മാറ്റണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീടു തീരുമാനിക്കേണ്ടതാണ്‌. മ്യൂസിയത്തിലേക്കു മാറ്റുന്നുണ്ടെങ്കില്‍ അവ ഏതെല്ലാമെന്നും ഏതൊക്കെ നിലവറയില്‍ സൂക്ഷിക്കണമെന്നുമുള്ള കാര്യങ്ങള്‍ സംബന്ധിച്ചു വിശദമായ പട്ടിക തയാറാക്കേണ്ടിവരും. നിധി സംരക്ഷിക്കുന്നതിനായി ക്യുറേറ്ററെ നിയമിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെയും നാഷണല്‍ റിസര്‍ച്ച്‌ ലാബിന്റെയും സഹായം തേടാം. ഇതിനായി രാജ്യത്തെ ഏറ്റവും മികച്ച ക്യുറേറ്റര്‍മാരുടെ പട്ടിക സമര്‍പ്പിക്കാന്‍ മേല്‍പ്പറഞ്ഞ സ്‌ഥാപനങ്ങളോടു സുപ്രീംകോടതി നിര്‍ദേശിച്ചു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംസ്‌ഥാനസര്‍ക്കാരിന്‌ ഏറ്റെടുക്കാമെന്ന ഹൈക്കോടതി വിധിക്കെതിരേ രാജകുടുംബത്തിലെ അനന്തരാവകാശിയും ആസ്‌പിന്‍വാള്‍ കമ്പനി ഉടമയുമായ മൂലം തിരുനാള്‍ രാമവര്‍മ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണു ജസ്‌റ്റിസ്‌ ആര്‍.വി. രവീന്ദ്രന്‍, ജസ്‌റ്റിസ്‌ എ.കെ. പട്‌നായിക്‌ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്‌. രാമവര്‍മയുടെ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്കു നോട്ടീസയച്ചു. രാമവര്‍മയ്‌ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ പി.പി. റാവു, എം.കെ.എസ്‌. മേനോന്‍ എന്നിവര്‍ക്ക് പുറമേ ബീനാമാധവന്‍, വി.എസ്‌. റോബിനും ഹാജരായി. രാജഭരണകാലത്തു ശ്രീപത്മനാഭസ്വാമിയില്‍നിന്നു കടമായാണു രാജാവ്‌ പണമെടുത്തിരുന്നത്‌. കഴിഞ്ഞ ഏപ്രില്‍ 28-നാണ്‌ രാമവര്‍മ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തത്‌. ഹൈക്കോടതി വിധിക്കെതിരേ ഉത്രാടം തിരുനാള്‍ സമര്‍പ്പിച്ച ഹര്‍ജി മേയ്‌ രണ്ടിനു പരിഗണിച്ചപ്പോഴാണു നിലവറകള്‍ തുറന്നു പരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്‌.

കണക്കെടുപ്പില്‍ പങ്കെടുക്കാന്‍ 90 പിന്നിട്ട ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്‌ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ അദ്ദേഹം നിര്‍ദേശിക്കുന്ന പ്രതിനിധിക്കു പങ്കെടുക്കാം. സുപ്രീംകോടതിയുടെ ഉത്തരവില്ലെന്നു ചൂണ്ടിക്കാട്ടി രാജാവിന്റെ പ്രതിനിധിയായ ആദിത്യവര്‍മയെ കണക്കെടുപ്പില്‍നിന്നു മാറ്റിനിര്‍ത്തിയിരുന്നു. ഉത്രാടം തിരുനാളിന്റെ ഹര്‍ജി നാളെ പരിഗണിക്കും. ക്ഷേത്രം ഏറ്റെടുക്കാനുള്ള ഹൈക്കോടതി വിധിക്കെതിരേ രാമവര്‍മ സമര്‍പ്പിച്ച ഹര്‍ജിയില്‍ നാലു കാര്യങ്ങളാണു വ്യക്‌തമാക്കിയിരിക്കുന്നത്‌. തൃപ്പടിദാനം നടത്തിയതോടെ സ്വത്തുക്കള്‍ ശ്രീപത്മനാഭന്റേതാണ്‌. രാജാവ്‌ രക്ഷാധികാരി മാത്രം. രാജഭരണം അവസാനിച്ചതോടെ ശ്രീപത്മനാഭന്റെ സ്വത്തുക്കള്‍ സര്‍ക്കാരിന്‌ അധീനമാകുന്നില്ല. സ്വത്തുക്കളുടെ യഥാര്‍ഥ അവകാശി ശ്രീപത്മനാഭനാണെന്നിരിക്കേ രാജാവ്‌ മരിക്കുന്നതോടെ ക്ഷേത്രം അവകാശികളില്ലാതെയായി എന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ ശരിയല്ല.

പബ്ലിക്‌ നോട്ടീസ്‌ നല്‍കിയശേഷമേ ക്ഷേത്രം ഏറ്റെടുക്കല്‍ നടപടി ആരംഭിക്കാവൂ. തൊണ്ണൂറ്റിരണ്ടാം വകുപ്പിന്റെ ലംഘനമാണു ഹൈക്കോടതി നടത്തിയത്‌. ഭരണാധികാരി (രാജാവ്‌) എന്ന വാക്ക്‌ തെറ്റായി വ്യാഖ്യാനിച്ചാണ്‌ ഏറ്റെടുക്കല്‍ വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്‌. അതേസമയം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍നിന്നു കണ്ടെടുത്ത അമൂല്യസമ്പത്തിനെക്കുറിച്ചു പഠിക്കാന്‍ ഡല്‍ഹിയില്‍നിന്നു വരാനിരുന്ന വിദഗ്‌ധസമിതിയുടെ യാത്ര റദ്ദാക്കി. ക്ഷേത്രത്തിലേക്കു പോകുന്നതിനുള്ള ക്യൂറേറ്റര്‍മാരുടെ പട്ടിക നല്‍കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയോടു സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്‌ഥാനത്തിലാണു വിദഗ്‌ധസമിതി യാത്ര റദ്ദാക്കിയത്‌. കോടതി പുറപ്പെടുവിക്കുന്ന നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തിലാകും ഇനി സമിതിയുടെ യാത്ര.

പൗരാണിക സമ്പത്ത്‌ എങ്ങനെ കേടുകൂടാതെ സംരക്ഷിക്കാം എന്നാണു സമിതി പ്രധാനമായും പഠിക്കുക. കാലങ്ങളായി വായുപോലും കടക്കാത്ത നിലവറകളിലാണ്‌ ആഭരണങ്ങളും രത്നങ്ങളുമെല്ലാം സൂക്ഷിച്ചിരുന്നത്‌. അവ അവിടെനിന്നു മാറ്റുമ്പോള്‍ അന്തരീക്ഷവും മാറും. അതിനാല്‍ 16 ഡിഗ്രി സെന്റിഗ്രേഡിനും 20 ഡിഗ്രി സെന്റിഗ്രേഡിനുമിടയില്‍ അവ ശേഖരിക്കുന്ന മുറികളിലെ ചൂടു ക്രമീകരിക്കണമെന്നു സമിതി അഭിപ്രായപ്പെട്ടു. പൗരാണികമായ വിശദവിവരങ്ങള്‍ സമാഹരിക്കുന്നതിനു ഡോക്യുമെന്റേഷന്‍ ചെയ്യേണ്ടതുണ്ട്‌. ക്രമക്കേടിനുള്ള സാധ്യത ഒഴിവാക്കാന്‍ ഫിംഗര്‍ പ്രിന്റിംഗ്‌ സംവിധാനവും ഉപയോഗിക്കണം. അതോടൊപ്പം ഭൂകമ്പം, സുനാമി എന്നീ പ്രകൃതിക്ഷോഭങ്ങള്‍ അതിജീവിക്കാന്‍ കഴിയുന്ന മുറികളിലാകണം സമ്പത്ത്‌ സൂക്ഷിക്കേണ്ടത്‌. ഇതിനെല്ലാം സംസ്‌ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും വിലയിരുത്തി.

Comments

Popular posts from this blog

A Foodie's Guide to Alappuzha: Must-Try Local Dishes and Where to Find Them

Discover the best local dishes in Alappuzha with this ultimate foodie guide. From delicious seafood to vegetarian delights, learn where to find the best local cuisine in this charming Kerala town. If you're a foodie visiting Alappuzha, you're in for a treat! This beautiful town in Kerala, also known as Alleppey, is famous for its delicious local cuisine that is sure to tantalize your taste buds. From fresh seafood to spicy vegetarian dishes, there's something for everyone in this charming town. In this ultimate foodie guide, we'll take you through the must-try local dishes in Alappuzha and where to find them. Whether you're a fan of spicy curries or love indulging in sweet treats, this guide has got you covered. So, put on your foodie hat and get ready for a culinary adventure through Alappuzha! Must-Try Local Dishes in Alappuzha Alappuzha has a rich culinary history, and the local cuisine is a blend of traditional Kerala dishes with influences from the region's...

സിനിമാറ്റിക് ഡാന്‍സ് കളിച്ചാല്‍ പിഴച്ചുപോകും

നൃത്തം ദൈവികമായ കലയാണ്. എല്ലാക്കാലത്തും നൃത്തം അങ്ങിനെയൊക്കെയായിരുന്നു. ശാസ്ത്രീയനൃത്തം, പാശ്ചാത്യനൃത്തം,നാടോടിനൃത്തം, ബെല്ലി ഡാന്‍സ്,ബ്രേക്ക് ഡാന്‍സ്,ബാലെറ്റ്, ഹിപ്-ഹോപ് എന്നിങ്ങനെ ഒരായിരം ടൈപ്പ് നൃത്തങ്ങളുണ്ടെങ്കിലും നൃത്തം ചെയ്തിട്ട് ആരും പിഴച്ചുപോയതായി ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അത്തരത്തിലൊരു പുതിയ അധ്യായം കേരളപാഠാവലിയില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ് സര്‍ക്കാര്‍. കേരളത്തിലെ സ്കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കിയതോടെ ഒരു വര്‍ഷമായി നിലവിലുണ്ടായിരുന്ന നിരോധനം കര്‍ശനമായി പ്രാബല്യത്തില്‍ വന്നു. നിരോധനം കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാറ്റിക് ഡാന്‍സിന്റെ അവതരണവുമായോ പരിശീലനവുമായോ ഒരുതരത്തിലും സഹകരിക്കരുതെന്നാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.ഔദ്യോഗികമായോ അനൗദ്യോഗികമായോ സിനിമാറ്റിക് ഡാന്‍സ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നും ഉത്തരവില് പറയുന്നു. കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് കളിക്കേണ്ട ക...

എണ്ണക്കമ്പനികളെ കൊഴുപ്പിക്കുന്നത്‌ 'ഉപദേഷ്‌ടാക്കള്‍'

തൃശൂര്‍: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയ്‌ക്കു പിന്നില്‍ കളിച്ച സ്വകാര്യ എണ്ണക്കമ്പനികള്‍ ആയുധമാക്കിയത്‌ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്‌ടാക്കളെ. അവര്‍ ആദ്യമുപയോഗിച്ചത്‌ പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശകസമിതി അധ്യക്ഷന്‍ സി. രംഗരാജനെ. പെട്രോളിയം മന്ത്രാലയം നിയോഗിച്ച രംഗരാജന്‍ സമിതിയാണു പെട്രോള്‍, ഡീസല്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്കു കൈമാറണമെന്ന്‌ 2006 ല്‍ നിര്‍ദേശിച്ചത്‌. ബി.ജെ.പി. സര്‍ക്കാര്‍ ഏതാനും ദിവസം പരീക്ഷിച്ച്‌ പരാജയപ്പെട്ട ആശയമാണ്‌ ഇങ്ങനെ തിരിച്ചുവന്നത്‌. 2010 ജൂണിലാണ്‌ പെട്രോള്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികളെ ഏല്‍പിച്ചത്‌. തുടര്‍ന്ന്‌ അടിക്കടിയുണ്ടായ പെട്രോള്‍ വിലവര്‍ധന സ്വകാര്യ കമ്പനികള്‍ക്കാണു ഗുണം ചെയ്‌തത്‌. അസംസ്‌കൃത എണ്ണവില കുറയുമ്പോള്‍ പെട്രോള്‍ വില കുറയുമെന്ന്‌ ഉറപ്പുപറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഡീസല്‍ വിലയിന്‍മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം നീക്കാനും അന്ന്‌ തത്വത്തില്‍ തീരുമാനമായെങ്കിലും പണപ്പെരുപ്പം മൂലം നീട്ടിവയ്‌ക്കേണ്ടി വന്നു. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില കൂട്ടണമെന്നായിരുന്നു അടുത്ത നിര്‍ദേശം. ആസൂത്രണ കമ്മിഷന്‍ അ...