സ്വന്തം ലേഖകന്‍
സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ബാധ; പോസ്റ്റ് കാര്‍ഡ് മറവിയിലേക്ക് ഫേസ്‌ബുക്കും ട്വിറ്ററും പോലെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സങ്കേതങ്ങള്‍ പ്രചാരം നേടി വരുന്നതോടെ പോസ്റ്റ് കാര്‍ഡിന്റെ ഉപയോഗം തീരെ കുറഞ്ഞുവരുന്നു. കൂട്ടുകാരെയും കുടുംബക്കാരെയും ബന്ധപ്പെടാന്‍ ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത് സോഷ്യല്‍ സൈറ്റുകളും ഇ-മെയിലുമാണെന്നു പഠനത്തില്‍ തെളിഞ്ഞു. അവധി ആഘോഷിക്കുമ്പോഴും മറ്റും ഇതാണ് പ്രധാന ആശയവിനിമയ ആശ്രയം. മാത്രവുമല്ല, ഇവ ഉപയോഗിക്കാന്‍ സാധിക്കാതെ വന്നാല്‍ ജനങ്ങള്‍ ആകെ അസ്വസ്ഥരാകുമെന്നും തെളിഞ്ഞു.
ഇന്റര്‍നെറ്റ് കിട്ടാതെ വന്നാല്‍ തങ്ങള്‍ ആശങ്കാകുലരാകുമെന്നും ഒറ്റപ്പെട്ടെന്ന തോന്നല്‍ ഉണ്ടാകുമെന്നും 10% ജനങ്ങള്‍ പറഞ്ഞു. ഇവരില്‍ ഭൂരിപക്ഷവും ലണ്ടന്‍ നിവാസികളാണ്. ട്രാവല്‍ കമ്പനിയായ ഇ-ബുക്കേഴ്‌സ് ആണ് 2000 പേര്‍ക്കിടയില്‍ സര്‍വേ നടത്തിയത്. മുന്‍പൊക്കെ അവധിയെടുത്ത് യാത്രചെയ്യുന്നവര്‍ അവര്‍ ചെല്ലുന്ന സ്ഥലത്തിന്റെ പ്രത്യേകത തെളിയിക്കുന്ന പോസ്റ്റ് കാര്‍ഡുകള്‍ വേണ്ടപ്പെട്ടവര്‍ക്ക് അയയ്‌ക്കുമായിരുന്നു. ഇപ്പോള്‍ പത്തില്‍ നാലു പേരും ഇതു ചെയ്യുന്നില്ല.
ഓണ്‍ലൈനില്‍ ചെലവഴിക്കുന്നവരില്‍ പകുതി പേരുമാകട്ടെ ഇത് സമയംപാഴാക്കുന്ന പരിപാടിയാണെന്നു കരുതുന്നു. എന്നാല്‍, മൂന്നില്‍ രണ്ടു പേരും ദിവസവും രണ്ടു മണിക്കൂറെങ്കിലും ഇതിനു ചെലവഴിക്കുമെന്നു സൂചിപ്പിച്ചു. കൂടുതല്‍ പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് എടുക്കുന്നത്. ചിലര്‍ ലാപ്‌ടോപ് ഉപയോഗിക്കും. വിനോദയാത്രയിലുള്ളവരില്‍ ഭൂരിപക്ഷവും ഉപയോഗിക്കുന്നത് ഫേസ്‌ബുക്ക് ആണ്. ട്വിറ്റര്‍ രണ്ടാം സ്ഥാനത്ത്. ഇക്കാര്യത്തില്‍ ചെറുപ്പക്കാരെ പോലെ പ്രായം ചെന്നവരും ഒരേപോലെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളുടെ ആരാധകരാണെന്ന് ഇ-ബുക്കേഴ്‌സിന്റെ മാര്‍ക്കറ്റിംഗ് ഹെഡ് മരിയോ ബൂണാസ് പറഞ്ഞു.
Comments