പ്രേമിക്കുന്നവാരുടെ ശ്രദ്ധക്ക്, ഇൻട്യൻ പ്രസിഡന്റ് അറിയാതെ പ്രേമിക്കുന്നത് ശിക്ഷാർഹം.
മൈലം പാറ ഗ്രാമപഞ്ഞ്ജായത്ത് പ്രസിഡന്റ് മിനിമോൾക്കാണ് ഈ ദുർഗതി. ഇഷ്ട്ട്ടപ്പെട്ട ആളെ ജീവിത പങ്കാളിയാക്കിയതിനാണു മിനിമോൾ ഇപ്പോൾ സ്വന്തം പാർട്ടിയിൽ നിന്നും ജനങ്ങളിൽ നിന്നും മീഡിയാക്കാരിൽ നിന്നും രക്ഷനേടാൻ ശ്രമിക്കുന്നത്. ഇത്രയേറെ വാർത്തയാകാൻ മിനിമോൾ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമോ?. നാട്ടിൽ ഒരു വാർത്തയും ഇല്ലെങ്കിൽ ആരുടെയെങ്കിലും പുറകെ നടന്നു വാർത്തയാക്കണോ? വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന ടിവി പരിപാടിയിൽ കാണിക്കാൻ മാത്രം ഇതു ലോകത്തെ ആദ്യത്തെ പ്രേമമോ? അവരെ അവരുടെ വഴിക്കു ജീവിക്കാൻ വിട്ടുകൂടെ?
പഞ്ജായത്ത് പ്രസിഡന്റ്മാരുടെ പ്രത്യേക ശ്രദ്ധക്ക് പ്രേമിക്കണമെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ മറക്കാതെ ചെയ്തതിനു ശേഷം മാത്രം പ്രേമിക്കുക.
ആദ്യം നിങ്ങൾ പർട്ടിക്ക് രേഖാമൂലം കത്ത് കൊടുക്കുക.
പിന്നെ കേരളത്തിലെ പത്രക്കാരെയും, ടിവിക്കാരെയും വിവരം അറിയിക്കുക.
ഏതെങ്കിലും ടിവി പരിപാടിയിലൂടെ ജനങ്ങളെ എല്ലാം വിവരം അറിയിക്കുക.
അവരെല്ലാം സമ്മതിക്കുകയാണെങ്കിൽ മാത്രം സ്നേഹിക്കുന്ന ആളെ വിവരം അറിയിക്കുക.
Comments