Skip to main content

അധ്യാപകരായി പോണ്‍ സ്റ്റാര്‍സ്: അഴിഞ്ഞാടന്‍ യോഗമുള്ളവര്‍ക്കുമാത്രം ക്ലാസ്

സ്വന്തം ലേഖകന്‍

ചെന്നൈ: ഭാരതീയസന്യാസിമാര്‍ രൂപപ്പെടുത്തിയ യോഗയുടെ പേരില്‍ ചെന്നൈ നഗരത്തില്‍ നടക്കുന്ന അഴിഞ്ഞാട്ടം ഇന്ത്യയിലെ വന്‍നഗരങ്ങളിലേക്ക് ചേക്കാറാനൊരുങ്ങുന്നു. അശ്‌ളീല സാഹിത്യവും, സെക്‌സും സമന്വയിപ്പിച്ച യൂറോപ്യന്‍ യോഗ ഗ്രൂപ്പ് ചെന്നൈയില്‍ പിടിമുറുക്കിക്കഴിഞ്ഞതായും ടൈംസ്ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്യുന്നു. യോഗക്ലാസ് പരിശീലിപ്പിക്കാനെത്തുന്നത് നിരവധി അശ്ലീലചിത്രങ്ങളില്‍ മറയില്ലാതെ അഭിനയിച്ചിട്ടുള്ള താരങ്ങളാണെന്ന പ്രത്യേകതയും ക്ലാസിനുണ്ട്. ചെന്നൈയിലെ ചൊക്കലിംഗം നഗറിലാണ് മിസ (മൂവ്‌മെന്റ് ഫൊര്‍ സ്പിരിച്വല്‍ ഇന്റഗ്രേഷന്‍ ഇന്‍ അബസ്‌ല്യൂട്ട്) എന്നറിയപ്പെടുന്ന ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്. 'തന്ത്ര- ദി പാത് ഒഫ് ലവ് (സ്‌നേഹത്തിലേക്കുള്ള വഴി) എന്ന പേരിലുള്ള ഈ 'സെക്‌സ്-യോഗ' കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്നുവരികയാണ്.100ഓളം യുവതീ-യുവാക്കള്‍ പങ്കെടുക്കുന്നുവെന്നാണ് ടൈംസ് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടത്.

ഡെന്മാര്‍ക്ക്, റൊമാനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മിസ അദ്ധ്യാപകരും ഇപ്പോള്‍ ചെന്നൈയിലുണ്ട്. ക്‌ളാസുകള്‍ക്ക് നേതൃത്വം നല്‍കുന്ന മിഹായ് സ്‌റ്റോയിന്‍- അഡിന സ്‌റ്റോയിന്‍ എന്നിവര്‍ അശ്‌ളീല ചിത്രങ്ങളിലെ താരങ്ങളാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. കോപ്പന്‍ഹേഗന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സബൈ്‌ളം ഈറോട്ടിക്ക എന്ന ബാനറിലാണ് ഇവര്‍ അഭിനയിച്ചു വരുന്നത്. സബൈ്‌ളം ഈറോട്ടിക്കയുമായി മിസയ്ക്ക് അടുത ബന്ധമാണുള്ളതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പല രാജ്യങ്ങളിലും മിസ പല പേരുകളിലാണ് അറിയപ്പെടുന്നത്, ഡെന്മാര്‍ക്കില്‍ നത, അമേരിക്കയില്‍ റ്റാറ, ഇന്ത്യയില്‍ സത്യ എന്നിങ്ങനെ. അശ്‌ളീല സാഹിത്യ കുറ്റകൃത്യത്തിന് പല തവണ ജയില്‍ ശിക്ഷ അനുഭവിച്ച റൊമാനിയന്‍ വംശജനായ ഗ്രിഗോറിയന്‍ ബിവലൊറു എന്നയാളാണ് മിസയുടെ പ്രധാന ഗുരുവായി അറിയപ്പെടുന്നത്. ഇയാളിപ്പോള്‍ സ്വീഡനില്‍ രാഷ്ട്രീയ അഭയം തേടിയതയാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തിവരുന്ന മിസ, യോഗ ക്‌ളാസുകളില്‍ സെക്‌സ് ഉള്‍പ്പെടുത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളും തങ്ങളുടെ കൈവശമുണ്ടെന്ന് ടൈംസ് ഒഫ് ഇന്ത്യ അവകാശപ്പെടുന്നു. ഈ വീഡിയോകളെ കുറിച്ച് ചോദിച്ചപ്പോള്‍ മിഹായിയുടെ പ്രതികരണം ഇങ്ങനെ 'ഞങ്ങളുടെ ഗ്രൂപ്പിന്റെ ചിന്തകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണിത്. ആഗ്രഹങ്ങളില്‍ നിന്നാണ് പല ലൈംഗിക ചിന്തകളും ഉണരുന്നത്. പുരുഷനും, സ്ത്രീയും തമ്മിലുള്ള ദൈവികമായ കൂടിച്ചേരലിലൂടെ ആത്മീയത കൈവരിക്കുകയാണ്'. അശ്‌ളീല സിനിമകളില്‍ അഭിനയിച്ച മറ്റു മിസ അദ്ധ്യാപകര്‍ ഉള്‍റിക് ലിഷോജ് (ഡെന്മാര്‍ക്ക്), സിമോണ കോളസ്‌നിക് (റൊമാനിയ), നികോള്‍ മാര്‍കസ് (റൊമാനിയ) എന്നിവരാണ്. ഇന്ത്യാക്കാര്‍ പ്രതിനിധീകരിക്കുന്ന ഒരു ട്രസ്റ്റിന് കീഴിലാണ് ചെന്നൈയിലെ സത്യ ഇസ്‌റ്റോറിക് ഇന്റഗ്രല്‍ യോഗ എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് മാനേജറും ഡച്ച് സ്വദേശിയുമായ ആഞ്ജല ഓസ്റ്റര്‍ഗാര്‍ഡ് പറയുന്നു. 30 രാജ്യങ്ങളിലായി 40,000 ശിഷ്യര്‍ തങ്ങള്‍ക്കുണ്ടെന്നാണ് മിസയുടെ അവകാശവാദം.

Comments

Popular posts from this blog

A Foodie's Guide to Alappuzha: Must-Try Local Dishes and Where to Find Them

Discover the best local dishes in Alappuzha with this ultimate foodie guide. From delicious seafood to vegetarian delights, learn where to find the best local cuisine in this charming Kerala town. If you're a foodie visiting Alappuzha, you're in for a treat! This beautiful town in Kerala, also known as Alleppey, is famous for its delicious local cuisine that is sure to tantalize your taste buds. From fresh seafood to spicy vegetarian dishes, there's something for everyone in this charming town. In this ultimate foodie guide, we'll take you through the must-try local dishes in Alappuzha and where to find them. Whether you're a fan of spicy curries or love indulging in sweet treats, this guide has got you covered. So, put on your foodie hat and get ready for a culinary adventure through Alappuzha! Must-Try Local Dishes in Alappuzha Alappuzha has a rich culinary history, and the local cuisine is a blend of traditional Kerala dishes with influences from the region's...

സിനിമാറ്റിക് ഡാന്‍സ് കളിച്ചാല്‍ പിഴച്ചുപോകും

നൃത്തം ദൈവികമായ കലയാണ്. എല്ലാക്കാലത്തും നൃത്തം അങ്ങിനെയൊക്കെയായിരുന്നു. ശാസ്ത്രീയനൃത്തം, പാശ്ചാത്യനൃത്തം,നാടോടിനൃത്തം, ബെല്ലി ഡാന്‍സ്,ബ്രേക്ക് ഡാന്‍സ്,ബാലെറ്റ്, ഹിപ്-ഹോപ് എന്നിങ്ങനെ ഒരായിരം ടൈപ്പ് നൃത്തങ്ങളുണ്ടെങ്കിലും നൃത്തം ചെയ്തിട്ട് ആരും പിഴച്ചുപോയതായി ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അത്തരത്തിലൊരു പുതിയ അധ്യായം കേരളപാഠാവലിയില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ് സര്‍ക്കാര്‍. കേരളത്തിലെ സ്കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കിയതോടെ ഒരു വര്‍ഷമായി നിലവിലുണ്ടായിരുന്ന നിരോധനം കര്‍ശനമായി പ്രാബല്യത്തില്‍ വന്നു. നിരോധനം കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാറ്റിക് ഡാന്‍സിന്റെ അവതരണവുമായോ പരിശീലനവുമായോ ഒരുതരത്തിലും സഹകരിക്കരുതെന്നാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.ഔദ്യോഗികമായോ അനൗദ്യോഗികമായോ സിനിമാറ്റിക് ഡാന്‍സ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നും ഉത്തരവില് പറയുന്നു. കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് കളിക്കേണ്ട ക...

എണ്ണക്കമ്പനികളെ കൊഴുപ്പിക്കുന്നത്‌ 'ഉപദേഷ്‌ടാക്കള്‍'

തൃശൂര്‍: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയ്‌ക്കു പിന്നില്‍ കളിച്ച സ്വകാര്യ എണ്ണക്കമ്പനികള്‍ ആയുധമാക്കിയത്‌ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്‌ടാക്കളെ. അവര്‍ ആദ്യമുപയോഗിച്ചത്‌ പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശകസമിതി അധ്യക്ഷന്‍ സി. രംഗരാജനെ. പെട്രോളിയം മന്ത്രാലയം നിയോഗിച്ച രംഗരാജന്‍ സമിതിയാണു പെട്രോള്‍, ഡീസല്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്കു കൈമാറണമെന്ന്‌ 2006 ല്‍ നിര്‍ദേശിച്ചത്‌. ബി.ജെ.പി. സര്‍ക്കാര്‍ ഏതാനും ദിവസം പരീക്ഷിച്ച്‌ പരാജയപ്പെട്ട ആശയമാണ്‌ ഇങ്ങനെ തിരിച്ചുവന്നത്‌. 2010 ജൂണിലാണ്‌ പെട്രോള്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികളെ ഏല്‍പിച്ചത്‌. തുടര്‍ന്ന്‌ അടിക്കടിയുണ്ടായ പെട്രോള്‍ വിലവര്‍ധന സ്വകാര്യ കമ്പനികള്‍ക്കാണു ഗുണം ചെയ്‌തത്‌. അസംസ്‌കൃത എണ്ണവില കുറയുമ്പോള്‍ പെട്രോള്‍ വില കുറയുമെന്ന്‌ ഉറപ്പുപറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഡീസല്‍ വിലയിന്‍മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം നീക്കാനും അന്ന്‌ തത്വത്തില്‍ തീരുമാനമായെങ്കിലും പണപ്പെരുപ്പം മൂലം നീട്ടിവയ്‌ക്കേണ്ടി വന്നു. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില കൂട്ടണമെന്നായിരുന്നു അടുത്ത നിര്‍ദേശം. ആസൂത്രണ കമ്മിഷന്‍ അ...