ഒമ്പതു ദിവസം നിരാഹാരം നടത്തി ക്ഷീണിച്ച ബാബാ രാംദേവിനെ പ്രവേശിപ്പിച്ച ഹിമാലയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ ആസ്പത്രി ഐ.സി.യുവിലാണ് സ്വാമി നിഗമാനന്ദ ആരാലും ശ്രദ്ധിക്കപ്പെടാതെ തൊട്ടടുത്ത ദിവസം അന്തരിച്ചത്.
മേയ് രണ്ടു മുതല്‍ ഇദ്ദേഹം അബോധാവസ്ഥയിലായിരുന്നു.
കൃഷ്ണപ്രസാദ് പഠിക്കുന്നത് സ്‌കൂളിലാണ്; അതിര്‍ത്തികടക്കുന്നത് പട്ടാളക്കാരെപ്പോലെ
ഇതോടെ തന്റെ മകന്‍ കൃഷ്ണപ്രസാദിന്റെ വിദ്യാഭ്യാസം പോലും മുടങ്ങുന്ന സ്ഥിതിയാണെന്ന് ശിവദാസന്‍ പറയുന്നു. മലമ്പുഴ ജി.വി.എച്ച്.എസ്.എസ്സില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ കൃഷ്ണപ്രസാദിന് സ്‌കൂളിലേക്കുള്ള വരവ് ഇപ്പോള്‍ ഒരു കടമ്പയാണ്. ചുറ്റും സ്വകാര്യവ്യക്തികളുടെ സ്ഥലമായതിനാല്‍ വീട്ടിലേക്ക് പ്രവേശിക്കാന്‍ ഒരു വഴിയുമില്ല. വീടിനുപിറകില്‍ രണ്ടുദിവസംമുമ്പ് സ്വകാര്യവ്യക്തികള്‍ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജവേലിയില്‍ ആദ്യം ടെസ്റ്റര്‍വെച്ച് കറന്റ് ഉണ്ടോയെന്ന് നോക്കണം. കറന്റ് ഉണ്ടെങ്കില്‍ തിരിഞ്ഞ് വീട്ടിലേക്ക് നടക്കണം. ഇല്ലെങ്കില്‍ സൗരോര്‍ജവേലികള്‍ക്കിടയിലൂടെ നൂഴ്ന്നുകടന്ന് അടുത്ത സൗരോര്‍ജ വേലിക്കരികിലെത്തും. അവിടെനിന്ന് നൂഴ്ന്നുകടന്ന് വനംവകുപ്പിന്റെ മണ്‍പാതയിലൂടെ മെയിന്‍ റോഡിലേക്ക്. തിരിച്ചുവരുമ്പോഴും പരീക്ഷണങ്ങള്‍ നടത്തിവേണം വീട്ടിലേക്ക് കയറാന്‍. സൗരോര്‍ജവേലിയില്‍ കറന്റ് ഇല്ലെങ്കിലും ഭയത്തോടെയാണ് കൃഷ്ണപ്രസാദും കുടുംബവും വേലിക്കിടയിലൂടെ നൂഴ്ന്ന് വഴിനടക്കുന്നത്.
വീട്ടിലേക്കുപോകാന്‍ നടവഴിയെങ്കിലും വേണമെന്ന ആവശ്യവുമായി കഴിഞ്ഞമാസമാണ് താലൂക്കോഫീസിന്റെമുന്നില്‍ ശിവദാസനും കൃഷ്ണപ്രസാദിന്റെ സഹോദരിയും സമരംചെയ്തത്. പിന്നീട് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രധാനറോഡില്‍നിന്ന് തോടുവരമ്പിലൂടെ വഴി കൊടുക്കുന്ന കാര്യം പരിഗണിക്കുമെന്നും അറിയിച്ചിരുന്നു. സ്ഥലമളന്ന് തിട്ടപ്പെടുത്താന്‍ സമയമെടുക്കുമെന്നതിനാല്‍ മൂന്നുമാസം വേണ്ടിവരുമെന്നും പറഞ്ഞിരുന്നു.
38 വര്‍ഷംമുമ്പാണ് ശിവദാസന്‍ ചേമ്പനയില്‍ ഭൂമി വാങ്ങുന്നത്. അന്ന് ഇവര്‍ വാങ്ങിയ ഭൂമിയും ചുറ്റുമുള്ള ഭൂമിയിലും നെല്‍കൃഷിയായിരുന്നു. വീട്ടിലേക്കുള്ള വഴിയായി അന്ന് പാടവരമ്പും ഉണ്ടായിരുന്നു. പിന്നീട് ഭൂമി വാങ്ങിയവര്‍ നെല്‍കൃഷി അവസാനിപ്പിച്ച് തെങ്ങും കവുങ്ങും അവരുടെ ഭൂമിയില്‍ നട്ടുവളര്‍ത്തിയതോടെ ശിവദാസന് വഴി നഷ്ടപ്പെട്ടു. എന്നാല്‍ ഒരുവര്‍ഷംമുമ്പുവരെ ഭൂവുടമകള്‍ വഴിനടക്കാനുള്ള അനുവാദം ഇവര്‍ക്ക് കൊടുത്തിരുന്നതുമാണ്. ഇപ്പോള്‍ വഴി വിലകൊടുത്ത് വാങ്ങാന്‍ ശിവദാസന്‍ തയ്യാറാണെങ്കിലും കൊടുക്കാന്‍ ഭൂവുടമകള്‍ തയ്യാറില്ലെന്നാണ് ശിവദാസന്റെ ആരോപണം.
Comments