സ്വന്തം ലേഖകന്‍
ആലപ്പുഴ: മൊബൈല്‍ഫോണ്‍ വഴി പെണ്‍കുട്ടികളെ ശല്യപ്പെടുത്ത വിരുതന്മാര്‍ ജാഗ്രത. കഴിഞ്ഞദിവസം ആലപ്പുഴയില്‍ നടന്ന തരത്തിലുള്ള പീഡനമാണ് ലക്ഷ്യമെങ്കില്‍ തടികേടാവുക മാത്രമല്ല, അഴിയെണ്ണേണ്ടിയും വരും. ആലപ്പുഴ സൗത്ത് സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐയുടെ ഭാര്യയെ മൊബൈലില്‍ ശല്യം ചെയ്യുകയും പിന്തുടരുകയും ചെയ്ത യുവാവിനെ കഴിഞ്ഞദിവസമാണ് പോലീസ് പിടികൂടിയത്. ഹൈക്കോടതിയിലെ അഡ്വക്കേറ്റായ യുവതി അവര്‍ താമസിക്കുന്ന ആലപ്പുഴ എസ്.പി ഓഫിസിനു സമീപമുള്ള വീട്ടിലേക്കു മടങ്ങുമ്പോള്‍ മൊബൈല്‍ ടോപ് അപ് ചെയ്യാനായി സക്കറിയ ബസാറിലെ ഒരു കടയില്‍ കയറി. ചാര്‍ജു ചെയ്യാനായി ഇവരുടെ മൊബൈല്‍ നമ്പര്‍ കടയിലുള്ള യുവാവ് വാങ്ങിയിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടിലേക്കു പോകുന്ന വഴിക്ക് മിസ്ഡ് കോളുകള്‍ മൊബൈലിലേക്ക് വന്നു.
വൈക്കത്തുള്ള തന്റെ വീട്ടില്‍ നിന്നായിരിക്കാം വിളിവന്നതെന്നു വിചാരിച്ച് ഇവര്‍ തിരിച്ചുവിളിച്ചു. പിന്നീട് മൊബൈല്‍ കട്ടുചെയ്യാതെ യുവാവ് സംസാരിച്ചു കൊണ്ട് ഇവരുടെ പിന്നാലെയെത്തി ഇതുകണ്ട അഡ്വക്കേറ്റ് സമീപമുള്ള കടയില്‍ പാല്‍ വാങ്ങുന്നതിന് കയറിയതായി അഭിനയിച്ചെങ്കിലും യുവാവ് തിരിച്ചുപോയില്ല. പിന്നെയും പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു. സൗത്ത് പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ അഡ്രസ് കണ്ടുപിടിച്ച് പിന്നീട് വീട്ടില്‍ നിന്നു പിടികൂടുകയായിരുന്നു.
മൊബൈല്‍ ഫോണുകളുടേയും ഇന്റര്‍നെറ്റിന്റേയും കടന്നുകയറ്റം സംസ്ഥാനത്തെ സ്ത്രീപീഡനങ്ങളുടെ തോതും വര്‍ദ്ധിപ്പിച്ചിരിപ്പിക്കുകയാണ്. മൊബൈല്‍ഫോണുകളുടെഅമിത – ദുരുപയോഗങ്ങള്‍ പെണ്‍കുട്ടികളെ വഴി തെറ്റിച്ചു എന്നതില്‍ സംശയമില്ല. സ്‌കൂളുകളിലും കാമ്പസുകളിലും മൊബൈല്‍ഫോണുകള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും അത് പലയിടത്തും കര്‍ശനമായി പാലിക്കപ്പെടുന്നില്ല. മിസ്ഡ്‌കോളിലൂടെ പെണ്‍കുട്ടികളുമായി ചങ്ങാത്തം സ്ഥാപിച്ച് അവരെ പാട്ടിലാക്കി വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് മുങ്ങിക്കളയുന്ന വിരുതന്മാരുടെ എണ്ണം ഏറി വരികയാണ്. മൊബൈല്‍ പ്രണയങ്ങളിലൂടെ ക്യാമറാഫോണുകളില്‍ പെണ്‍കുട്ടികളുടെ നഗ്‌നഫോട്ടോകളെടുക്കുകയും അത് നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്ന സംഭവങ്ങളും കുറവല്ല. അമ്പലപ്പുഴയിലെ സ്‌കൂള്‍കുട്ടികളുടെ ആത്മഹത്യകള്‍ ഇതിനൊരുദാഹരണം മാത്രമാണ്.
നെറ്റ് ചാറ്റിങ്ങിലൂടെയുള്ള സൈബര്‍ പ്രണയങ്ങളും ഇന്ന് വര്‍ധിച്ച തോതിലാണ്. വീട്ടില്‍ ഒറ്റയ്ക്കു കഴിയുന്നതും ഭര്‍ത്താവ് വദേശത്തുജോലിയുളളതുമായ വീട്ടമ്മമാരെ മൊബൈല്‍ഫോണ്‍ വഴിയും ഇന്റര്‍നെറ്റു വഴിയും പലവിധ പ്രലോഭനങ്ങളിലൂടെ വലയിലാക്കി മുലൈടുപ്പു നടത്തുന്നവരും ഇന്ന് ഏറെയാന്. പണത്തിനും പ്രശസ്തിക്കുമായി സിനിമാ സീരിയല്‍ രംഗങ്ങളിലും ഫാഷന്‍ഷോ, മ്യൂസിക് ആല്‍ബം എന്നിവയിലും മുഖം കാണിക്കാനുള്ള പെണ്‍കുട്ടികളുടെ അമിതാവേശവും എന്ത് വിട്ടുവീഴ്ചക്കും തയ്യാറാകുന്ന അവരുടെ മനോഭാവവും ഈ മേഖലകളിലും ചൂഷണങ്ങള്‍ വര്‍ധിപ്പിക്കുന്ന്. ഇതിന്റെ മറവില്‍ നിരവധി ഷൂഷണങ്ങളും പെണ്‍വാണിഭവും അരങ്ങേറുന്നുണ്ട്. ജീവിതത്തില്‍ പെട്ടെന്ന് സുഖസൗകര്യങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനായി മുന്‍പിന്‍ നോക്കാതെ വീഴുന്നവരാണിതിലധികവും.
സ്വകാര്യ ലോക്കല്‍ ചാനലുകളില്‍ അവതാരകരായും അഭിനേതാക്കളായും നിരവധി പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നുണ്ട്. പഠനത്തോടൊപ്പം പണവും പ്രശസ്തിയുമാണ് ഇതന്റെ പ്രധാന ആകര്‍ഷക ഘടകങ്ങള്‍. പണത്തിനും പ്രശസ്തിക്കും പൊങ്ങച്ചത്തിനുമായി പെണ്‍കുട്ടികളെ ഇതിലേക്ക് തള്ളിവിടുന്ന രക്ഷകര്‍ത്താക്കളും ഇന്നു കുറവല്ല. ഇതൊക്കെ ചൂഷണം തൊഴിലാക്കിയവര്‍ക്ക് സഹായമാണ്. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ സംവരണവും ഭരണരംഗത്ത് പ്രാതിനിത്യവും ഉറപ്പ് വരുത്തിയിട്ടുണ്ടെങ്കിലും,സ്ത്രീസമൂഹത്തിന്റെ നടയില്‍പ്പെട്ട വിദ്യാ സമ്പന്നരുടെ പേരാണ് പീഡനക്കേസുകളില്‍ മിക്കവയിലും ഉയര്‍ന്നു കേള്‍ക്കുന്നത്. ഇത് വളരെയധികം ആശങ്കയുളവാക്കുന്നവയാണ്.
കുടുംബശ്രീ, ജനശ്രീകളിലൂടെയും മറ്റും സ്ത്രീകള്‍ പൊതുരംഗത്ത് സജീവ സാന്നിധ്യം തെളിയിക്കുമ്പോള്‍ തന്നെ, സ്ത്രീ പീഡനങ്ങളും തുടര്‍ന്നുണ്ടാകുന്ന ആത്മഹത്യാ പ്രവണതകളും കുറച്ചുകൊണ്ടുവരുന്നതിനുള്ള ബോധവത്കരണങ്ങള്‍ സ്ത്രീ സമൂഹത്തിന്റെ ഇടയില്‍ ഊര്‍ജ്ജിതമാക്കേണ്ടതെന്നാണ് ആലപ്പുഴയിലെ സംഭവം തെളിയിക്കുന്നത്.
Comments