Skip to main content

സൗന്ദര്യവര്‍ധക വസ്തുക്കളിലും ശ്രദ്ധ വേണം

സ്വന്തം ലേഖകന്‍

നീ സുന്ദരിയാണെന്ന പ്രശംസയും നാലാളുകള്‍ തങ്ങളുടെ സൗന്ദര്യത്തെ ശ്രദ്ധിക്കുന്നതും ഇഷ്ടമില്ലാത്ത യുവതികളുണ്ടാകില്ല. ഈ മനോഭാവത്തില്‍ തെറ്റേതുമില്ലതാനും. അതുകൊണ്ടുതന്നെ ഉള്ള സൗന്ദര്യം ഇരട്ടിപ്പിക്കാന്‍ മിക്കവരും സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ ഉത്സാഹം കാണിയ്ക്കുന്നവരുമാണ്. എന്നാല്‍ വാങ്ങിക്കൂട്ടുന്ന അതേ ഉത്സാഹത്തോടെ അവ സൂക്ഷിയ്ക്കുന്നതില്‍ മിക്കവരും ശ്രദ്ധാലുക്കളല്ലെന്നത് മറ്റൊരു കാര്യം.

ഓഫീസില്‍ പെട്ടന്നൊരു മീറ്റിംഗ് വിളിയ്ക്കുമ്പോള്‍ അല്ലെങ്കില്‍ ഉച്ചയൂണ് കഴിയുമ്പോള്‍ റെസ്റ്റ് റൂമിനുള്ളില്‍ക്കടന്ന് സ്വന്തം ബാഗില്‍ എന്നോ വാങ്ങിയിട്ട ലിപ്സ്റ്റിക്കുകളും മക്‌സാരകളുമൊന്നും എടുത്ത് പ്രയോഗിയ്ക്കുന്നവര്‍ കുറവല്ല. അപ്പോഴുള്ള സൗകര്യവും സൗന്ദര്യവും എന്ന ചിന്തയാണ് ഇത്തരം പ്രവൃത്തികളിലേയ്ക്ക് മിക്കപ്പോഴും നയിക്കുന്നത്. എന്നാല്‍ കരുതിയിരിക്കുക.. നിങ്ങള്‍ ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടോ എങ്കില്‍ അവ കളയാന്‍ സമയമായി.

അതല്ല തുടര്‍ന്നും ഉപയോഗിയ്ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു കണ്ണു രോഗവിദഗ്ധനെയോ ചര്‍മ്മ രോഗവിദഗ്ധനെയോ സമീപിയ്‌ക്കേണ്ടിവരും.

1. പഴക്കമേറിയ സൗന്ദര്യ വര്‍ധകവസ്തുക്കള്‍ പലപ്പോഴും നമ്മള്‍ കരുതുന്നതിലേറെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്. സുന്ദരമായ ചര്‍മ്മത്തിനെ എന്തിന് വികൃതമാക്കണം. കണ്ണിന്റെ കാഴ്ചശക്തിയെ പരീക്ഷിയ്‌ക്കേണ്ടതുണ്ടോ.

2. പഴകിയ സൗന്ദര്യ വസ്തുക്കള്‍ ചര്‍മ്മത്തില്‍ ഫംഗസ് ബാധയുണ്ടാക്കും. അവ സ്ഥിരമായ അലര്‍ജിയിലേയ്ക്കുനയിക്കുമെന്നാണ് ചര്‍മ്മരോഗ വിധഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പഴകിയ ഐലൈനര്‍, മസ്‌കാര എന്നിവ ഉപയോഗിക്കുന്നത് കണ്ണുകള്‍ക്കും ഒട്ടേറെ കുഴപ്പങ്ങളുണ്ടാക്കുന്നുണ്ട്.

3. കണ്ണുകളുടെ പുറമെ കാണുന്ന ഭാഗം വളരെ ലോലമായതിനാല്‍ത്തന്നെ ഇത്തരം രാസവസ്തുക്കള്‍ പെട്ടന്ന് കണ്ണിനെ പിടികൂടാനിടയുണ്ട്. മസ്‌കാരയും ഐലൈനറുമെല്ലാം കട്ടപിടിയ്ക്കാനും ലിപ്സ്റ്റിക്കിന് മുകളില്‍ എണ്ണയുടെ ചെറിയ കുമിളകള്‍ രൂപപ്പെടാനും തുടങ്ങിയിട്ടുണ്ടോ. എന്നാല്‍ അവയ്ക്കുമേലുള്ള പരിശ്രമം നിര്‍ത്തുക, പുതിയവ വാങ്ങാന്‍ സമയം അതിക്രമിച്ചു.

4. ഇതേ പോലെ തന്നെ ചര്‍മ്മത്തിലുപയോഗിയ്ക്കുന്ന ക്രീമുകളും ലോഷനുകളും കാലം കഴിഞ്ഞതാണോ എങ്കില്‍ സംശയിയ്‌ക്കേണ്ട ഈര്‍പ്പം ഇഷ്ടപ്പെടുന്ന ബാക്ടീരിയകള്‍ നിങ്ങളുടെ ചര്‍മ്മം താവളമാക്കും.



5. ഉപയോഗിക്കുന്ന മേക്കപ്പുകള്‍ ഒരു പാട് സമയം ചര്‍മ്മത്തില്‍ സൂക്ഷിയ്ക്കുന്നതും പ്രശ്‌നങ്ങളുണ്ടാക്കും. വീട്ടില്‍ തിരിച്ചെത്തിയാലുടന്‍ തന്നെ മുഖം കഴുകി വൃത്തിയാക്കാന്‍ താമസിയ്‌ക്കേണ്ടതില്ല. വാങ്ങുമ്പോള്‍ കാശിന്റെ ലാഭം നോക്കാതെ നല്ല കമ്പനികളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വാങ്ങിസൂക്ഷിയ്ക്കുക. മുന്തിയ കമ്പനിയുടേതാണെങ്കിലും ഒരു പരിധികഴിഞ്ഞാല്‍ ഇവയും ഉപയോഗിക്കാന്‍ പറ്റാതാവുമെന്ന കാര്യം മറക്കാതിരിക്കുക.

അറിഞ്ഞിരിക്കാന്‍

1. സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഏതായാവും അവ ഈര്‍പ്പരഹിതമായ സ്ഥലത്ത് സൂക്ഷിയ്ക്കുകഓരോ ആറുമാസത്തിലും പുതിയവ വാങ്ങിയ്ക്കുക, കണ്ണുകളില്‍ ഉപയോഗിക്കുന്നവ മൂന്നു മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക

2. കണ്ണുകള്‍ കാജല്‍ സ്റ്റിക്കുകളും പെന്‍സിലുകളും ഉപയോഗിക്കുന്നതിന് മുമ്പേ അവ ടിഷ്യൂ പേപ്പര്‍ കൊണ്ട് നന്നായി വൃത്തിയാക്കുക. പറ്റുമെങ്കില്‍ മേക്കപ് ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പേ കണ്ണുകളില്‍ കോണ്‍ടാക്ട് ലെന്‍സ് ധരിയ്ക്കുക

3. സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും അവ ഉപയോഗിക്കാനുള്ള ബ്രഷുകളും ഒരു കാരണവശാവും പങ്കുവെയ്ക്കരുത്.

4. എല്ലാം നന്നായി അടച്ചു സൂക്ഷിയ്ക്കുക. ഐലൈനറും മറ്റും തുറന്നു വെയ്ക്കുന്നത് പൊടി കയറാനും പിന്നീട് കണ്ണിന് അലര്‍ജി വരാനും ഇടയാക്കും.

5. കഴിയുന്നതും ട്യൂബുകളില്‍ കിട്ടുന്ന സൗന്ദര്യ ലേപനങ്ങളും മറ്റും ഉപയോഗിയ്ക്കു. ട്യൂബുകളിലാകുമ്പോള്‍ വായുവുമായുള്ള സമ്പര്‍ക്കവും ബാക്ടീരിയകള്‍ കടന്നുകൂടാനുള്ള സാധ്യതയും കുറയും.

Comments

Popular posts from this blog

സിനിമാറ്റിക് ഡാന്‍സ് കളിച്ചാല്‍ പിഴച്ചുപോകും

നൃത്തം ദൈവികമായ കലയാണ്. എല്ലാക്കാലത്തും നൃത്തം അങ്ങിനെയൊക്കെയായിരുന്നു. ശാസ്ത്രീയനൃത്തം, പാശ്ചാത്യനൃത്തം,നാടോടിനൃത്തം, ബെല്ലി ഡാന്‍സ്,ബ്രേക്ക് ഡാന്‍സ്,ബാലെറ്റ്, ഹിപ്-ഹോപ് എന്നിങ്ങനെ ഒരായിരം ടൈപ്പ് നൃത്തങ്ങളുണ്ടെങ്കിലും നൃത്തം ചെയ്തിട്ട് ആരും പിഴച്ചുപോയതായി ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അത്തരത്തിലൊരു പുതിയ അധ്യായം കേരളപാഠാവലിയില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ് സര്‍ക്കാര്‍. കേരളത്തിലെ സ്കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കിയതോടെ ഒരു വര്‍ഷമായി നിലവിലുണ്ടായിരുന്ന നിരോധനം കര്‍ശനമായി പ്രാബല്യത്തില്‍ വന്നു. നിരോധനം കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാറ്റിക് ഡാന്‍സിന്റെ അവതരണവുമായോ പരിശീലനവുമായോ ഒരുതരത്തിലും സഹകരിക്കരുതെന്നാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.ഔദ്യോഗികമായോ അനൗദ്യോഗികമായോ സിനിമാറ്റിക് ഡാന്‍സ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നും ഉത്തരവില് പറയുന്നു. കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് കളിക്കേണ്ട ക...

കതിര്‍മണ്ഡപത്തില്‍ നിന്നും ഇറങ്ങിയോടിയ വധുവിനെ കാമുകനും കയ്യൊഴിഞ്ഞു: മൊബൈല്‍ പ്രണയത്തിനു വീണ്ടും ഇരകള്‍

സ്വന്തം ലേഖകന്‍ കോട്ടയം:മൊബൈല്‍ ഫോണിലൂടെ പുരോഗമിച്ച പ്രണയത്തിനിടെ കല്യാണം നിശ്ചയിക്കപ്പെട്ട യുവതി അവസാനശ്രമമെന്ന നിലയില്‍ കതിര്‍മണ്ഡപത്തില്‍ നിന്നും ഇറങ്ങിയോടി. പ്രശ്‌നപരിഹാരത്തിനായി പോലീസും നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കാമുകനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും നായകന്‍ അപ്പോള്‍ പരിധിക്കുപുറത്തായിരുന്നു. കോട്ടയം നഗരത്തില്‍ ഇന്നലെയാണ് നാടകീയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ഇവിടെ ബലിയാടായതാകട്ടെ ഗള്‍ഫില്‍ നിന്നും ഒരുപാടു സ്വപ്‌നങ്ങളുമായി വിവാഹപന്തലിലെത്തിയ ഒരു യുവ എന്‍ജിനീയറും. വരനെ ഇഷ്ടമല്ലെന്നും വര്‍ഷങ്ങളായി പ്രണയിക്കുന്ന യുവാവുമായി കഴിയാനാണ് താത്പര്യമെന്നും പറഞ്ഞാണ് യുവതി കതിര...

എണ്ണക്കമ്പനികളെ കൊഴുപ്പിക്കുന്നത്‌ 'ഉപദേഷ്‌ടാക്കള്‍'

തൃശൂര്‍: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയ്‌ക്കു പിന്നില്‍ കളിച്ച സ്വകാര്യ എണ്ണക്കമ്പനികള്‍ ആയുധമാക്കിയത്‌ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്‌ടാക്കളെ. അവര്‍ ആദ്യമുപയോഗിച്ചത്‌ പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശകസമിതി അധ്യക്ഷന്‍ സി. രംഗരാജനെ. പെട്രോളിയം മന്ത്രാലയം നിയോഗിച്ച രംഗരാജന്‍ സമിതിയാണു പെട്രോള്‍, ഡീസല്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്കു കൈമാറണമെന്ന്‌ 2006 ല്‍ നിര്‍ദേശിച്ചത്‌. ബി.ജെ.പി. സര്‍ക്കാര്‍ ഏതാനും ദിവസം പരീക്ഷിച്ച്‌ പരാജയപ്പെട്ട ആശയമാണ്‌ ഇങ്ങനെ തിരിച്ചുവന്നത്‌. 2010 ജൂണിലാണ്‌ പെട്രോള്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികളെ ഏല്‍പിച്ചത്‌. തുടര്‍ന്ന്‌ അടിക്കടിയുണ്ടായ പെട്രോള്‍ വിലവര്‍ധന സ്വകാര്യ കമ്പനികള്‍ക്കാണു ഗുണം ചെയ്‌തത്‌. അസംസ്‌കൃത എണ്ണവില കുറയുമ്പോള്‍ പെട്രോള്‍ വില കുറയുമെന്ന്‌ ഉറപ്പുപറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഡീസല്‍ വിലയിന്‍മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം നീക്കാനും അന്ന്‌ തത്വത്തില്‍ തീരുമാനമായെങ്കിലും പണപ്പെരുപ്പം മൂലം നീട്ടിവയ്‌ക്കേണ്ടി വന്നു. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില കൂട്ടണമെന്നായിരുന്നു അടുത്ത നിര്‍ദേശം. ആസൂത്രണ കമ്മിഷന്‍ അ...